അറിയുക ആചരിക്കുക.
ഓം പഞ്ചമുഖ വിരാട് വിശ്വബ്രഹ്മസ്വരൂപാത്മനേ നമഃ നമസ്തേ, 23-11- 2023 മുതൽ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന വിശ്വകർമ്മ കുലാചാര ധർമ്മ വാസ്തു പഠനശിബിരം വിശ്വബ്രഹ്മ സമൂഹ മഠത്തിൽ (പെരിയമ്പലം കൃഷ്ണാനന്ദ സിദ്ധേ വേദ ആശ്രമത്തിൽ) നടക്കുകയാണല്ലോ. വിശ്വകർമ്മ കുലത്തെ സ്വന്തം കഴിവുകളേക്കുറിച്ച് തിരിച്ചറിവുള്ളവരാക്കുക, യഥാർത്ഥ പരമ്പരയിൽ വിശ്വ ബ്രാഹ്മണരായി ചാതുർവർണ്യത്തിലുളളവർക്ക് ഗുരുക്കന്മാരായി അവരെ ഐക്യത്തിലും ഐശ്വര്യത്തിലും നയിക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളുമായിട്ടാണ് മഠം ഇത്തരം ശിബിരങ്ങളുമായി സജീവമാകുന്നത്. നൂറിലധികം വരുന്ന വിശ്വകർമ്മ സംഘടനകളുള്ള കേരളത്തിൽ സംഘടനാഭേതമില്ലാതെ, രാഷ്ട്രീയ വിത്യാസം ഇല്ലാതെ എല്ലാ വിശ്വകർമ്മജരും ഒന്നിക്കുക എന്ന സന്ദേശമാണ് നമ്മൾ നൽകുന്നത്. ഭാരതത്തിൽ വാസ്തു ശാസ്ത്രപ്രയോഗം വളരെയധികം സംശയജന്യപ്രയോഗമായി മാറിയിരിക്കുന്ന ഈ അവസരത്തിൽ വാസ്തുവിനെക്കുറിച്ചും വാസ്തു ശാസ്ത്രത്തെക്കുറിച്ചും പറയുമ്പോൾ പുശ്ചത്തോടു കൂടി മാത്രമായിരിക്കും പലരും അതിനെക്കാണുന്നത്. കാരണം നമ്മുടെ വൈദികകാലത്തിനുശേഷം ചാതുർവർണ്ണ്യം മുതൽ ഉള്ള ആചാര്യൻമാരുടെ ശാസ്ത്രപ്രയോഗവും അതെക്കുറിച്ചുള്ള പ്...