നന്ദിയുളളവരാവുക
ജ്ഞാനം തേടുന്നവരുണ്ടെങ്കിൽ അവർക്ക് മരിച്ചിട്ടും മരിക്കാത്തവരായി തങ്ങളെത്തന്നെ തിരിച്ചറിയാൻ കഴിയുമെന്ന് ഉപനിഷത്ത് ശ്ലോകങ്ങളിലൂടെ നമ്മെ ഒർമ്മിപ്പിച്ച ഗുരുനാഥന്മാരുടെ പരമ്പരയെ പിന്തുടർന്ന് 26 വർഷങ്ങൾക്ക് മുമ്പ് സമാധിയായ സിദ്ധ യോഗീശ്വരൻ സത്ഗുരു: സ്വാമി കൃഷ്ണാനന്ദ സരസ്വതി മഹാരാജിന്റെ പരമായ ചൈതന്യം നമ്മെ എല്ലാവരേയും ജ്ഞാനത്താൽ അനുഗ്രഹിക്കട്ടെ! വാജശ്രവസ് എന്ന ബ്രാഹ്മണന്റെ പുത്രനാണ് നചികേതസ്സ്. എല്ലാകാര്യങ്ങളിലും മിടുമിടുക്കന്‍. അവന്റെ അച്ഛനാകട്ടെ പേരുകേട്ട പിശുക്കന്‍ ! ചെലവാക്കുന്നതിലോ ദാനം കൊടുക്കുന്നതിലോ തീരെ താല്പര്യമില്ല. എങ്കിലും തനിക്ക് പേരും പെരുമയുമൊക്കെ വേണമെന്ന് മോഹമുണ്ട്. ദുര്‍മോഹം തന്നെ. ഒരിക്കല്‍ നചികേതസ്സിന്റെ അച്ഛന്‍ നാട്ടില്‍ പേരെടുക്കുന്നതിനു വേണ്ടി ഒരു യാഗം നടത്തി. വിശ്വജിത്ത് എന്ന വലിയ യാഗം തന്നെയാകട്ടെ എന്നു വിചാരിച്ചു. യാഗത്തിന് ഫലം ലഭിക്കണമെങ്കില്‍ ദാനധര്‍മ്മാദികള്‍ ലോഭമില്ലാതെ ചെയ്യണം. ഈ യാഗത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്. ഈ യാഗം ചെയ്യുന്ന ആള്‍ തന്റെ സകലസമ്പത്തും അന്യര്‍ക്ക് ദാനം ചെയ്യണം. ലുബ്ധനായ വാജശ്രവസ് ഒരു ഉപായം കണ്ടെത്തി. തന്റെ വിലയേറിയ സമ്പത്തില...