പഞ്ചഗവ്യം


പഞ്ചഗവ്യം

പശുവിൽ നിന്ന് ഉണ്ടാകുന്ന അഞ്ച് വസ്തുക്കൾ ആണ്
പഞ്ചഗവ്യം . കേരളത്തിലെ ക്ഷേത്രങ്ങളിലെ വളരെ
പ്രധാനപ്പെട്ട ഒരു ദ്രവ്യം ആണ്. ഇവ വിഗ്രഹങ്ങളുടെ
അശുദ്ധി മാറ്റുന്നതിനും നവകാദി വിശേഷ കലശാഭിഷേകത്തിലെ ചൈതന്യംസ്വീകരിച്ച് എന്നെന്നേക്കുമായി ദേവതാവിഗ്രഹത്തില് നിലനില്‍ക്കുന്നതിനുള്ള പാകത വരുത്തുന്നതിനും അഭിഷേകത്തിനായി ഉപയോഗിക്കുന്നു.
. പശുവിൽനിന്ന് ലഭിക്കുന്ന മൂത്രം, ചാണകം, പാൽ , പാലിൽ
നിന്ന് തൈര് , പിന്നെ നെയ്യ് ; ഈ അഞ്ച് വസ്തുക്കൾ
കൊണ്ട് ശരിയായ അളവിൽ ചേർത്ത് ആണ്
ഉണ്ടാക്കുന്നത്. ശരിയായ രീതിയിൽ ചേർത്ത
പഞ്ചഗവ്യത്തിന് നല്ല രുചിയുണ്ടാകുമെങ്കിലും ഒരു
തരത്തിലുള്ള ദുർഗ്ഗന്ധവും (പശുവിൻ
ചാണകത്തിന്റെയും മൂത്രത്തിന്റെയും മണം)
ഉണ്ടായിരിക്കില്ല. ഗവ്യം എന്നതിന്റെ അർത്ഥം പശുവിൽ നിന്ന്
ഉണ്ടാകുന്നത് അഥവാ ഗോവിൽ നിന്ന് ഉണ്ടാകുന്ന ദ്രവ്യം. ഗോവ്+ദ്രവ്യം =ഗോദ്രവ്യം(ഗവ്യം) 
എന്നാകുന്നു.
*പഞ്ചഗവ്യം*
പശുവിന്റെ മൂത്രം, ചാണകനീർ, തയിര്, നെയ്യ്
എന്നിവ ഒന്നിച്ചു ചേർത്തതാകുന്നു.

 "ഗോമൂത്രം
താമ്രവർണ്ണായാഃ ശ്വേതായാശ്ചൈവ ഗോമയം;
പയഃ, കാഞ്ചനവർണ്ണായാ നീലായാശ്ച തഥാദധി,
ഘൃതന്തു കൃഷ്ണ വർണ്ണായാസ്സർവ്വം കാപിലമേവ
വാ അലാഭേസർവ്വണ്ണാനാം പഞ്ചഗവ്യേഷ്വയംവിധിഃ.

പ്രമാണം

"ഗോമയാദ്ദ്വിഗുണം മൂത്രം മുത്രാൽ
സപ്തഗുണം പയഃ ദധി തൽത്രിഗുണം പ്രോക്തം
മൂത്രമാത്രം ഘൃതം തഥാ " 

ഇത്യാദി പ്രമാണങ്ങളും
ഇവിടെ സ്മരണീയങ്ങളാകുന്നു.ചാണകം വെള്ളം തൊടാതെ നല്ല ശുദ്ധമായ തുണിയില്‍ കിഴികെട്ടി പിഴിഞ്ഞ് നീരെടുക്കുക. ആ ചാണകനീരിന്റെ മൂന്നിരട്ടി ഗോമൂത്രം. ഈ ഗോമൂത്രത്തിന്റെ ഏഴിരട്ടി പാല്‍. ഗോമൂത്രത്തിന്റെ മൂനിരട്ടി തൈര്. ഗോമൂത്രത്തിന്റെ അത്ര അളവ് പശുവിന്‍ നെയ് .ഈ അഞ്ചു ദ്രവ്യങ്ങളും ഒരു പശുവിന്റേതായാല്‍ ഉത്തമം. ആ പശു നല്ല നാടന്‍ കറുത്ത പശുവായാല്‍ അത്യുത്തമം. ഈ പഞ്ചഗവ്യ വിധിയാണ് ഭാരതീയ പൈതൃകമായ പഞ്ചഗവ്യ വിധി.

