ഭാരതവും സ്ത്രീ സ്വാതന്ത്ര്യവും


മിത്രങ്ങളേ,
 ഈ കഴിഞ്ഞ വർഷം നമ്മുടെ ഭാരതത്തിൽ സ്ത്രീകൾക്കു നേരിട്ട പീഢനങ്ങളുടേയും, അതിക്രമങ്ങളുടേയും കണക്ക് നോക്കിയാൽ നാം ലജ്ജിച്ച് തലതാഴ്ത്തേണ്ടിവരും. "പൊലീസ് ക്രൈം രജിസ്റ്റർ കണക്ക് പ്രകാരം 2020 മുതൽ 2023 ജൂൺ വരെയുള്ള കേരളത്തിലെ കണക്ക് പരിശോധിച്ചാൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ ഗണ്യമായ വർദ്ധനവ് കാണാൻ സാധിക്കും. 2020ൽ 12,659 അതിക്രമങ്ങളാണ് സ്ത്രീകൾക്കെതിരെ നടന്നതെങ്കിൽ 2021ൽ 16,199 ആയി ഉയർന്നു. 2022ൽ 18,943 കേസുകളാണ് സ്ത്രീകൾക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത്. ഈ വർഷം ജൂൺ വരെയുള്ള കണക്ക് പ്രകാരം 9,735 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽത്തന്നെ ബലാത്സംഗക്കേസുകളുടെ കണക്കുകൾ പരിശോധിച്ചാൽ 2020-1880, 2021-229, 2022-2503, 2023 ജൂൺ വരെ 1278 റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്ത്രീധന പീഡനത്തെത്തുടർന്ന് 2020ൽ ആറ് പേരും 2021ൽ ഒമ്പത് പേരും 2022ൽ എട്ട് പേരും ഈ വർഷം ജൂൺ വരെ അഞ്ച് പേരുമാണ് മരിച്ചത്. സ്ത്രീകൾക്കെതിരായ ഗാർഹിക പീഡന പരാതിയിലും വലിയ വർദ്ധന പ്രകടമാവുന്നു."
 "2020-2707, 2021-4997, 2022-5019, 2023-2432 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ത്രീകളെ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് 2020ൽ 3890 കേസുകളും 2021ൽ 4059 കേസുകളും 2022ൽ 5354 കേസുകളും 2023ൽ 2441 കേസുകളും രജിസ്റ്റർ ചെയ്തു. സ്ത്രീകളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട് 2020ൽ 442 കേസുകളും 2021ൽ 504 കേസുകളും 2022ൽ 584 കേസുകളും 2023ൽ 322 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. സ്ത്രീകളെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണത്തിലും വർദ്ധനയാണ് കാണാനാവുന്നത്. 2020ൽ 151 പേരെയും 2021ൽ 179 പേരെയും 2022ൽ 210 പേരെയും 2023 ജൂലൈ വരെ 77 പേരെയുമാണ് കേരളത്തിലെ വിവിധ ഇടങ്ങളിൽ നിന്നും തട്ടിക്കൊണ്ടുപോയത്."
 
