മിത്രസഹൻ എന്ന കന്മാഷപാദൻ
മിത്രസഹൻ എന്ന കന്മാഷപാദൻ ഭഗീരഥന്റെ അഞ്ചാം തലമുറയിൽപ്പെട്ട സൂര്യവംശ രാജാവായിരുന്നു മിത്രസഹൻ. ഇദ്ദേഹത്തിന്റെ പത്നിയായിരുന്നു മദയന്തി. അയോദ്ധ്യ ഭരിച്ച രാജാക്കന്മാരിൽ ശ്രദ്ധേയനായിരുന്നു ഇദ്ദേഹം. ഒരിക്കൽ നായാട്ടിനിറങ്ങിയ രാജാവ്, കാട്ടിലൂടെ ഒറ്റയ്ക്ക നടക്കുകയായിരുന്നു. ഒരാൾക്കു നടന്നു പോകാൻ മാത്രം വീതിയുള്ള ഒരു പാറയിടുക്കിലൂടെ അപ്പുറം കടക്കാൻ ശ്രമിക്കുന്ന രാജാവ്, എതിരേ വരുന്ന ഒരു സന്യാസിയെ കണ്ടു. രാജാവിനെ ശ്രദ്ധിക്കാതെ അയാളും പാറയിടുക്കിലേയ്ക്കു കയറി. “അല്പം മാറി നില്ക്കുന്നു. ഞാൻ ആദ്യം അപ്പുറം കടക്കട്ടെ ” രാജാവ് ആജ്ഞാപിച്ചു. മുനി അത് കേട്ടഭാവം നടിക്കാതെ മുന്നോട്ടു നീങ്ങി. “നിങ്ങളോടല്ലേ മാറിനില്ക്കാൻ പറഞ്ഞത് " ? രാജാവിന് കോപം വന്നു. എന്നാൽ മുനി സൗമ്യഭാവത്തിൽ ചിരിക്കുകയാണു, “ബ്രാഹ്മണന് ക്ഷത്രിയൻ വഴിമാറിക്കൊടുക്കണമെന്നാണ് പ്രമാണം. അതിനാൽ അങ്ങ് തിരിച്ചിറങ്ങി പുറത്ത് മാറിനില്ക്കുന്നതാണ് ഉചിതം. ചാതുർവർണ്യത്തിൽ ബ്രാഹ്മണൻ ക്ഷത്രിയനെക്കാൾ മുകളിലാണല്ലോ “ഓഹോ..അപ്പോൾ താങ്കൾ, രാജ്യം ഭരിക്കുന്ന രാജാവിനെക്കാൾ മുകളിലാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയാണോ?” മിത്രസഹന് കോപം വന്നു . “നിങ്ങളോടു