പഞ്ചഗവ്യത്തിൽ ഓരോ ദ്രവ്യവും കൂട്ടി എടുക്കുന്നതിൽ പോലും ചില വിശിഷ്ട മന്ത്രങ്ങളുണ്ട്

 "ഗോമൂത്രം നിജവാഞ്ഛയാപരിമിതം മൂത്രാർധകം ഗോമയം ക്ഷീരം സപ്തഗുണം ദധി ത്രിഗുണിതം ഗോമൂത്രമാത്രം ഘൃതം"

പഞ്ചഗവ്യ മഹാമന്ത്രങ്ങൾ 

(1) ഓം ഭൂർ ഭുവസ്വഃ ഓം തത് സവിതുർവരേണ്യം ഭർഗ്ഗോദേവസ്യ ധീമഹി ധീയോ യോനഃ പ്രചോദയാത്. ഓം തത് സത്. ( ഗോമൂത്രം)

(2) ഓം ഗന്ധ ദ്വാരാം ദുരാദർഷാം നിത്യ പുഷ്ടാംകരീഷിണീം ഈശ്വരീം സർവ്വഭൂതാനാം ത്വാമിഹോപഹ്വയേശ്രിയം. (ചാണകം) 

(3) ഓം അധ്യായ സ്വാഹാ സമേധിതേസോമ വൃഷ്ണീയം ഭവാവാസ്യ സംഗധെ സ്വാഹാ. (പാൽ) 

(4) ദധിക്രാവിണ്ണോ അകാരിഷം ജിഷ്ണോരശ്വസ്യ വാചിന സുരഭിനോ മുഖാകരത് പ്രണആയൂംഷിതാരിഷൽ.(തൈര്) 

(5) ഓം ജ്യോതി ശുക്രമസി, തേജോസിപക്ഷീരൂപേണവസോ സൂര്യസ്യ രശ്മിഭിഃ(നെയ്യ്)

എല്ലാ ദ്രവ്യങ്ങളും യോജിപ്പിച്ചതിനുശേഷം  

ഓം അമൃതേ ! അമൃതോദ്ഭവേ ! അമൃതവര്‍ഷിണി !
അമൃതം ശ്രാവയ ശ്രാവയ സം സം ഹ്രീം ഹ്രീം ക്ലീം
ക്ളീം ബ്ലൂം ബ്ലൂം ദ്രാം ദ്രാം ദ്രീം ദ്രീം ദ്രൂം ദ്രൂം ദ്രാവയ ദ്രാവയ സ്വാഹാ.

ഈ മന്ത്രം ദർഭ തൊട്ട് 108 ജപിച്ച് പഞ്ചഗവ്യം അമൃത സമാനമാക്കുന്നു.
ഇങ്ങനെ പരബ്രഹ്മ മയമായമായ പഞ്ചഗവ്യം ഉണ്ടാക്കുന്നു.

ഈ മന്ത്രങ്ങളാണ് പഞ്ചഗവ്യത്തിലെ ഓരോ ദ്രവ്യവും ദർഭാഗ്രത്തിലൂടെ പ്രത്യേകം പ്രത്യേകം ചേർക്കുമ്പോൾ ജപിക്കുന്നത്. 

പാൽ ,നെയ്യ്,തൈര്,ഗോമൂത്രം,
                           ചാണകം- ഇവ പഞ്ചഭൂതാന്മാകമാണ്. 
              പാൽ- ആകാശത്തെയും,
              നെയ്യ്-വായുവിനെയും,
              ദധി-അഗ്നിയേയും,
             ഗോമൂത്രം-ജലത്തെയും,
             ചാണകം-ഭൂമിയേയും പ്രതിനിദാനം ചെയ്യുന്നു.
പഞ്ചഗവ്യം എല്ലാം ഒരു പശുവിൽ നിന്നായാൽ ഉത്തമം. അത് കറുത്ത നാടൻ കപില പശു ആയാൽ അത്യുത്തമം.

