ഏകതാ സമ്മേളനം

സഹോദരങ്ങളെ...
നാം ഇന്ന്  ഏകതാ സമ്മേളനത്തിനായി ഒത്തുകൂടുന്നത് ഐതിഹ്യങ്ങളാലും ചരിത്രത്താലും അനുഗൃഹീതമായ പാണാവള്ളിയുടെ മണ്ണിലാണ്. ഭാരതത്തിന്റെ ഇതിഹാസമായ മഹാഭാരതത്തിലെ പഞ്ചപാണ്ഡവർ തങ്ങളുടെ വനവാസകാലത്ത് കാൽപ്പാദങ്ങൾ പതിപ്പിച്ച പുണ്യഭൂമിയാണ് പാണാവള്ളിയെന്ന് നാം അഭിമാനത്തോടെ സ്മരിക്കുന്നു.
ഈ പ്രദേശത്തിന്റെ പേരുതന്നെ 'പാണ്ഡവർ വേലി' എന്നതിൽ നിന്നാണ് 'പാണാവള്ളി'യായി പരിണമിച്ചത് എന്നത് ഇവിടുത്തെ പൈതൃകത്തിന്റെ ആഴം വ്യക്തമാക്കുന്നു. പാശുപതാസ്ത്രത്തിനായി തപസ്സുചെയ്ത അർജ്ജുനന് മുന്നിൽ ഭഗവാൻ കിരാതമൂർത്തിയായി പ്രത്യക്ഷപ്പെട്ട ആ പുണ്യനിമിഷങ്ങളെ ഓർമ്മിപ്പിക്കുന്ന നാല്പത്തെണ്ണീശ്വരം മഹാദേവ ക്ഷേത്രവും, പഴമയുടെ പ്രൗഢി വിളിച്ചോതുന്ന തൃച്ചാറ്റുകുളം ക്ഷേത്രവും ഈ നാടിന്റെ ആത്മീയതയുടെ നെടുംതൂണുകളാണ്.
പാണ്ഡവർ തങ്ങളുടെ വിശ്രമവേളയിൽ ഉപയോഗിച്ച  കല്ലുകളും, ഇവിടുത്തെ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠകളും കേവലം കല്ലിലോ മണ്ണിലോ തീർത്തവയല്ല; മറിച്ച് നൂറ്റാണ്ടുകളായി ഈ നാടിനെ ചേർത്തുനിർത്തുന്ന വിശ്വാസത്തിന്റെ അടയാളങ്ങളാണ്. ആ ഐക്യത്തിന്റെയും പാണ്ഡവർ കാണിച്ചുതന്ന ധർമ്മത്തിന്റെയും പാതയിലൂടെ നമുക്കും മുന്നേറാം എന്ന വലിയ സന്ദേശമാണ് ഈ സമ്മേളനം മുന്നോട്ടുവെക്കുന്നത്..."

     '"ഈ ഹിന്ദു ഏകതാ സമ്മേളനം"' കേവലമൊരു ചടങ്ങല്ല. ഇത് നമ്മുടെ സ്വത്വത്തിന്റെ വീണ്ടെടുപ്പാണ്.  
ഭഗവാൻ ശ്രീകൃഷ്ണൻ കുരുക്ഷേത്രഭൂമിയിൽ അർജുനന് നൽകിയ ആ ഉപദേശത്തേക്കാൾ വലുതൊന്നും ഞങ്ങൾ നൽകുന്നില്ല.
 "തസ്മാദുത്തിഷ്ഠ കൗന്തേയ യുദ്ധായ കൃതനിശ്ചയഃ"
 (അർജുനാ, നീ എഴുന്നേൽക്കുക, ധർമ്മരക്ഷയ്ക്കായി യുദ്ധത്തിന് തയ്യാറെടുക്കുക)

നമ്മുടെ ഈ പ്രദേശം വെറുമൊരു മണ്ണല്ല, അത് ദേവീചൈതന്യം തുളുമ്പുന്ന പുണ്യഭൂമിയാണ്. പഴയ തറവാടുകളുമായി ബന്ധപ്പെട്ട സർപ്പക്കാവുകളും വനദുർഗ്ഗാ ക്ഷേത്രങ്ങളും പാണാവള്ളിയുടെ ജൈവികമായ ആത്മീയതയെ സൂചിപ്പിക്കുന്നു. പ്രകൃതിയെ ദൈവമായി കണ്ട് സംരക്ഷിക്കുന്ന ആചാരങ്ങൾ ഇന്നും ഇവിടെ നിലനിൽക്കുന്നു. ഈശ്വരാരാധനയുടെ തിരുമുറ്റത്ത് ഒത്തുചേരുന്ന നാം എന്തിനാണ് പുറത്ത് ജാതിയുടെ പേരിൽ, രാഷ്ട്രീയത്തിന്റെ പേരിൽ അകന്നുനിൽക്കുന്നത്?
അതുപോലെതന്നെ, പൂരവും, കുംഭഭരണി ഉത്സവവും, കൊടുതിയും, ഗരുഡൻതൂക്കങ്ങളും നടക്കുന്ന നിരവധിയായ ഭഗവതീക്ഷേത്രങ്ങൾ വിളംബരം ചെയ്യുന്നത് നമ്മുടെ ഐക്യത്തിന്റെ കരുത്താണ്. ആനച്ചമയങ്ങളും പഞ്ചവാദ്യത്തിന്റെ താളവും ഒത്തുചേരുമ്പോൾ അവിടെ ഉണ്ടാകുന്നത് ഒരൊറ്റ വികാരമാണ് - ഹൈന്ദവ വികാരം. കൃഷിയെ ഹൃദയത്തിലേറ്റിയ ഗ്രാമം. വിത്തിറക്കുമ്പോഴും വിളവെടുക്കുമ്പോഴും നാം പ്രകൃതിയെ വന്ദിക്കുന്നു. എന്നാൽ ഇന്ന്, ഈ പാരമ്പര്യങ്ങളെ തകർക്കാനും നമ്മെ ഭിന്നിപ്പിക്കാനും പല ശക്തികളും ശ്രമിക്കുന്നു. വിത്തുകൾ പിഴച്ചാൽ ഒരു വിളവെടുപ്പ് നഷ്ടപ്പെടും, എന്നാൽ സംസ്കാരം പിഴച്ചാൽ ഒരു തലമുറ തന്നെ ഇല്ലാതാകും.
🚩 ഹൈന്ദവഏകതയുടെ ആവശ്യകത നാം അനുഭവങ്ങളിലൂടെ തിരിച്ചറിയണം.
ജാതി വേർതിരിവുകൾ ഇല്ലാതാകണം.
 ഈ ഭഗവതിയുടെ നടയിലോ പൂരപ്പറമ്പിലോ നാം ജാതി നോക്കാറില്ല. ആ ഒത്തൊരുമ നമ്മുടെ ജീവിതത്തിലും സോഷ്യൽ മീഡിയയിലും രാഷ്ട്രീയത്തിലും പ്രകടമാകണം.
 "ഏകം സദ് വിപ്രാ ബഹുധാ വദന്തി"
 (സത്യം ഒന്നേയുള്ളൂ, ജ്ഞാനികൾ അത് പല പേരിൽ വിളിക്കുന്നു)
സനാതന ധർമ്മം പഠിപ്പിക്കുന്നത് എല്ലാവരിലും ഈശ്വര ചൈതന്യമുണ്ടെന്നാണ്. ഉയർന്നവനെന്നോ താഴ്ന്നവനെന്നോ ഉള്ള വേർതിരിവുകൾ അധർമ്മമാണ്.

മതപരിവർത്തനങ്ങളിലും ലഹരിക്കും അടിമകളായവരേ സ്വധർമ്മത്തിലേക്ക് മടങ്ങി വരുക.
കൃപാസനം പോലുള്ള സ്ഥാപനങ്ങളിലൂടെ
പ്രലോഭനങ്ങൾക്കും ഭീഷണികൾക്കും വഴങ്ങി സ്വന്തം ധർമ്മം ഉപേക്ഷിച്ചു പോയ സഹോദരങ്ങളെ സ്നേഹപൂർവ്വം തിരികെ കൊണ്ടുവരേണ്ടത് നമ്മുടെ കടമയാണ്. ഭഗവദ്ഗീത ഓർമ്മിപ്പിക്കുന്നു:
 "ശ്രേയാൻ സ്വധർമ്മോ വിഗുണഃ പരധർമ്മാത് സ്വനുഷ്ഠിതാത്"
 (നന്നായി അനുഷ്ഠിക്കുന്ന പരധർമ്മത്തേക്കാൾ ഗുണരഹിതമാണെങ്കിലും സ്വധർമ്മമാണ് ശ്രേഷ്ഠം)