സനാതന ധർമ്മം തകർക്കാൻ ശ്രമിക്കുന്ന നിരീശ്വരവാദ പ്രസ്ഥാനങ്ങൾ നടത്തിവരുന്ന ഏറ്റവും വലിയ പ്രചരണമാണ് സനാതന ധർമ്മത്തിൽ സ്ത്രീകൾക്ക് സ്വാതന്ത്യം ഇല്ല എന്നത്. "ഹിന്ദു ആചാരങ്ങളെ മാത്രം കുറ്റവും കുറവും കണ്ടുപിടിക്കാൻ റിസേർച്ച് നടത്തുന്ന ഇത്തരക്കാർ വിദേശ മതങ്ങളുടെ സ്ത്രീ സ്വാതന്ത്യം കൂടി പരിശോധിക്കണം. സനാതന സംസ്കാരത്തിന്റെ അടിത്തറയായ പഞ്ചവേദങ്ങളേയും, സ്മൃതികളേയും, ഉപനിഷത്തുക്കളേയും, പുരാണ ഇതിഹാസങ്ങളേയും ആർക്കും പരിശോധിക്കാം. ഓരോ അക്ഷരവും, ശ്ലോകങ്ങളും പരിശോധിക്കാം. തത്വബോധമില്ലാതെ വിഡ്ഡിത്തര വിമർശനങ്ങൾക്ക് വിധേയമാക്കാം. എന്നാൽ വൈദേശിക മത വിശ്വാസ ഗ്രന്ഥങ്ങളിലെ ഒരാളുടെ പേര് പോലും എഴുതിയാൽ ജോസഫ് മാഷിന്റെ അനുഭവം ഉണ്ടാകും. 
വേദമന്ത്ര ദൃഷ്ടാക്കളായ അനേകം സ്ത്രീകളെ കണ്ടില്ലെന്നു നടിച്ച്, സ്ത്രീകള്‍ക്ക് വേദാധികാരമില്ല എന്ന് വിലക്ക് പുറപ്പെടുവിക്കുന്ന പല വ്യാജഗുരുക്കന്മാരെയും, കപട സന്യാസിവേഷധാരികളേയും ഇന്ന് കാണാൻ സാധിക്കും. ശ്രുതിയെ വേണ്ടവിധം അറിയാതെയുള്ള ഇത്തരം അബദ്ധ പ്രസ്താവനകളെ കണ്ണുമടച്ചു തള്ളിക്കളയാൻ നാം തയ്യാറാകണം. ആദ്ധ്യാത്മിക മേഖലകളിൽ എത്ര തന്നെ ഉയർന്ന സ്ഥാനം വഹിക്കുന്നവരാകട്ടെ, നിരീശ്വരവാദി പ്രസ്ഥാനങ്ങൾക്ക്എത്ര തന്നെ പൂജ്യരായ സന്ദീപാനന്ദയെപ്പോലുള്ളവരും, സ്വന്തം കുടുംബത്തിലെ അമ്മയേയും, സഹോദരിയേയും, ഭാര്യയേയും, മകളേയും കണ്ടുകൊണ്ട് മറ്റു സ്ത്രീകളും അതുപോലെയെന്ന് തെറ്റിദ്ധരിച്ച് സ്ത്രീകൾ ക്ഷേത്രത്തിൽ പോകുന്നത് ദുരുദ്ദേശത്തോടെയാണെന്ന് നോവൽ എഴുതി അവാർഡ് വാങ്ങിയ മാനസിക രോഗിയും ജീവിക്കുന്ന കേരളമാണിത്. ആയികൊള്ളട്ടെ അവരെ സനാതനധർമ്മ സംസ്കൃതിയുടെ ശത്രുക്കളായേ കരുതാൻ കഴിയുകയുള്ളൂ.

ഭാരതത്തിൽ വേദമന്ത്ര ദൃഷ്ടാക്കളിൽ സ്ത്രീകളുണ്ട്. ഇതിൽ നിന്നും സ്ത്രീകള്‍ക്ക് വേദമന്ത്രങ്ങൾ ഉരുക്കഴിക്കുന്നതിനോ പൂണൂൽ ധരിക്കുന്നതിനോ തടസ്സമുണ്ടായിരുന്നില്ലെന്നു വ്യക്തമാണ്.

മന്ത്ര ദേവതകളെ വരെ ദർശിച്ചിരുന്ന സ്ത്രീകളുണ്ടെങ്കിൽ അതിൽ നിന്നും വ്യക്തമാകുന്നത് അവരുടെ ധിഷണാ വൈഭവം തന്നെയാണ്.

അവർ യജ്ഞങ്ങൾ നടത്തിയിരുന്നു, ഉപനയനം ചെയ്തിരുന്നു പൂണൂലും ധരിച്ചിരുന്നു .

സാമ്പ്രദായിക വേദവിദ്യാഭ്യാസം എല്ലാ സ്ത്രീകള്‍ക്കും ഉണ്ടായിരുന്നു. പാണിനി ആചാര്യണികളെന്നും ഉപാധ്യായകളെന്നും സ്ത്രീകളെ വിശേഷിപ്പിച്ചിരിക്കുന്നതായി കാണാം.

