ഭാരതവും സ്ത്രീ സ്വാതന്ത്ര്യവും
മിത്രങ്ങളേ, ഈ കഴിഞ്ഞ വർഷം നമ്മുടെ ഭാരതത്തിൽ സ്ത്രീകൾക്കു നേരിട്ട പീഢനങ്ങളുടേയും, അതിക്രമങ്ങളുടേയും കണക്ക് നോക്കിയാൽ നാം ലജ്ജിച്ച് തലതാഴ്ത്തേണ്ടിവരും. "പൊലീസ് ക്രൈം രജിസ്റ്റർ കണക്ക് പ്രകാരം 2020 മുതൽ 2023 ജൂൺ വരെയുള്ള കേരളത്തിലെ കണക്ക് പരിശോധിച്ചാൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ ഗണ്യമായ വർദ്ധനവ് കാണാൻ സാധിക്കും. 2020ൽ 12,659 അതിക്രമങ്ങളാണ് സ്ത്രീകൾക്കെതിരെ നടന്നതെങ്കിൽ 2021ൽ 16,199 ആയി ഉയർന്നു. 2022ൽ 18,943 കേസുകളാണ് സ്ത്രീകൾക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത്. ഈ വർഷം ജൂൺ വരെയുള്ള കണക്ക് പ്രകാരം 9,735 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽത്തന്നെ ബലാത്സംഗക്കേസുകളുടെ കണക്കുകൾ പരിശോധിച്ചാൽ 2020-1880, 2021-229, 2022-2503, 2023 ജൂൺ വരെ 1278 റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്ത്രീധന പീഡനത്തെത്തുടർന്ന് 2020ൽ ആറ് പേരും 2021ൽ ഒമ്പത് പേരും 2022ൽ എട്ട് പേരും ഈ വർഷം ജൂൺ വരെ അഞ്ച് പേരുമാണ് മരിച്ചത്. സ്ത്രീകൾക്കെതിരായ ഗാർഹിക പീഡന പരാതിയിലും വലിയ വർദ്ധന പ്രകടമാവുന്നു." "2020-2707, 2021-4997, 2022-5019, 2023-2432 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ത്രീകളെ