സ്വന്തം വേരുകൾ മറക്കുന്ന വൃക്ഷം ഉണങ്ങിപ്പോകും. നമ്മുടെ പൈതൃകം കാത്തുസൂക്ഷിക്കാൻ നാം തന്നെ മുന്നിട്ടിറങ്ങണം.
🚩 ധർമ്മോ രക്ഷതി രക്ഷിതഃ
ധർമ്മത്തെ നാം സംരക്ഷിച്ചാൽ ധർമ്മം നമ്മെയും സംരക്ഷിക്കും. ഹൈന്ദവ ഐക്യം ഉയർത്തിയെടുക്കുന്ന ഈ പുണ്യമുഹൂർത്തത്തിലേക്ക് എല്ലാ ധർമ്മവിശ്വാസികളെയും ക്ഷണിക്കുന്നു.
ആലപ്പുഴ ജില്ലയിലെ പാണാവള്ളി പഞ്ചായത്തിലെ
ഓടമ്പള്ളി ക്ഷേത്രമൈതാനി പരിസരപ്രദേശങ്ങളിലെയും എല്ലാ സഹോദരങ്ങളും ഒന്നിച്ചുചേരുക. ഭിന്നതകൾ വെടിഞ്ഞ്, 'ഹിന്ദു' എന്ന ഒരൊറ്റ വികാരത്തിൽ ഒന്നു ചേരാം
നമ്മുടെ ധർമ്മം ലോകത്തിലെ ഏറ്റവും പുരാതനമാണ്. പക്ഷേ, ഇന്ന് നാം ഒരു വലിയ വെല്ലുവിളി നേരിടുന്നു. അത് പുറത്തുനിന്നുള്ള ശത്രുക്കളേക്കാൾ ഉപരിയായി, നമ്മുടെ ഉള്ളിലെ 'ജാതി' എന്ന വിള്ളലാണ്. ഈ വിള്ളലിലൂടെയാണ് അധിനിവേശ ശക്തികൾ പണ്ട് ഭാരതത്തിലേക്ക് കടന്നുവന്നത്, ഇന്നും അവർ അത് തുടരുന്നു.
ഗുരുപരമ്പരകളും ഹിന്ദു ഏകതയും
നമ്മുടെ ചരിത്രത്തിൽ ധർമ്മത്തിന് ഗ്ലാനി സംഭവിക്കുമ്പോഴെല്ലാം മഹത്തുക്കളായ ഗുരുക്കന്മാർ അവതരിച്ചിട്ടുണ്ട്. ജാതി ചിന്തകൾക്കെതിരെ അവർ പോരാടിയത് ഹിന്ദുസമൂഹത്തെ തകർക്കാനല്ല, മറിച്ച് ഹിന്ദുവിനെ ശക്തിപ്പെടുത്തി ഒന്നിപ്പിക്കാനാണ്.

ജഗത്ഗുരു ശ്രീ ശങ്കരാചാര്യ ഭഗവത് പാദർ ഭാരതത്തിന്റെ നാലു മൂലകളിലും മഠങ്ങൾ സ്ഥാപിച്ച് സാംസ്കാരിക ഏകീകരണം നടത്തി. 'മനീഷാപഞ്ചക'ത്തിലൂടെ ബ്രഹ്മവിദ്യയിൽ ജാതിയില്ലെന്ന് പഠിപ്പിച്ചു. 

 ക്ഷേത്രങ്ങളിൽ എല്ലാവർക്കും പ്രവേശനം നൽകാനും മന്ത്രങ്ങൾ എല്ലാവരിലേക്കും എത്തിക്കാനും പ്രയത്നിച്ചു. വൈഷ്ണവ ഭക്തിയിലൂടെ രാമാനുജ സ്വാമികൾ സാമൂഹിക സമത്വം കൊണ്ടുവന്നു. 

 വേദാധികാരം ബ്രാഹ്മണർക്ക് മാത്രമല്ലെന്ന് സ്ഥാപിച്ചും, മതപരിവർത്തനത്തിന് എതിരെ ശക്തമായ പോരാട്ടം നടത്തി ക്രിസ്തുമതഛേദനം എന്ന ഗ്രന്ഥത്തിലൂടെ 'പ്രാചീന മലയാള'ത്തിലൂടെ കേരളത്തിലെ ഹൈന്ദവ പൈതൃകത്തെ വീണ്ടെടുക്കാൻ വിദ്യാധിരാജ ചട്ടമ്പി സ്വാമികൾ പ്രവർത്തിച്ചു.

 "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്" എന്ന് പ്രഖ്യാപിച്ച് വിവേചനത്തിന്റെ മതിലുകൾ തകർത്ത് ശ്രീനാരായണ ഗുരുദേവൻ അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്തി ജാതിരഹിത ഹൈന്ദവതയ്ക്ക് അടിത്തറയിട്ടു. 

 ഭാരതത്തിലെ ഹിന്ദുക്കൾ ഒന്നാകണമെന്നും പട്ടിണി പാവങ്ങളെ 'ദരിദ്രനാരായണന്മാരായി' കണ്ട് സേവിക്കണമെന്നും ലോകത്തോട് സ്വാമി വിവേകാനന്ദൻ വിളിച്ചുപറഞ്ഞു. 

 നാം ഒന്നിച്ചില്ലെങ്കിൽ...
സഹോദരങ്ങളെ, നാം ജാതി തിരിഞ്ഞു നിന്നാൽ വരാനിരിക്കുന്ന അപകടം ഭീകരമാണ്.
ഒരിക്കൽ അടിമത്വവും വിഭജനവും നാം അനുഭവിച്ചു.

നാം ഇന്ന് ഇവിടെ ഒത്തുചേർന്നിരിക്കുന്നത് രാഷ്ട്രീയത്തിനപ്പുറം, നമ്മുടെ നിലനിൽപ്പിന്റെയും സ്വത്വത്തിന്റെയും പോരാട്ടത്തിലാണ് നാം. ഒരു നൂറ്റാണ്ടിന് മുൻപ് പരംപൂജ്യ ഡോക്ടർജി കണ്ട സ്വപ്നം - സംഘടിതവും ശക്തവുമായ ഒരു ഹിന്ദുസമൂഹം എന്നതായിരുന്നു. അത് ഇന്ന് ഇതാ കാർഷികതയുടേയും, കലയുടേയും വേലയുടെയും മണ്ണിൽ ഒരു മഹാപ്രവാഹമായി മാറിയിരിക്കുന്നു. 
നാം ഇന്ന് അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം അത്ര എളുപ്പത്തിൽ നമുക്ക് കിട്ടിയതല്ല. നമ്മുടെ ഈ പുണ്യഭൂമി ഇന്ന് ഒരു നിർണ്ണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. നാം ഇവിടെ ഒത്തുകൂടിയിരിക്കുന്നത് ആരെയും ഭയപ്പെടുത്താനല്ല, മറിച്ച് ഭയമില്ലാതെ ജീവിക്കാനുള്ള നമ്മുടെ അവകാശത്തെ ഉറപ്പിക്കാനാണ്.

ഗസ്‌നിമുഹമ്മദും ഗോറിയും ഖിൽജിയും ബാബറും വന്ന് നമ്മുടെ ക്ഷേത്രങ്ങൾ തകർത്തു. സോമനാഥ ക്ഷേത്രം തകർക്കപ്പെട്ടപ്പോൾ അത് വെറുമൊരു കെട്ടിടം തകർക്കലായിരുന്നില്ല, മറിച്ച് ഒരു ജനതയുടെ ആത്മവീര്യത്തെ തകർക്കലായിരുന്നു. നമ്മുടെ വിജ്ഞാനത്തിന്റെ സ്രോതസ്സായ നളന്ദയും തക്ഷശിലയും മാസങ്ങളോളം കത്തിയെരിഞ്ഞപ്പോൾ, ഭാരതത്തിന്റെ പുരാതനമായ അറിവുകളാണ് ചാരമായത്. വാളുകൊണ്ട് ഭയപ്പെടുത്തിയും നികുതികൾ അടിച്ചേൽപ്പിച്ചും അവർ നമ്മുടെ പൂർവ്വികരെ വംശഹത്യ നടത്തി. പക്ഷേ, ആ കനൽ കെടാതെ 
 
"മുഗളന്മാർ വാളുകൊണ്ടാണ് വന്നതെങ്കിൽ, പിന്നീട് വന്ന യൂറോപ്യൻ ശക്തികൾ വന്നത് കുരിശും ബൈബിളും പ്രലോഭനങ്ങളുമായാണ്. സേവനത്തിന്റെ മുഖംമൂടി അണിഞ്ഞ് അവർ നമ്മുടെ ഗ്രാമങ്ങളിലേക്ക് കടന്നുചെന്നു. വിശക്കുന്നവന്റെ കയ്യിൽ ഒരു കഷ്ണം അപ്പവും രോഗിയായവന് കുറച്ച് മരുന്നും നൽകി അവർ ചോദിച്ചത് അയാളുടെ പാരമ്പര്യത്തെയും ദൈവത്തെയുമാണ്.
ഓർക്കുക, മതം മാറുന്നവൻ കേവലം ഒരു വിശ്വാസം മാറുന്നവനല്ല, അവൻ തന്റെ പിതൃക്കളെയും തായ്‌വഴിയെയും രാജ്യത്തോടുള്ള കൂറിനെയുമാണ് മാറ്റുന്നത്. 'Change of religion is change of nationality' എന്ന് വിവേകാനന്ദസ്വാമികൾ പറഞ്ഞത് എത്രയോ സത്യമാണ്! ഇന്നും പാവപ്പെട്ട ഹിന്ദു സഹോദരങ്ങളെ ലക്ഷ്യം വെച്ച് കോടാനുകോടി രൂപയുടെ വിദേശഫണ്ട് ഒഴുകുന്നു. പ്രലോഭനങ്ങളിലൂടെയും ഭീഷണിയിലൂടെയും നമ്മുടെ വേരുകൾ അറുത്തുമാറ്റാൻ ശ്രമിക്കുന്ന ഈ ശക്തികളെ നാം തിരിച്ചറിയണം."