ഇതിൽ നിന്നും സ്ത്രീകൾ പഠിക്കുക മാത്രമല്ല പഠിപ്പിക്കുക കൂടി ചെയ്തിരുന്നു എന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല.

വേദകാലത്ത് സ്ത്രീകള്‍ക്ക് തപസ്സോ ജപമോ നിഷിദ്ധമായിരുന്നില്ല . ഉദാഹരണമായി നിരവധി സ്ത്രീകളെ ചൂണ്ടി കാണിക്കാൻ സാധിക്കുമെങ്കിലും പാർവതി, ദ്രൌപദിയുടെ പൂർവ ജന്മം തുടങ്ങിയവ മാത്രം പേരെടുത്ത് പരാമർശിക്കുന്നു.

ആയോധന വിദ്യയിലും സ്ത്രീകൾ പിന്നിലായിരുന്നില്ല .

ഋഗ്വേദത്തിൽ വിശ്വംവാര എന്നൊരു സ്ത്രീ യുദ്ധം നയിക്കുന്നുണ്ട്. ഒരു കാൽ യുദ്ധത്തിൽ നഷ്ടപ്പെട്ടു പോയ അവർ കൃത്രിമക്കാൽ വെച്ചാണ് ശേഷമുള്ള യുദ്ധത്തിൽ പങ്കെടുക്കുന്നത്.

കൃത്രിമക്കാൽ വെച്ച് യുദ്ധം ചെയ്തിരുന്ന ആ വൈദ്യവിദ്യാ രഹസ്യത്തെക്കുറിച്ചോർത്ത് ആശ്ചര്യപ്പെടുന്നത് പിന്നീടാവാം.

സ്ത്രീകൾ മഹായുദ്ധങ്ങൾ വരെ നയിച്ചിരുന്നുവെന്നു ഇതിൽ നിന്നും വായിച്ചെടുക്കാൻ ആർക്കും ബുദ്ധിമുട്ടുണ്ടാകില്ലല്ലോ.

ശ്രീകൃഷ്ണന്റെ കൂടെ നരകാസുരനെതിരെ യുദ്ധം നയിച്ചിരുന്നത് പത്നിയായ സത്യഭാമയായിരുന്നു.

ദശരഥനോടൊപ്പം ദേവാസുര യുദ്ധത്തിൽ സാരഥ്യം വഹിച്ചത് കൈകേയിയാണ്.

വേദകാലവും ഇതിഹാസ കാലവും കഴിഞ്ഞുണ്ടായ മെഗസ്തനീസിന്റെ ഭാരത സന്ദർശന വിവരണത്തിൽ പോലും അസാമാന്യ ആയോധനാ പാടവമുള്ള ചന്ദ്ര ഗുപ്തന്റെ സ്ത്രീ പടയാളികളെ കുറിച്ച് വിവരിക്കുന്നുണ്ട്.

ഇതിൽ നിന്നും സ്ത്രീകളെ ഒരു മൂലയ്ക്ക് ഒതുക്കിയിരുത്തൽ എവിടെനിന്നാരംഭിച്ചു എന്ന് എല്ലാവരും അറിഞ്ഞിരിക്കണം.

വേദകാലങ്ങളിൽ സ്ത്രീകളെ രണ്ടു വിധത്തിൽ തരം തിരിച്ചിരുന്നതായി കാണാം. ബ്രഹ്മവാദിനികളായും സദ്യോവധുക്കളായും.

ഉപനയനത്തിനും സാമ്പ്രദായിക വേദ പഠനങ്ങൾക്കും ശേഷം ബ്രഹ്മത്തെക്കുറിച്ച് അറിയാൻ ശ്രമിക്കുന്നവരാണ് ബ്രഹ്മവാദിനികൾ.

സദ്യോവധുക്കൾ സാമ്പ്രദായിക പഠനങ്ങൾക്ക് ശേഷം കുടുംബജീവിതം നയിക്കുന്നവരാണ്.

ഈ തരം തിരിവുകൾ ഉണ്ടെങ്കിൽ കൂടി സദ്യോവധുക്കളിൽ ബ്രഹ്മവാദിനികളെ കാണാൻ പ്രയാസമില്ല താനും.