 ഈ പഞ്ചഗവ്യം കൊണ്ട് ശുദ്ധി വരുത്തല് മാത്രമല്ല .മനുഷ്യ ശരീരത്തെ ബാധിക്കുന്ന എല്ലാരോഗത്തിനേയും ശമിപ്പിക്കുവാനുള്ള കഴിവുമുണ്ട് .ഇത് ഭാരതീയ മഹര്‍ഷിമാര് ആയിരക്കണക്കിന് വര്‍ഷം മുന്പേ തെളിയിച്ച കാര്യമാണ് .ഇപ്പൊ ഇതൊക്കെ സായിപ്പ് റിസര്‍ച്ച് നടത്തി തെളിയിച്ചപ്പൊ നമ്മള് വിശ്വസിക്കേണ്ടി വന്നു .അതാണ് ഭാരതീയ ജനതക്ക് പറ്റിയ ഏറ്റവും വലിയ അധപതനവും .കസ്തൂരി മാനിന്റെ അവസ്ത ആയല്ലൊ നമ്മളുടത് പുതുമഴയത്ത് പൊട്ടിമുളച്ച സായിപ്പിന് ക്രെഡിറ്റും . ഭാരത പൈതൃകത്തിന്റെ എല്ലാ കാര്യവും ഇങ്ങനെതന്നെ ."കുങ്കുമത്തിന്റെ ഗന്ധമറിയാതെ കുങ്കുമം ചുമക്കുംപോലെ ഗര്‍ദ്ദഭം" മഹാനായ പൂന്താനത്തിന്റെ ഈ വരികള്‍ ഇവിടെ സുസ്മരണീയമാവുന്നു. #എന്താണ് "പഞ്ചഗവ്യം" ?

ഭാരതീയര്‍ ഔഷധമായി കരുതുന്ന ഒരു വസ്തുവാണ് പഞ്ച ഗവ്യം .ഗവ്യം എന്നാല്‍ ഗോവില്‍ നിന്ന് ഗമിക്കുന്നത് അല്ലങ്കില്‍ പശുവില്‍ നിന്ന് ഉണ്ടാകുന്നത് എന്ന് അര്‍ത്ഥം. പഞ്ച ഗവ്യം എന്നാല്‍ പശുവില്‍ നിന്ന് ഉണ്ടാകുന്ന അഞ്ചു വസ്തുക്കളുടെ കൂട്ട് എന്ന് പറയാം .പശുവിനെ മാതാവായി കരുതുന്ന സംസ്കാരമാണ് ഭാരതത്തിന്‍റെത്. "ഗോമാതാ " എന്ന് നമ്മള്‍ പശുവിനെ വിളിക്കുന്നു . ഭാരതത്തില്‍ ഒരു വ്യക്തി ,അമ്മയുടെ മുലപ്പാല്‍ കുടിക്കുന്നതിലും അധികം പശുവിന്‍റെ പാല്‍ കുടിക്കുന്നുണ്ട്‌ . അതുകൊണ്ട് തന്നെ "ഗോമാതാ " എന്ന സങ്കല്പം ഏറെ മഹത്തരം എന്ന് പറയേണ്ടതില്ല .
എന്നാല്‍ പഞ്ച ഗവ്യത്തിന്‍റെ കാര്യം പറയുമ്പോള്‍ ഈ സംസ്കാരത്തി ന്‍റെ മഹത്വം കുറേക്കൂടി ആഴത്തിലേക്ക് പോകുന്നു .

അത് മനസിലാകണം എങ്കില്‍ പഞ്ചഗവ്യത്തി ന്‍റെ ചേരുവകള്‍ എന്താണെന്ന് അറിയണം .