ലോകത്തിന് 'വസുധൈവ കുടുംബകം' എന്ന സന്ദേശം നൽകിയവരാണ് നമ്മൾ. ശത്രുവിനെ പോലും സ്നേഹിക്കാൻ പഠിപ്പിച്ച ധർമ്മമാണ് നമ്മുടേത്. എന്നാൽ ആ ക്ഷമയെ നമ്മുടെ ദുർബലതയായി പലരും തെറ്റിദ്ധരിച്ചു. അധിനിവേശ ശക്തികൾ ഈ മണ്ണിൽ വന്നപ്പോൾ നമ്മൾ വാതിൽ തുറന്നുകൊടുത്തു, പക്ഷേ അവർ നമ്മുടെ സംസ്കാരത്തെയും ക്ഷേത്രങ്ങളെയും തകർക്കാനാണ് ശ്രമിച്ചത്. ഈ പാരമ്പര്യം കാത്തുസൂക്ഷിക്കാൻ നാം ഒന്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
കുറച്ചു സമയം നാം നേരിട്ട ആയിക്കണക്കിന് വർഷങ്ങളുടെ അധിനിവേശത്തെയും ചൂഷണങ്ങളേയും ക്കുറിച്ച് ചിന്തിക്കണം. 

സൈറസ് ചക്രവർത്തിയുടെ നേതൃത്വത്തിൽ ബി.സി. 535ൽ പേർഷ്യക്കാർ വടക്കുപടിഞ്ഞാറൻ ഭാരതം ആക്രമിച്ചു.

  (ബി.സി. 326) ൽ അലക്സാണ്ടർ ചക്രവർത്തി ഭാരതത്തെ ആക്രമിക്കുകയും ഝലം നദിക്കരയിൽ വെച്ച് പോറസ് രാജാവുമായി ഏറ്റുമുട്ടുകയും ചെയ്തു 

  (ബി.സി. 305): സെലൂക്കസ് നിക്കേറ്റർ ചന്ദ്രഗുപ്ത മൗര്യനുമായി യുദ്ധം ചെയ്തു.

   (ബി.സി. 180 ൽ ഇന്തോ-ഗ്രീക്ക് അധിനിവേശമുണ്ടായി. 
ബാക്ട്രിയൻ രാജാവായ ഡെമെട്രിയസിന്റെ നേതൃത്വത്തിൽ.

  (എ.ഡി. 458): ഗുപ്ത സാമ്രാജ്യത്തിന്റെ കാലത്ത് നടന്ന മധ്യേഷ്യൻ ഗോത്രവർഗ്ഗക്കാരായ ഹൂണന്മാരുടെ ആക്രമണം.

 എ.ഡി. 712 ൽ മുഹമ്മദ് ബിൻ കാസിം സിന്ധ് കീഴടക്കി. ഇതായിരുന്നു ഭാരതത്തിലെ ആദ്യത്തെ മുസ്ലിം അധിനിവേശം.

  (എ.ഡി. 1001 – 1025): 17 തവണ ഗസ്നി മുഹമ്മദ് ഭാരതത്തെ ആക്രമിച്ചു. 1025-ലെ സോമനാഥ ക്ഷേത്ര ആക്രമണം കറുത്ത അദ്ധ്യായമാണ്.

   (എ.ഡി. 1175 മുതൽ 1206 വരെയും 1191-ലും 1192-ലും മുഹമ്മദ് ഗോറിയുടെ നേതൃത്വത്തിൽ നടന്ന തരൈൻ യുദ്ധങ്ങൾ വഴി ഭാരതത്തിൽ മുസ്ലിം ഭരണത്തിന് അടിത്തറയിട്ടു.
 
  (എ.ഡി. 1221): ചെങ്കിസ് ഖാന്റെ നേതൃത്വത്തിൽ മംഗോൾ ആക്രമണം നടന്നു.

  എ.ഡി. 1398 ൽ ഡൽഹി സുൽത്താനേറ്റിന്റെ കാലത്ത് നടന്ന വലിയൊരു അധിനിവേശം ഓർമ്മയിൽ വരുന്നു. തൈമൂർ അധിനിവേശമെ
ന്നാണ് പേര്. 

മുഗൾ അധിനിവേശം എ.ഡി. 1526 ൽ ബാബർ ഒന്നാം പാനിപ്പത്ത് യുദ്ധത്തിലൂടെ മുഗൾ സാമ്രാജ്യം സ്ഥാപിച്ചു.

  എ.ഡി. 1739 ൽ പേർഷ്യൻ ഭരണാധികാരിയായ നാദിർഷായുടെ ആക്രമണത്തിൽ കോഹിനൂർ രത്നവും
മയൂരസിംഹാസനവും കൊള്ളയടിച്ചു.

 അഹമ്മദ് ഷാ അബ്ദാലി (എ.ഡി. 1747 – 1767): മൂന്നാം പാനിപ്പത്ത് യുദ്ധം (1761) ഉൾപ്പെടെ പലതവണ ആക്രമിച്ചു.
  പോർച്ചുഗീസുകാർ (1498), ഡച്ചുകാർ, ഫ്രഞ്ചുകാർ, ഒടുവിൽ ബ്രിട്ടീഷുകാർ എന്നിങ്ങനെ വിവിധ രാജ്യങ്ങൾ ഭാരതത്തിലെത്തി. 1757-ലെ പ്ലാസി യുദ്ധം, 1764-ലെ ബക്സർ യുദ്ധം എന്നിവയിലൂടെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഭാരതത്തിൽ ഭരണം ഉറപ്പിച്ചു. അങ്ങിനെ യൂറോപ്യൻ അധിനിവേശം ആരംഭിച്ചു. 
നീണ്ട നൂറ്റാണ്ടുകളുടെ പേരാട്ടങ്ങൾക്കെടുവിൽ 1947 ഓഗസ്റ്റ് 15 ന് മുൻ ധാരണപ്രകാരം വെള്ളക്കാർ അധികാരം കൊള്ളക്കാർക്ക് കൈമാറി. 
അവരുടെ രഹസ്യ അജണ്ടയുടെ ഭാഗമായി രാജ്യത്തെ ഇന്ത്യയെന്നും പാക്കിസ്ഥാനെന്നും
 വിഭജിച്ചു. വീണ്ടും നീണ്ട കുറേ വർഷങ്ങൾ ജനാധിപത്യ അടിമത്തം. 

നമ്മുടെ ചരിത്ര പഠനവും വിശ്വാസപ്രകാരവും ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചത് എന്നാണ് ?

2014 മേയ് 26 നാണ് ഭാരതം യഥാർത്ഥ സ്വാതന്ത്ര്യം അനുഭവിച്ച് തുടങ്ങിയത് എന്ന് ഞാൻ ഉറക്കെ വിളിച്ചു പറയും. 