അനസൂയ, മൈത്രേയി തുടങ്ങിയവർ ബ്രഹ്മവാദിനികളായ സദ്യോവധുക്കളാണ് .

ശബരി, അവ്വൈയാർ തുടങ്ങിയവരാകട്ടെ സദ്യോവധു ക്കളല്ലാത്ത ബ്രഹ്മവാദിനികളും.

വേദകാലങ്ങളിൽ സ്ത്രീകൾ പ്രായപൂർത്തിയായ ശേഷമായിരുന്നു വിവാഹിതരായിരുന്നത് .

“ഭർത്തൊ രക്ഷതി യൌവനേ” എന്ന മനു വാക്യത്തിൽ നിന്ന് തന്നെ ഇത് വ്യക്തമാണ്.

ഹിന്ദുവിരുദ്ധ നിരീശ്വരവാദികൾ പറയുന്ന സതി സമ്പ്രദായത്തെക്കുറിച്ച് വേദങ്ങളിൽ പരാമർശമില്ല.

ഋഗ്വേദത്തിൽ ഭർത്തൃ വിയോഗത്തിൽ ദുഖിതയായി മരണത്തെ പുൽകാൻ ഇരിക്കുന്ന ഒരു സ്ത്രീയെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ശ്ലോകമുണ്ട്.

ഭർതൃ വിയോഗത്തിനു ശേഷം വിവാഹിതരാകുന്ന സ്ത്രീകൾ ‘പുനർഭു’ എന്ന പേരില് അറിയപ്പെട്ടിരുന്നു.

മനുസ്മൃതി, യാജ്ഞ്യവല്ക്യ സ്മൃതി , വിഷ്ണു സ്മൃതി, വസിഷ്ഠ സ്മൃതി തുടങ്ങിയവ സ്ത്രീകള്‍ക്ക് രണ്ടാമത് വിവാഹം ചെയ്യാനുള്ള അവകാശത്തെ അംഗീകരിക്കുന്നു.

മഹാഭാരതത്തിൽ , വിധവയായ ഉലൂപിയാണ് അർജ്ജുനനെ വിവാഹം കഴിക്കുന്നത്. അർജ്ജുനന് ഉലൂപിയിൽ നിന്നുമുണ്ടായ പുത്രനാണ് ഇരാവൻ .

മഹാഭാരതത്തിൽ തന്നെ നളൻ മരിച്ചു പോയെന്നു വാർത്തകൾ പരന്നിട്ടും ദമയന്തിയുടെ പുനർ വിവാഹത്തിനായുള്ള ഒരുക്കങ്ങൾ നടത്തുന്നതിൽ നിന്നും നമുക്ക് വിധവകളുടെ പുനർവിവാഹത്തെക്കുറിച്ച് വായിച്ചെടുക്കാവുന്നതാണ്.

വേദങ്ങളിൽ സ്ത്രീകള്‍ക്ക് ആദരവും അംഗീകാരവും നല്കിയിരുന്നതിനു തെളിവായി ധാരാളം സൂക്തങ്ങൾ കാണാം.

അഞ്ച് വേദങ്ങളും പെണ്‍കുട്ടികൾക്കും ആൺകുട്ടികൾക്കും വിദ്യാഭ്യാസം നൽകേണ്ടതിന്റെ ആവശ്യകതയെ എടുത്തു പറയുന്നു.

വേദങ്ങളെല്ലാം തന്നെ വിദ്യ സമ്പന്നകളായ സ്ത്രീകളുടെ ഗുണങ്ങൾ വിവരിക്കുന്നു.

സ്ത്രീകളിൽ നിന്നും വിദ്യയ്ക്കായ് അപേക്ഷിക്കുന്ന പുരുഷന്മാർ വേദ/പുരാണേതിഹാസങ്ങളിൽ ഒരപൂർവ്വ കാഴ്ചയല്ല.

കേനോപനിഷത്തിൽ ബ്രഹ്മസ്വരൂപത്തെ വിവരിക്കുന്നത് ഉമയാണ്.

വേദങ്ങളിൽ സ്ത്രീകളുടെ വിദ്യാഭ്യാസത്തെ കുറിച്ച് എണ്ണിയാൽ തീരാത്ത ശ്ലോകങ്ങളിൽ വിവരിച്ചിരിക്കുന്നതായ് കാണാം.