പാല് ,തൈര് ,നെയ്യ് ,ഗോമൂത്രം ,ചാണകം എന്നിവയാണ് പഞ്ചഗവ്യത്തിലെ അഞ്ചു വസ്തുക്കള്‍ ഇതിനെ ഓരോന്നായി എടുക്കാം.

പാല് ,തൈര് ,നെയ്യ് ,ഗോമൂത്രം ,ചാണകം എന്നീ വസ്തുക്കള്‍ ഒറ്റയ്ക്കെടുത്താല്‍ ഓരോന്നുംപശുവില്‍ നിന്ന് പുറത്തു വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ബാക്ട്ടീരിയകള്‍ നിറയും .ഏതാനും ദിവസം അത് അന്തരീക്ഷത്തില്‍ തുറന്നു വച്ചാല്‍ പുഴുവരിക്കും . (നെയ്യ് അല്‍പ്പം കൂടുതല്‍ ദിവസം എടുക്കും എന്ന് മാത്രം )
എന്നാല്‍ ഇത് പ്രത്യേക അനുപാതത്തില്‍ കൂട്ടി ചേര്‍ത്താല്‍ വര്‍ഷങ്ങളോളം ഒരു ബാക്ടീരിയ പോലും ഉണ്ടാകുന്നില്ല . എന്ന് മാത്രമല്ല ഇത് കഴിച്ചാല്‍ ബുദ്ധിക്ക് ഉണര്‍വും ,ശരീരത്തിന് ശുദ്ധിയും ഉണ്ടാകുന്നു എന്ന് പല പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട് .

പാശ്ചാത്യ രാജ്യങ്ങളില്‍ ഇത് പലതരത്തില്‍ പരീക്ഷണങ്ങള്‍ നടത്തി പഠനങ്ങളും പുറത്തു വന്നിട്ടുണ്ട് . ഇത് പ്രത്യേക അനുപാതത്തിലാണ് കൂട്ടിചേര്‍ക്കുന്നത് . ഒരു തവി ഗോമൂത്രത്തിന് രണ്ടു തവി ചാണകവെള്ളവും ,എട്ടു തവി പാലും ,,പതിനാലു തവി തൈരും ,അതില്‍ ഒരു തവി നെയ്യും എന്നതാണ് ഈ അനുപാതം . ഇവ ഓരോന്നും പശുവില്‍ നിന്ന് ശേഖരിക്കേണ്ട സമയവും ദിവസവും എല്ലാം പ്രത്യേകം പറയുന്നുണ്ട് ..!ഇവ കൂടാതെ ഇളനീര് ,ഏത്തപ്പഴം മുതലായവയും ഇതില്‍ ചേര്‍ക്കുന്നു . ഇങ്ങനെ നിര്‍മ്മിക്കുന്ന പഞ്ച ഗവ്യത്തിന് ,,ഒരു ബാക്ടീരിയ പോലും കടക്കാത്ത വസ്തുക്കളുടെ കൂട്ടത്തില്‍ ഒന്നാം സ്ഥാനം എന്ന് പറഞ്ഞാലും അത്ഭുതമില്ല . മഹാക്ഷേത്രങ്ങളില്‍ നിത്യവും നടത്തുന്ന "നവക "ത്തിന് പഞ്ച ഗവ്യം ആടാറുണ്ട്‌ . ഗുരുവായൂരിലെ നവകാഭിഷേകം ഏറെ പ്രസിദ്ധമാണ് . ഗോമാതാ എന്ന ഭാരതീയര്‍ പശുവിനെ വിളിക്കുന്നതിനുള്ള കാരണങ്ങളില്‍ പഞ്ച ഗവ്യത്തിനുള്ള സ്ഥാനം വളരെ ചെറുത്‌ മാത്രം എന്ന് കൂടി മനസിലാക്കുക . 
""ലോകാ സമസ്താ സുഖിനോ ഭവന്തു"

കടപ്പാട്
✍️Swami Sooryanarayanan G

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് ?

ഹൈന്ദവ ധർമ്മത്തിൽ സ്ത്രീകളുടെ സ്ഥാനം

JIPMER എന്ന സൗജന്യ ആതുരാലയം