"ഭാരതം എന്തുകൊണ്ടാണ് 1947-ൽ വിഭജിക്കപ്പെട്ടത്? അത് കേവലം ഒരു രാഷ്ട്രീയ കരാറായിരുന്നില്ല. മതത്തിന്റെ അടിസ്ഥാനത്തിൽ ഒരു വിഭാഗം പ്രത്യേക രാഷ്ട്രം ചോദിച്ചപ്പോൾ ജിന്നക്ക് പാക്കിസ്ഥാൻ വിട്ടുകൊടുത്തു. ഹിന്ദുക്കളും മുസ്ലിങ്ങളും രണ്ട് വ്യത്യസ്ത മത വിശ്വാസചിന്തകൾ ഉള്ളവരാണെന്നും അവർക്ക് ഒരുമിച്ച് പോകാൻ കഴിയില്ലെന്നുമുള്ള വാദം മുഹമ്മദ് അലി ജിന്നയുടെ നേതൃത്വത്തിലുള്ള മുസ്ലിം ലീഗ് ശക്തമായി ഉയർത്തി. അവർ മുസ്ലിങ്ങൾക്കായി 'പാകിസ്ഥാൻ' എന്ന പ്രത്യേക രാജ്യം വേണമെന്ന് ആവശ്യപ്പെട്ടു. കൊടുത്തു. അന്നും ഹിന്ദു സമൂഹം ചിതറിക്കിടക്കുകയായിരുന്നു. നാം ജാതിയുടെയും പ്രാദേശികതയുടെയും പേരിൽ തല്ലിപ്പിരിഞ്ഞു നിന്നതുകൊണ്ടാണ് ഭാരതാംബയുടെ കൈകാലുകൾ അറുത്തുമാറ്റപ്പെട്ടത്. മുസ്ലിം ലീഗിന്റെ കടുത്ത നിലപാടുകളും, വർഗ്ഗീയ കലാപങ്ങളും, ബ്രിട്ടീഷ് ഭരണകൂടത്തിന്റെ തിടുക്കത്തിലുള്ള തീരുമാനവുമാണ് ഭാരത വിഭജനത്തിലേക്ക് നയിച്ചത്. 
വിഭജനകാലത്ത് ലക്ഷക്കണക്കിന് ഹിന്ദു സഹോദരങ്ങളാണ് പാകിസ്ഥാനിൽ കശാപ്പ് ചെയ്യപ്പെട്ടത്. അമ്മമാരും സഹോദരിമാരും മുലകുടി മാറാത്ത കുഞ്ഞു പെൺകുട്ടികൾ വരെ മാനഭംഗപ്പെടുത്തപ്പെട്ടു. എന്തുകൊണ്ടായിരുന്നു അത്? കാരണം നമുക്ക് 'ഏകത' ഇല്ലായിരുന്നു. ഇന്നും നമ്മുടെ അയൽരാജ്യങ്ങളായ ബംഗ്ലാദേശിലും പാകിസ്ഥാനിലും ഹിന്ദുക്കൾ പീഡിപ്പിക്കപ്പെടുന്നു. ഇപ്പോഴും ലൗ ജിഹാദിൻ്റെ ഇരകൾ നമുക്കിടയിൽ ജീവനോടെയുണ്ട്. ആർഷവിദ്യാ സമാജത്തിൻ്റെ നേതൃത്വത്തിൽ ആയിരക്കണക്കിന് സഹോദരിമാരാണ് സ്വധർമ്മത്തിലേക്ക് മടങ്ങിവന്നത്. ഭാരത വിഭജനത്തിന്റെ ആ മുറിപ്പാടുകൾ നമ്മെ ഒരു കാര്യം പഠിപ്പിക്കുന്നു: ഹിന്ദുക്കൾ സംഘടിതരല്ലെങ്കിൽ ഇപ്പോഴുള്ള സ്വന്തം മണ്ണിൽ പോലും നാം അഭയാർത്ഥികളാക്കപ്പെടും."

ഇതുവരെ നാം നേരിട്ട ചരിത്രപരമായ വഞ്ചനകളെ
 ഈ ഏകത സമ്മേളനത്തിൽ ഓർക്കാതിരിക്കരുത്. നാം വിശ്വസിക്കുന്ന സ്വാതന്ത്ര്യലബ്ധിയുടെ സമയത്ത് ഈ രാജ്യം ഒരു യഥാർത്ഥ ദേശാഭിമാനിയുടെ കൈകളിൽ എത്തിയിരുന്നെങ്കിൽ ഇന്ന് ഭാരതം ലോകശക്തിയാകുമായിരുന്നു.

സർദ്ദാർ വല്ലഭായ് പട്ടേൽ എന്ന് കേട്ടിട്ടുണ്ടോ? 

ഭാരതത്തിൻ്റെ ആദ്യത്തെ പ്രധാനമന്ത്രിയാകാൻ യോഗ്യനായ മഹാത്മാവ് ഇദ്ദേഹത്തെ പ്രധാനമന്ത്രിയാക്കാതെ നെഹ്രുവിനെ പ്രധാനമന്ത്രിയാക്കിയത് എന്തിനെന്നും ഏതിനെന്നും തിരിച്ചറിഞ്ഞാൽ നാം പഠിച്ച പാഠപുസ്തകങ്ങളിലെ ചില മഹാന്മാരുടെ പൊയ്മുഖങ്ങൾ അഴിഞ്ഞു വീഴും.  

  560-ലധികം നാട്ടുരാജ്യങ്ങളെ ഒരു ചരടിൽ കോർത്ത മുത്തുമാല പോലെ ഭാരതത്തോട് ചേർത്തത് സർദാർ വല്ലഭായ് പട്ടേലായിരുന്നു. അദ്ദേഹമായിരുന്നു പ്രധാനമന്ത്രിയാകാൻ ഏറ്റവും യോഗ്യൻ.
  പട്ടേലിനെ മാറ്റിനിർത്തി അധികാരം കൈയാളിയ നെഹ്‌റുവിന്റെ നയങ്ങളാണ് കശ്മീർ പ്രശ്നം മുതൽ ചൈനീസ് കടന്നുകയറ്റം വരെ ഇന്നും നമ്മൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് കാരണം. ഭാരതീയതയേക്കാൾ പാശ്ചാത്യ ചിന്താഗതികൾക്ക് പ്രാധാന്യം നൽകിയ ഒരു ഭരണകൂടം ഇവിടെ നിലവിൽ വന്നു. ചരിത്രപുസ്തകങ്ങളിൽ നിന്ന് നമ്മുടെ വീരനായകന്മാരെ വെട്ടിമാറ്റി അധിനിവേശക്കാരെ മഹത്വവൽക്കരിച്ചു.

വൈദേശിക വെള്ളക്കാരും, സ്വദേശികളായ കൊള്ളക്കാരും തമ്മിലുള്ള ധാരണയുടെ ഭാഗമായി അധികാരം കൈമാറുമ്പോൾ ആര് പ്രധാനമന്ത്രിയാകണം എന്ന് സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയ മേൽപ്പറഞ്ഞ വെള്ളക്കാരും കൊള്ളക്കാരും ചർച്ച ചെയ്തു.

​ബ്രിട്ടീഷ് സർക്കാർ ഇന്ത്യക്കാർക്ക് സ്വന്തമായി ഒരു ഭരണഘടനയുണ്ടാക്കാൻ കെല്പില്ലെന്ന് വെല്ലുവിളിച്ചപ്പോൾ അന്നത്തെ കോൺഗ്രസ് അത് തയ്യാറാക്കാൻ തുടക്കമിട്ടു.
​മോത്തിലാൽ നെഹ്രു (അധ്യക്ഷൻ), സുഭാഷ് ചന്ദ്ര ബോസ്, ജവഹർലാൽ നെഹ്രു തുടങ്ങിയവർ നേതൃത്വം നൽകി
​ ഇന്ത്യയ്ക്ക് 'ഡൊമിനിയൻ സ്റ്റാറ്റസ്' വേണമെന്നും വർഗീയമായ വോട്ടെടുപ്പ് രീതി അവസാനിപ്പിക്കണമെന്നും ഈ റിപ്പോർട്ട് ശുപാർശ ചെയ്തു. സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനയുടെ ആദ്യരൂപമായി ഇതിനെ കണക്കാക്കാം.

​ കറാച്ചി പ്രമേയം (1931)
​ഭരണഘടനയിൽ പൗരന്മാർക്ക് നൽകേണ്ട അവകാശങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കിയത് ഈ സമ്മേളനത്തിലാണ്.
​ സർദാർ വല്ലഭായ് പട്ടേൽ (സമ്മേളന അധ്യക്ഷനായി തുടങ്ങിയ യോഗത്തിൻ്റെ
​പ്രത്യേകത മൗലികാവകാശങ്ങൾ (Fundamental Rights), സാമ്പത്തിക നയം എന്നിവയെക്കുറിച്ച് ആദ്യമായി പ്രമേയം പാസാക്കി എന്നതായിരുന്നു. പൗരന്മാർക്ക് വോട്ടവകാശം, മതസ്വാതന്ത്ര്യം, തുല്യനീതി എന്നിവ ഉറപ്പാക്കുമെന്ന് പട്ടേലിൻ്റെ കോൺഗ്രസ് പ്രഖ്യാപിച്ചു.