പണ്ഡിതയായ സ്ത്രീയെ ഒരു പണ്ഡിതന് മാത്രമേ വിവാഹം ചെയ്തു കൊടുക്കാവൂ എന്ന് വിധിയുണ്ട്.

യോഗ്യനായ വരനെ ലഭിച്ചില്ലെങ്കിൽ പുത്രി അവിവാഹിതയായി ഇരിക്കുകയാണ് അഭികാമ്യം എന്ന മനുവാക്യം കൂടി ഇതുമായി ചേർത്തു വായിക്കാം.

പത്നീ സമേതനല്ലാതെയുള്ള പതിയുടെ യജ്ഞങ്ങളൊന്നും പൂർണ്ണമല്ല എന്നാണു വേദ വിധി.

മഹാഭാരതത്തിൽ ശകുന്തള ഭാര്യയുടെ വാക്യാർത്ഥങ്ങൾ പറയുന്നുണ്ട്. അതനുസരിച്ച് പത്നി വാക്യാർത്ഥം , പതിയെ നയിക്കുന്നവൾ എന്നാണ്.

ധർമ്മപത്നിയാകട്ടെ ധർമ്മത്തിന്റെ പാതയിൽ പതിയെ നയിക്കുന്നവളാണ്.

ഭർത്താവിനോടൊപ്പം ധർമ്മ മാർഗത്തിൽ സഞ്ചരിക്കുന്നവളാണ് സഹധർമ്മചാരിണി .ഇവിടെയെല്ലാം നമുക്ക് ഭാര്യാ ഭർതൃ ബന്ധത്തിലെ തുല്യത കാണാം.

വേദങ്ങളിൽ സ്ത്രീകളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെ ചുരുക്കിയെടുത്താൽ
സ്ത്രീകൾ ധൈര്യശാലികളാകണം, വിശേഷ വിജ്ഞാനമുള്ളവരാകണം ,
കീർത്തി സമ്പാദിക്കണം,
രഥമോടിക്കാനറിയണം,
തല്പരയെങ്കിൽ സേനയിൽ ഭാഗമാകാം
ബുദ്ധിമതികളാകണം,
സമൂഹ സുരക്ഷക്കും കുടുംബ സുരക്ഷക്കും കാരണമാകണം ,
സമ്പത്തും, ഐശ്വര്യവും, ഭക്ഷണവും പ്രാദാനം ചെയ്യുന്നവളാകണം തുടങ്ങിയവയെല്ലാം ഒരു ജിജ്ഞ്യാസുവിനു വായിച്ചെടുക്കാൻ ഏറെ ബുദ്ധിമുട്ടുണ്ടാകില്ല .

സത്യം ഇങ്ങനെയിരുന്നിട്ടു കൂടി ഭാരത ചരിത്രത്തിലെ ഇരുണ്ടകാലത്തെ ചൂണ്ടിക്കാണിച്ച് സ്ത്രീക്ക് വേദാധികാരമില്ല എന്ന് പറയുന്ന പുതുപണ്ഡിതരുടെ പാണ്ഡിത്യ നിലവാരത്തെ കുറിച്ചിനിയുമെന്തു പറയാൻ.

ഇനി സ്ത്രീ വിരുദ്ധനെന്നു നിരീശ്വരവാദ രാഷ്ട്രീയക്കാരാൽ കുപ്രസിദ്ധി നേടിയ മനു അവരെ കുറിച്ച് പറയുന്നതെന്തെന്ന് നോക്കാം .

നാം കേട്ടു പരിചയിച്ച സ്ത്രീ വിരുദ്ധനായ ഒരു മനുവിനെ അല്ല മനുസ്മൃതിയിൽ നമുക്ക് കാണാൻ സാധിക്കുക.

