സ്വാമി ബ്രഹ്മാനന്ദ സരസ്വതി
സ്വാമി ബ്രഹ്മാനന്ദ സരസ്വതി ശ്രീ വ്യാസതപോധ്യാൻ ആശ്രമം, തിരുവില്ല്വാമല മലപ്പുറം ജില്ലയിൽ തേഞ്ഞിപ്പാലം വില്ലേജിൽ കുന്നത്താട്ടിൽ നാരായണൻ നായരുടെയും വാരിയത്ത് മാധവിയമ്മയുടെയും മകനായി എട്ടുമക്കളിൽ ആറാമത്തെ മകനായി 1954 ജൂൺ 20 മിഥുന മാസത്തിലെ തിരുവോണം നക്ഷത്രത്തിൽ ജനനം. കൊയപ്പ ഗവ: എൽ പി സ്കൂൾ, വെളിമുക്ക്, ചേളാരി ഹൈസ്കൂൾ എന്നിവിടങ്ങളിൽ ഹൈസ്കൂൾ വിദ്യാഭ്യാസം. ടെക്നിക്കൽ വിദ്യാഭ്യാസം കോഴിക്കോട്. അച്ഛൻ നാട്ടുപ്രമാണിയും കൃഷി, കളരി എന്നിവയിൽ പ്രാഗൽഭ്യം ഉള്ളയാളുമായിരുന്നു. ഈശ്വര ഭക്തരായ മാതാപിതാക്കളുടെ മകനായതുകൊണ്ട് തന്നെ നാട്ടിലെ ക്ഷേത്രങ്ങളിലും കാവുകളിലും ബാല്യം മുതലേ ദർശനങ്ങൾ നടത്തി ആചാര അനുഷ്ഠാനങ്ങൾ പഠിച്ചു വന്നു. പകലും രാത്രിയുമെന്നില്ല ധാരാളം പേർ വീട്ടിൽ ഒത്തു ചേരുകയും സത്സംഗങ്ങളും അന്നദാനങ്ങളും നടക്കുന്നത് കുട്ടിക്കാലത്ത് കണ്ടിട്ടുണ്ട്. 1978 മുതൽ ഉള്ളിലെ ആദ്ധ്യാത്മികപ്രേരണ കാരണം അന്വേഷണത്തിനായി സമയം ചെലവഴിച്ചു. 1979 ൽ ഗുരുവിനെ ഒരു കണ്ടെത്തുകയും ഗുരുവിന്റെ ശിക്ഷണത്തിൽ അഗ്നിഹോത്രാധി കാര്യങ്ങളിൽ പരിശീല...