​ഭരണഘടനാ നിർമ്മാണ സഭ എന്ന ആവശ്യം (1934)
​ഇന്ത്യക്കാർക്കായി ഒരു ഭരണഘടനാ നിർമ്മാണ സഭ (Constituent Assembly) വേണമെന്ന ആവശ്യം കോൺഗ്രസ് ഔദ്യോഗികമായി ഉന്നയിച്ചു. ഇതിന് പിന്നിൽ എം.എൻ. റോയിയുടെ ആശയങ്ങളും ജവഹർലാൽ നെഹ്രുവിന്റെ ഗൂഢ രാഷ്ട്രീയ നീക്കങ്ങളുമുണ്ടായിരുന്നു.
​1937-ലെ തിരഞ്ഞെടുപ്പും ഭരണപരിചയവും
​1935-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് അനുസരിച്ച് 1937-ൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭൂരിഭാഗം പ്രവിശ്യകളിലും അധികാരം പിടിച്ചെടുത്തു. ഏകദേശം രണ്ട് വർഷത്തോളം (1939 വരെ) കോൺഗ്രസ് മന്ത്രിസഭകൾ ഭരണം നടത്തി. ഇത് ബ്രിട്ടീഷുകാർ ഇല്ലാത്ത ഇന്ത്യയെ എങ്ങനെ ഭരിക്കണം എന്നതിനെക്കുറിച്ചുള്ള ഒരു 'പ്രാക്ടിക്കൽ ട്രെയിനിംഗ്' ആയി മാറി. അതിലൂടെ അവർ രാജ്യത്തെ വിഭജിക്കാൻ രഹസ്യ അജണ്ടകൾ നടപ്പാക്കി.
വൈകാതെ ഭാരതം വിട്ടുനൽകും എന്ന് ബ്രട്ടീഷുകാർ അറിയിച്ചു. പ്രധാനമന്ത്രി ആരാകണം എന്ന് ചർച്ചകൾ നടന്നു. അതിനായി കോൺഗ്രസ്സിൽ ഒരു വോട്ടെടുപ്പ് പ്രഖ്യാപിച്ചു. 
1946-ലെ ആ വോട്ടെടുപ്പ് വെറുമൊരു തിരഞ്ഞെടുപ്പായിരുന്നില്ല, മറിച്ച് സ്വതന്ത്ര ഇന്ത്യയുടെ ഭാവി ആര് നിശ്ചയിക്കണം എന്ന വലിയൊരു തീരുമാനമായിരുന്നു.

 അതിൽ കോൺഗ്രസ്സ് പ്രദേശ് കമ്മിറ്റികൾ തിരഞ്ഞെടുപ്പിന് തയ്യാറായി. വിദേശബന്ധങ്ങളും വിദേശപഠനവുമുള്ള നെഹ്രുവിനെ വേണോ, സ്വദേശികളെ ജാതി ചിന്തകൾ വെടിഞ്ഞ് ശങ്കരാചാര്യ ഭഗവത് പാദരേപ്പോലെ ആചാര അനുഷ്ഠാനങ്ങളിലും കുലധർമ്മത്തിലും ഏകതാ മനോഭാവവും ഐക്യവും പ്രചരിപ്പിച്ചു നടക്കുന്ന സർദാർ വല്ലഭായ് പട്ടേൽ വേണോ എന്നാണ് ചർച്ച. വിഷയം വോട്ടിങിന് തയ്യാറാക്കി. തിരഞ്ഞെടുപ്പ് ആരംഭിച്ചു.
15 കോൺഗ്രസ് കമ്മിറ്റികളിൽ 12 എണ്ണവും പട്ടേലിനെ പിന്തുണച്ചപ്പോൾ, മൂന്നു പേർ വിട്ടു നിന്നു. നെഹ്രുവിന് വേണ്ടി ആരും വോട്ട് ചെയ്തില്ല എന്നത് ഗാന്ധിജിയെ അത്ഭുതപ്പെടുത്തി. തുടർന്ന് ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം ആചാര്യ കൃപലാനി ഒരു കത്ത് തയ്യാറാക്കി നെഹ്രുവിന്റെ പേര് നിർദ്ദേശിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഈ നിർദ്ദേശത്തോടും പട്ടേൽ അനുകൂലികൾക്ക് താല്പര്യമുണ്ടായിരുന്നില്ല.

പട്ടേലിന് ഭൂരിപക്ഷമുണ്ടെന്ന് കണ്ടപ്പോൾ ഗാന്ധിജി നെഹ്രുവിനോട് ചോദിച്ചു: "ജവഹർലാൽ, ഒരു പിസിസി (PCC) പോലും നിന്റെ പേര് നിർദ്ദേശിച്ചിട്ടില്ലല്ലോ, നീയെന്താണ് പറയുന്നത്?" ഈ ചോദ്യത്തിന് മറുപടിയായി നെഹ്രു ഒന്നും പറഞ്ഞില്ല, അദ്ദേഹം പൂർണ്ണമായും മൗനം പാലിച്ചു. ഈ മൗനം ഗാന്ധിജിക്ക് ഒരു സൂചനയായിരുന്നു—രണ്ടാമനായി നിൽക്കാൻ നെഹ്രു തയ്യാറല്ല എന്ന സന്ദേശമായിരുന്നു അത്. 

നെഹ്രുവിനെ മാറ്റിനിർത്തിയാൽ കോൺഗ്രസിൽ ഒരു വലിയ ഭിന്നതയുണ്ടാകുമെന്ന് ഗാന്ധിജി ഭയപ്പെട്ടു. ഇത് മനസ്സിലാക്കിയ ഗാന്ധിജി പട്ടേലിനോട് പിന്മാറാൻ ആവശ്യപ്പെട്ടു. ഒരു നിമിഷം പോലും വൈകാതെ, ഒരു മടിയും കൂടാതെ രാഷ്ട്ര സ്നേഹമുള്ള, ഗാന്ധിജിയോടുള്ള ആദരവ് കാരണം പട്ടേൽ തന്റെ പേര് പിൻവലിച്ചു. അന്നത്തെ പ്രധാനമന്ത്രി തിരഞ്ഞെടുപ്പിൽ പട്ടേൽ പിന്മാറിയില്ലായിരുന്നെങ്കിൽ ഇന്ത്യയുടെ ചരിത്രം മറ്റൊന്നാകുമായിരുന്നു എന്ന് പല ചരിത്രകാരന്മാരും നിരീക്ഷിക്കുന്നുണ്ട്. ഈ സത്യത്തെ മറച്ചുവച്ച് കുടുംബവാഴ്ച നടത്തുന്നവർ ഭാരതത്തെ വിഭജിക്കാനും നശിപ്പിക്കാനും ശ്രമിച്ചത് എങ്ങിനെ രാഷ്ട്ര ബോധമുള്ളവർ ഓർക്കാതിരിക്കും?

പട്ടേലിനെക്കുറിച്ച്
സുബാഷ് ചന്ദ്രബോസിനെക്കുറിച്ച്
രവീന്ദ്രനാഥ ടാഗോറിനെക്കുറിച്ച്,
അംബേദ്കറിനേക്കുറിച്ച്,
അയ്യങ്കാളിയെക്കുറിച്ച്, വിദ്യാധിരാജ ചട്ടമ്പിസ്വാമിയെക്കുറിച്ച് നാം പഠിക്കണം.
കുട്ടികളെ പഠിപ്പിക്കണം.
ബോധവത്കരിക്കണം.
പ്രചരപ്പിക്കണം.


"നമ്മുടെ ഇന്നത്തെ വിഷയം 'കുടുംബ സമരസത' എന്നതാണ്. ശത്രുക്കൾ ഇന്ന് നമ്മുടെ കുടുംബങ്ങളിലേക്ക് കടന്നുകയറുന്നത് നേരിട്ടുള്ള ആക്രമണത്തിലൂടെയല്ല, മറിച്ച് നമ്മുടെ മക്കളെ സംസ്കാരശൂന്യരാക്കിയാണ്. മദ്യവും മയക്കുമരുന്നും അശ്ലീലതയും വഴി നമ്മുടെ യുവതലമുറയെ തകർക്കാൻ അവർ ശ്രമിക്കുന്നു.
ഒരു കുടുംബത്തിൽ അച്ഛനും അമ്മയും മക്കളും തമ്മിൽ പരസ്പര ബഹുമാനവും സ്നേഹവും വേണം. അതിലുപരി, എന്റെ അയൽപക്കത്തുള്ള ഹിന്ദു സഹോദരൻ ഏത് ജാതിക്കാരനായാലും അവൻ എന്റെ രക്തമാണെന്ന ബോധം നമുക്കുണ്ടാകണം. ജാതി ചിന്തകൾ വെടിഞ്ഞ് 'ഹിന്ദുക്കൾ എല്ലാവരും സഹോദരങ്ങളാണ്' എന്ന മന്ത്രം നമ്മുടെ വീടുകളിൽ നിന്ന് മുഴങ്ങണം. ഒരു ദളിത് സഹോദരന്റെ വീടും ഒരു നായർ സഹോദരന്റെ വീടും വിശ്വകർമ്മ സഹോദരൻ്റെ വീടും ഈഴവ സഹോദരൻ്റെ വീടും തമ്മിൽ യാതൊരു വിവേചനവും ഉണ്ടാകരുത്. എങ്കിൽ മാത്രമേ നമുക്ക് ആഗോള വെല്ലുവിളികളെ നേരിടാൻ കഴിയൂ."