അതിഥിക്ക് ഭക്ഷണം നല്കുന്നതിനും മുൻപ് കുഞ്ഞുങ്ങൾക്കും, ഗർഭിണികൾക്കും, പുതുതായി വിവാഹം കഴിഞ്ഞ യുവതികൾക്കും, ഭക്ഷണം നല്കണമെന്ന് പറയുന്ന മനു (3.114) . വാഹനത്തിൽ സഞ്ചരിക്കുന്ന ഒരു പുരുഷൻ വൃദ്ധർക്കും, രോഗികൾക്കും, രാജാവിനും, ഭാരം ചുമക്കുന്നവനും, വരനും, സ്ത്രീകൾക്കും വഴിമാറി കൊടുക്കണമെന്ന് പറയുന്ന മനു ( 2.138) . സ്ത്രീകളെയും രത്നങ്ങളെയും അപഹരിക്കുന്നവന് വധ ശിക്ഷ നല്കണം എന്ന് പറയുന്ന മനു ( 8.323). സ്ത്രീകളെയും കുട്ടികളെയും വധിക്കുന്നവര്ക്ക് പരമാവധി ശിക്ഷ നല്കണമെന്ന് പറയുന്ന മനു. ( 9.232) . സ്ത്രീകളുടെ കണ്ണീരു വീഴുനിടം നശിച്ചു പോകുമെന്ന് പറയുന്ന മനു.. സകലർക്കുമുപരിയായി മാതാവിന് സ്ഥാനം നല്കണമെന്ന് പറയുന്ന മനു , സ്ത്രീകൾ സന്തുഷ്ടകളായി വാഴുന്ന കുടുംബമേ അഭിവൃദ്ധി പ്രാപിക്കൂ എന്ന് പറയുന്ന മനു . യോഗ്യരായ വരനെ ലഭിച്ചില്ലെങ്കിൽ പുത്രിയെ വിവാഹം കഴിച്ചയക്കരുത് എന്ന് പറയുന്ന മനു. സ്ത്രീക്ക് സ്വന്തമായി വരനെ തിരഞ്ഞെടുക്കാനുള്ള അധികാരം നല്കുന്ന മനു. മകനൊപ്പം മകൾക്കും പിതാവിന്റെ സ്വത്തിൽ തുല്യാവകാശം നല്കുന്ന മനു, മാതാവിന്റെ സ്വത്തവകാശത്തിനു അർഹയായ് കരുതുന്നത് പുത്രിയെ മാത്രമാണ്. സ്ത്രീകളെ സുരക്ഷിതമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പുരുഷന്മാരെ ഉപദേശിച്ച ശേഷം സ്വയം സംരക്ഷണത്തിന് പ്രാപ്തയല്ലാത്തിടത്തോളം അവൾ സുരക്ഷിതയല്ലെന്നു കൂടി പറഞ്ഞു വെക്കുന്ന മനുവിനെ നമുക്ക് പരിചയമില്ലാത്തത് നമ്മുടെ സംസ്കാരിക അധപതനത്തെ കാണിക്കുന്നു..

സ്ത്രീകൾക്കനുകൂലമായി ഇതുപോലെ അനേകമനേകം നിയമാനുശാസനങ്ങൾ മനുവിന്റെതായി കാണാം ..ഈ മനുവിനെ ചില സ്ത്രീ വിരുദ്ധ പ്രക്ഷിപ്ത ശ്ലോകങ്ങളിൽ നിന്നും വേർതിരിച്ചറിയുവാനുള്ള കഴിവ് ഓരോ ഭാരതീയനും നേടിയെടുക്കുക തന്നെ വേണം .

മനുവിനെ സ്ത്രീ വിരുദ്ധനെന്നു മുദ്ര കുത്തിയതിലെ നിരീശ്വരവാദികളുടെ രാഷ്ട്രീയ ലാക്കും ഓരോ ഭാരതീയനും തിരിച്ചറിയേണ്ടതാണ്.

ഈ പോസ്റ്റിനേക്കുറിച്ചുള്ള അഭിപ്രായങ്ങളും , മറ്റും എഴുതാൻ മറക്കരുതേ

 പീഠാധീശ്വർ ദണ്ഡിസ്വാമി
സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ്
കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം
പെരിയമ്പലം
തൃശ്ശൂർ ജില്ല
90 61 97 12 27

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് ?

ഹൈന്ദവ ധർമ്മത്തിൽ സ്ത്രീകളുടെ സ്ഥാനം

JIPMER എന്ന സൗജന്യ ആതുരാലയം