"പ്രിയപ്പെട്ടവരേ, ഭാരതീയ ധർമ്മ സംസ്കാരം ഉണർന്നിരിക്കുകയാണ്. ഇന്ന് ഭാരതം മാറിക്കൊണ്ടിരിക്കുന്നു. അയോധ്യയിൽ രാമക്ഷേത്രം ഉയർന്നത് നമ്മുടെ ആത്മവീര്യത്തിന്റെ അടയാളമാണ്. വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രം, മധുരയിലെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തുടങ്ങി ഇനിയും തിരിച്ചു പിടിക്കേണ്ട നിരവധി ക്ഷേത്രങ്ങളുണ്ട്. അറിഞ്ഞ് നമ്മുടെ പൂർവ്വികർ കൊടുത്ത ഭൂമി തിരിച്ച് ചോദിക്കുന്നത് ഭാരതീയ സംസ്കാരമല്ല,
ചോദിക്കില്ല.

പക്ഷേ,

അതിക്രമിച്ചെടുത്തതും
പിടിച്ചെടുത്തതും ചതിച്ചെടുത്തതും 
ഒരു തരി മണ്ണ് പോലും അവശേഷിക്കാതെ തിരിച്ചു പിടിക്കാൻ ശേഷിയുള്ള മഹാസൈന്യമായി ഇവിടെയൊരു പ്രസ്ഥാനം വളർന്നു വരുന്നുണ്ട് എന്നത് ആരും മറന്നു പോകരുത്.

 ഈ ശതാബ്ദി വർഷത്തിൽ നാം ഓരോരുത്തരും പ്രതിജ്ഞയെടുക്കണം - എന്റെ കുടുംബം ഒരു ധർമ്മ കുടുംബമായിരിക്കും, എന്റെ മക്കൾക്ക് ഞാൻ ധർമ്മം പഠിപ്പിക്കും, എന്റെ ഗ്രാമത്തിലെ എല്ലാ ഹിന്ദുക്കളും ഒന്നാണെന്ന് ഞാൻ പ്രഖ്യാപിക്കും.
പാണാവള്ളിയുടെ ഈ മണ്ണിൽ നിന്ന് ഉയരുന്ന ഏകതയുടെ ഈ ശംഖൊലി ഭാരതം മുഴുവൻ മുഴങ്ങട്ടെ. ഭാരതാംബ ലോകത്തിന്റെ നെറുകയിൽ വിശ്വഗുരുവായി വാഴുന്ന ആ കാലം വിദൂരമല്ല.


2. അധിനിവേശത്തിന്റെ ആ കറുത്ത അധ്യായങ്ങൾ മറക്കരുത്.
ഭാരതത്തിന്റെ ചരിത്രത്തിൽ പല കാലഘട്ടങ്ങളിലായി നിരവധി വിദേശ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. 

"ഭാരതം ഒരിക്കലും അന്യരാജ്യങ്ങളെ ആക്രമിച്ചിട്ടില്ല. പക്ഷേ, നൂറ്റാണ്ടുകളോളം നാം ക്രൂരമായ അധിനിവേശങ്ങൾക്ക് ഇരയായി. എന്തുകൊണ്ടായിരുന്നു അത്? നമ്മുടെ സമ്പത്ത് കൊള്ളയടിക്കാൻ മാത്രമല്ല, നമ്മുടെ ആത്മവീര്യമായ സനാതന ധർമ്മത്തെ തകർക്കാൻ കൂടിയായിരുന്നു അത്.

നളന്ദയും തക്ഷശിലയും പോലുള്ള വിശ്വവിദ്യാലയങ്ങൾ ചുട്ടുകരിച്ച ഇസ്ലാമിക അധിനിവേശത്തെ ആരും വിസ്മരിക്കരുത്. ആയിരക്കണക്കിന് ക്ഷേത്രങ്ങൾ തകർക്കപ്പെട്ടു. വാരിയൻ കുണ്ടനെന്ന പുഴുത്ത തെരുവുനായുടെ വാളിന്റെ മുനയിൽ നിർത്തിയും 'ജിസ്യ' നികുതി ചുമത്തിയും നമ്മുടെ പൂർവ്വികരെ മതം മാറ്റാൻ ശ്രമിച്ചു. തുവ്വൂർ കിണർ ഇന്നും അതിൻ്റെ സാക്ഷ്യമായി നിൽക്കുന്നു. പക്ഷേ, നമ്മുടെ ഭൂരിഭാഗം പൂർവ്വികരും മരിക്കാൻ തയ്യാറായെങ്കിലും ധർമ്മം ഉപേക്ഷിച്ചില്ല. ഇന്ന് മതം മാറിപ്പോയവർ ചിന്തിക്കേണ്ടത് നിങ്ങളുടെ ഏതോ ഒരു പൂർവ്വികൻ അന്ന് ഭയത്തിന് കീഴടങ്ങിയതുകൊണ്ടല്ലേ നിങ്ങൾ ഇന്ന് ഈ അവസ്ഥയിലായത്? ആ തെറ്റ് തിരുത്താനുള്ള അവസരമാണ് ഇന്ന് നിങ്ങളുടെ മുൻപിലുള്ളത്.
 
യൂറോപ്യൻ അധിനിവേശത്തേകൂടി പറഞ്ഞു നിർത്താം. ബ്രിട്ടീഷുകാരും മറ്റ് യൂറോപ്യൻ ശക്തികളും വന്നത് കുരിശും തോക്കും ഏന്തിയാണ്. അവർ ഭൗതികമായ പ്രലോഭനങ്ങൾ നൽകി. വിദ്യാഭ്യാസത്തെയും ചാരിറ്റിയെയും മതം മാറ്റാനുള്ള ഉപകരണങ്ങളാക്കി. നമ്മുടെ സംസ്കാരം അപരിഷ്കൃതമാണെന്ന് അവർ നമ്മെ വിശ്വസിപ്പിച്ചു. മെക്കോളെയുടെ വിദ്യാഭ്യാസ രീതിയിലൂടെ നമ്മുടെ വരുംതലമുറകളെ സ്വന്തം വേരുകളിൽ നിന്ന് അവർ അകറ്റി."

ഇനിയാണ് വിദേശ മത പ്രചരണ പുസ്തകങ്ങളും ഭാരതീയ സംസ്കാരത്തെ ഉയർത്തിപ്പിടിക്കുന്ന സനാതന വേദ ഗ്രന്ഥങ്ങളും തമ്മിലുള്ള വിത്യാസം അറിയേണ്ടത്. 

"അധിനിവേശ ശക്തികൾ കൊണ്ടുവന്ന മതങ്ങൾ നമ്മെ പഠിപ്പിച്ചത് നാം 'പാപികൾ' ആണെന്നാണ്. ബൈബിളും ഖുർആനും മനുഷ്യനെ ഒരു കുറ്റവാളിയായി അല്ലെങ്കിൽ ദൈവത്തിന്റെ ദാസനായി കാണുന്നു. എന്നാൽ നമ്മുടെ വേദങ്ങൾ നമ്മെ വിളിച്ചത് 'അമൃതസ്യ പുത്രാഃ' (അമൃതത്വത്തിന്റെ പുത്രന്മാർ) എന്നാണ്.
 "അഹം ബ്രഹ്മാസ്മി" (ഞാൻ ബ്രഹ്മമാകുന്നു)

ഈ പ്രഖ്യാപനം നടത്താൻ ധൈര്യം കാണിച്ച ഒരേയൊരു സംസ്കാരം സനാതന ധർമ്മമാണ്. ശിക്ഷിക്കുന്ന ദൈവത്തെയല്ല, നമ്മളിൽ തന്നെയുള്ള ദൈവത്തെ കണ്ടെത്താനാണ് ഭാരതം പഠിപ്പിക്കുന്നത്. ഭയത്തിലധിഷ്ഠിതമായ വിശ്വാസമല്ല, മറിച്ച് അറിവിലധിഷ്ഠിതമായ ധർമ്മമാണ് നമുക്ക് വേണ്ടത്."

"അന്ധമായ വിശ്വാസമല്ല നമ്മുടെ പാത. ഭഗവദ്ഗീതയിൽ കൃഷ്ണൻ എല്ലാം ഉപദേശിച്ച ശേഷം അർജ്ജുനനോട് പറയുന്നത് ശ്രദ്ധിക്കുക:
 വിമൃശ്യൈതദശേഷേണ യഥേച്ഛസി തഥാ കുരു॥
 (ഗീത 18.63)

'ഞാൻ പറഞ്ഞതിനെക്കുറിച്ച് നിന്റെ യുക്തികൊണ്ട് ചിന്തിക്കുക, എന്നിട്ട് നിനക്ക് ഇഷ്ടമുള്ളത് ചെയ്യുക.' ഈ സ്വാതന്ത്ര്യം നിങ്ങൾക്ക് വേറെ എവിടെ ലഭിക്കും? ചോദ്യം ചെയ്യുന്നവനെ 'കാഫിർ' എന്നോ 'പാപി' എന്നോ വിളിച്ച് അകറ്റി നിർത്തുന്ന ദർശനമല്ല ഇത്. മറിച്ച്, അന്വേഷിക്കുന്നവനെ ഈശ്വരനിലേക്ക് നയിക്കുന്ന ദർശനമാണിത്."

 മാതൃഭൂമിയിലേക്കുള്ള മടക്കം ആരംഭിക്കേണ്ട സമയമായിക്കഴിഞ്ഞു. 
"സഹോദരങ്ങളെ, രാഷ്ട്രീയമായ അടിമത്തത്തിൽ നിന്ന് നാം മോചിതരായി, പക്ഷേ സാംസ്കാരികമായ അടിമത്തം ഇന്നും തുടരുന്നു. നിങ്ങളെ വഴിതെറ്റിച്ചവർ നിങ്ങളിൽ നിന്ന് നിങ്ങളുടെ ദേശീയതയെക്കൂടി കവർന്നെടുക്കുന്നു. ഭഗവാൻ ശ്രീരാമൻ പറഞ്ഞതുപോലെ
ജനനീ ജന്മഭൂമിശ്ച സ്വർഗ്ഗാദപി ഗരീയസീ॥ എന്നു പറയാൻ നമുക്കു കഴിയണം.

വഴി തെറ്റുന്ന ആചാര അനുഷ്ഠാനങ്ങളും ജാതി വേർതിരിവും ഹിന്ദുവിനെ നശിപ്പിക്കുന്നില്ലേ.....

​ആചാരങ്ങൾ അന്ധവിശ്വാസങ്ങളാകരുത്:
ഓരോ ആചാരത്തിനും പിന്നിൽ ഒരു അർത്ഥമുണ്ടാകണം. സാമൂഹിക നന്മയ്ക്കും വ്യക്തിപരമായ അച്ചടക്കത്തിനുമായിരിക്കണം ആചാരങ്ങൾ. കേവലം ആഡംബരത്തിനോ അല്ലെങ്കിൽ മറ്റുള്ളവരെ താഴ്ത്തിക്കെട്ടാനോ ഉള്ള വേദിയായി ആചാരങ്ങൾ മാറുമ്പോൾ അത് ഹൈന്ദവതയുടെ ആത്മീയതയെ നശിപ്പിക്കുന്നു. സനാതന ധർമ്മം കാലത്തിനനുസരിച്ച് സ്വയം നവീകരിക്കാൻ ശേഷിയുള്ളതാണ്.
​ജാതി എന്ന മതിൽകെട്ട് തകർക്കുക:
മനുഷ്യർക്കിടയിൽ വിവേചനം കൽപ്പിക്കുന്ന ഒന്നിനും ധർമ്മത്തിന്റെ പിൻബലമില്ല. 'എല്ലാവരിലും കുടികൊള്ളുന്നത് ഒരേ ഈശ്വരചൈതന്യമാണ്' എന്ന അദ്വൈത ദർശനം നമ്മൾ മറന്നുപോകുന്നു. ജാതി ചിന്തകൾ വ്യക്തികളെയും സമൂഹത്തെയും തമ്മിലടിപ്പിക്കുകയും ഒടുവിൽ അത് ഹിന്ദു സമൂഹത്തിന്റെ ആഭ്യന്തര ശക്തി ക്ഷയിപ്പിക്കുകയും ചെയ്യുന്നു.
​ഏകതയുടെ ആവശ്യകത:
വിദേശ ആക്രമണങ്ങളെയും അധിനിവേശങ്ങളെയും ഭാരതം അതിജീവിച്ചത് ഒരുമിച്ചു നിന്നപ്പോഴാണ്. ഇന്ന് പുറമെ നിന്നുള്ള വെല്ലുവിളികളേക്കാൾ അപകടം അകത്തളങ്ങളിലെ വിവേചനമാണ്. അറിവും സ്നേഹവുമാണ് ഒരു യഥാർത്ഥ ഹിന്ദുവിന്റെ ആയുധം, വിദ്വേഷമല്ല.
​യഥാർത്ഥ വിജ്ഞാനം തേടുക:
പുരാണങ്ങളും വേദങ്ങളും കൃത്യമായി പഠിക്കുകയും വരുംതലമുറയ്ക്ക് അത് പകർന്നു നൽകുകയും വേണം. അനാചാരങ്ങളെ ഉപേക്ഷിക്കാനും മാനവികത ഉയർത്തിപ്പിടിക്കാനും ഉള്ള ആർജ്ജവം നമ്മൾ കാണിക്കണം.
​"ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്" എന്ന ശ്രീനാരായണ ഗുരുദേവന്റെ വചനം ഇന്നും നമ്മുടെ സമൂഹത്തിന് ഏറ്റവും ആവശ്യമായ മരുന്നാണ്. മതാചാരങ്ങൾ മനുഷ്യനെ ഒരുമിപ്പിക്കാനായിരിക്കണം, അകറ്റാനാവരുത്.

നമ്മുടെ ജന്മഭൂമിയെ അമ്മയായി കാണാൻ നമുക്ക് മാത്രമേ കഴിയൂ. ഈ മണ്ണിന്റെ സംസ്കാരം മുറുകെ പിടിക്കുമ്പോഴാണ് രാഷ്ട്രബോധം പൂർണ്ണമാകുന്നത്. വഴിതെറ്റിപ്പോയവർക്ക് ഭയപ്പെടാനൊന്നുമില്ല. സനാതന ധർമ്മം വിശാലമായ ഹൃദയത്തോടെ നിങ്ങളെ കാത്തിരിക്കുകയാണ്. ഇത് മതം മാറ്റമല്ല, മറിച്ച് നിങ്ങളുടെ സ്വന്തം വീട്ടിലേക്കുള്ള 'ശുദ്ധി'യാർന്ന മടക്കയാത്രയാണ്.
നമുക്ക് ഒരേ സ്വരത്തിൽ നിശ്ചയിക്കാം 
എൻ്റെ രാജ്യത്തെ എൻ്റെ സംസ്കാരത്തെ ഞാൻ സംരക്ഷിക്കും.
പൂർവ്വികർ അറിഞ്ഞ് കെടുത്തതൊന്നും തിരിച്ചു ചോദിക്കുന്നില്ല.
പക്ഷേ,
കവർന്നെടുത്തതും
ചതിച്ചെടുത്തതും
ഭയപ്പെടുത്തി എടുത്തതും
എത്ര കൈ
വൈകിയാലും തിരിച്ചു പിടിച്ചിരിക്കും.

ഈ രാജ്യത്തെ ഭൂരിപക്ഷ സമൂഹത്തെ അവഗണിക്കാനും വോട്ട് ബാങ്കിന് വേണ്ടി മൗലികവാദികളെ താലോലിക്കാനും തുടങ്ങിയതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഷബാനു കേസ്.
 * 1985-ൽ സുപ്രീം കോടതി ഒരു പാവപ്പെട്ട മുസ്ലീം സ്ത്രീക്ക് (ഷബാനുവിന്) ജീവനാംശം നൽകാൻ ഉത്തരവിട്ടു. അത് നീതിയായിരുന്നു.
 * എന്നാൽ വോട്ട് നഷ്ടപ്പെടുമെന്ന് ഭയന്ന രാജീവ് ഗാന്ധി സർക്കാർ പാർലമെന്റിൽ നിയമം നിർമ്മിച്ച് ആ കോടതി വിധിയെ അട്ടിമറിച്ചു. നീതിയേക്കാൾ വലുത് വോട്ട് ബാങ്കാണെന്ന് അവർ തെളിയിച്ചു.
  ഇന്നും നമ്മുടെ നാട്ടിൽ ഇത് തുടരുന്നു. ഹിന്ദുക്കൾക്ക് ഒരു നിയമം, മറ്റുള്ളവർക്ക് വേറൊരു നിയമം. ഈ വിവേചനം അവസാനിക്കണമെങ്കിൽ നമുക്ക് ഏകീകൃത സിവിൽ കോഡ് (UCC) അനിവാര്യമാണ്.

സഹോദരങ്ങളേ, ഈ ഗുരുക്കന്മാരുടെ പിൻഗാമികളായ നാം ഇന്ന് ജാതിയുടെ പേരിൽ കലഹിക്കുമ്പോൾ, നമ്മുടെ വീടിന്റെ വാതിൽ തുറന്നുകൊടുക്കുന്നത് ആർക്കാണെന്ന് ചിന്തിച്ചിട്ടുണ്ടോ?

നമ്മുടെ രാജ്യം മതേതരമാണെന്നാണ് വെപ്പ്. പക്ഷേ കേരളത്തിൽ നടക്കുന്നത് എന്താണ്?

നമ്മുടെ കേരളത്തിന്റെ അവസ്ഥ നോക്കൂ:
 
നമ്മുടെ പെൺകുട്ടികളെ പ്രണയം നടിച്ച് മതം മാറ്റുകയും ലൗ ജിഹാദിലൂടെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഇരയാക്കുകയും ചെയ്യുന്നു. ഇത് കേവലം ആരോപണമല്ല, കോടതികൾ പോലും നിരീക്ഷിച്ച കാര്യമാണ്.
  മറ്റൊരിടത്ത് മതപരമായ സ്ഥാപനങ്ങളുടെ മറവിൽ വൻതോതിൽ ഭൂമി കൈയേറ്റം നടക്കുന്നു. വയനാട് മുതൽ ഇടുക്കി വരെ ഇത് കാണാം.
  കേരളത്തിൽ ഒരു പ്രത്യേക വിഭാഗത്തിന്റെ ജനസംഖ്യാ ഭൂരിപക്ഷം വർദ്ധിപ്പിക്കാനുള്ള ആസൂത്രിതമായ നീക്കങ്ങൾ നടക്കുന്നു. മലപ്പുറം മോഡലിൽ പുതിയ ജില്ലകൾക്കായി വാദമുയർത്തുന്നത് നാളത്തെ വിഭജനത്തിനുള്ള വിത്തുകളാണ്.

നമ്മുടെ കുട്ടികൾ ഇന്ന് 'ഹാപ്പി ബർത്ത് ഡേ' പാടാനും വിദേശ ആഘോഷങ്ങൾ ആഘോഷിക്കാനും പഠിക്കുന്നു. എന്നാൽ അവർക്ക് നമ്മുടെ രാമായണത്തിലെയും മഹാഭാരതത്തിലെയും ധർമ്മം അറിയില്ല. നമ്മുടെ വീട്ടിൽ നിന്ന് തുടങ്ങണം മാറ്റം. മക്കൾക്ക് ധർമ്മം പഠിപ്പിച്ചു കൊടുക്കുക. ക്ഷേത്രങ്ങളെ വെറും കല്ലും മണ്ണുമായി കാണാതെ ഊർജ്ജ കേന്ദ്രങ്ങളായി മാറ്റുക.

നമ്മൾ ജാതി പറഞ്ഞു ഭിന്നിച്ചു നിൽക്കുമ്പോൾ ഓർക്കുക, ശത്രുവിന് നമ്മൾ വെറും 'കാഫിർ' അഥവാ അവിശ്വാസികളാണ്. അവിടെ അവർക്ക് ജാതിയില്ല. അതുകൊണ്ട് ഹിന്ദു ഒന്നിക്കണം. രാഷ്ട്രീയത്തിനപ്പുറം, ജാതിക്കപ്പുറം ഭാരതീയനായി, ഹിന്ദുവായ നാം കൈകോർക്കണം.
നമ്മുടെ പൂർവ്വികർ രക്തം നൽകി സംരക്ഷിച്ച ഈ മണ്ണ് നമ്മുടെ മക്കൾക്ക് സുരക്ഷിതമായി കൈമാറാൻ നമുക്ക് പ്രതിജ്ഞയെടുക്കാം

സൂക്ഷിച്ചത് നമ്മുടെ കുടുംബങ്ങളിലെ ധർമ്മ സംസ്കാര വിശ്വാസമായിരുന്നു."
 നാം ക്ഷത്രിയനെന്നും ബ്രാഹ്മണനെന്നും ഈഴവനെന്നും നായരെന്നും പുലയനെന്നും വിശ്വകർമ്മനെന്നും പറഞ്ഞ് തമ്മിലടിക്കുമ്പോൾ, നമ്മുടെ ക്ഷേത്രങ്ങൾ ഓരോന്നായി അന്യാധീനപ്പെടും.
നമ്മുടെ ജനസംഖ്യ കുറയുന്നത് ശ്രദ്ധിക്കുക. മതപരിവർത്തന ശക്തികൾ ലക്ഷ്യമിടുന്നത് ഹിന്ദു സമൂഹത്തിലെ താഴെത്തട്ടിലുള്ളവരെയല്ല, മറിച്ച് ഹിന്ദു എന്ന വികാരം ഇല്ലാത്തവരെയാണ്. നാം ജാതി നോക്കി അന്യോന്യം അകലം പാലിച്ചാൽ, ആ വിടവിലേക്ക് വരുന്നത് അധർമ്മത്തിന്റെ കൊടികളായിരിക്കും. മതം മാറ്റം നമ്മുടെ വീട്ടുവാതിൽക്കൽ എത്തിക്കഴിഞ്ഞു. നമ്മുടെ പെൺമക്കളെ ലൗ ജിഹാദിലൂടെ തട്ടിയെടുക്കുന്നതും, പണം നൽകി വിശ്വാസം വിലയ്ക്കുവാങ്ങുന്നതും നാം കാണുന്നില്ലേ?
 "ധർമ്മ ഏവ ഹതോ ഹന്തി ധർമ്മോ രക്ഷതി രക്ഷിതഃ"
 (മനുസ്മൃതി 8.15)
 
ധർമ്മത്തെ നശിപ്പിച്ചാൽ ധർമ്മം നമ്മെയും നശിപ്പിക്കും. നാം ധർമ്മത്തെ സംരക്ഷിച്ചാൽ ധർമ്മം നമ്മെയും സംരക്ഷിക്കും.
കർമ്മപദ്ധതികൾ 
ഇന്ന് ഈ സമ്മേളനത്തിൽ നാം ചില തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്.

 ക്ഷേത്രമുക്തി: രാഷ്ട്രീയക്കാരല്ല, ഭക്തരാണ് ക്ഷേത്രം ഭരിക്കേണ്ടത്. ക്ഷേത്ര വരുമാനം അഹിന്ദുക്കൾക്ക് വിനിയോഗിക്കുന്നത് അവസാനിപ്പിക്കണം.

 
നിർബന്ധിത മതം മാറ്റം തടയാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെപ്പോലെ ശക്തമായ മതപരിവർത്തന നിരോധന നിയമം കേരളത്തിലും വേണം.
 
വിദ്യാഭ്യാസ മാറ്റം: മെക്കോളെയുടെ 
വൈദേശിക വിദ്യാഭ്യാസ രീതിക്ക് പകരം ഭാരതീയ സംസ്കാരവും
പൈതൃകവും  സംസ്കൃതവും ആത്മീയ പഠനവും സ്കൂളുകളിൽ കൊണ്ടുവരണം.
 
സാമ്പത്തിക ഭദ്രത ഉറപ്പാക്കണം. 
 ഹിന്ദു ക്ഷേമനിധി ബോർഡ് രൂപീകരിച്ച് അർഹരായ ഹിന്ദുക്കളെ സഹായിക്കാൻ ക്ഷേത്ര വരുമാനത്തിന്റെ ഒരു ഭാഗം മാറ്റിവയ്ക്കണം.
 
 ശബരിമലയിലെയും മറ്റും ആചാരങ്ങൾ സംരക്ഷിക്കാൻ ഭക്തരുടെ ശക്തമായ പങ്കാളിത്തം ഉറപ്പാക്കണം.
ഉപസംഹാരം
ആർ.എസ്.എസ് വിഭാവനം ചെയ്യുന്ന 'ഹിന്ദു രാഷ്ട്രം' എന്നത് എല്ലാവരെയും ഉൾക്കൊള്ളുന്ന ഒന്നാണ്. പക്ഷേ അതിന് ഹിന്ദുക്കൾ ആദ്യം സംഘടിക്കണം. 100 വർഷം മുൻപ് ഡോക്ടർജി കണ്ട സ്വപ്നം സഫലമാകണമെങ്കിൽ ഓടമ്പള്ളിയിലെ ഓരോ ഹിന്ദുവും അയൽക്കാരന്റെ ജാതിയല്ല നോക്കേണ്ടത്, അവന്റെ ഉള്ളിലെ ഹൈന്ദവ ചൈതന്യമാണ്.
നമുക്ക് ഒരുമിച്ച് പ്രതിജ്ഞ ചെയ്യാം: "ഹിന്ദുക്കൾ സഹോദരങ്ങളാണ്, ഹിന്ദുക്കൾ ഒന്നാണ്."
"ഉത്തിഷ്ഠത ജാഗ്രത പ്രാപ്യ വരാൻ നിബോധത"
(കഠോപനിഷത്ത്) 
എഴുന്നേൽക്കുക, ഉണരുക, ലക്ഷ്യം കാണുന്നതുവരെ പരിശ്രമിക്കുക!

നിങ്ങൾക്കറിയാമോ
2019-ലാണ് കേരള സർക്കാർ 'കേരള മദ്രസ അധ്യാപക ക്ഷേമനിധി നിയമം' പാസാക്കിയത്. 

 ഈ ക്ഷേമനിധിയിലേക്ക് അധ്യാപകരും മദ്രസ കമ്മിറ്റികളും മാസം തോറും അംശദായം (Contribution) അടയ്ക്കുന്നുണ്ടെങ്കിലും, ഇതിന്റെ പ്രവർത്തനങ്ങൾക്കായി സർക്കാർ ഖജനാവിൽ നിന്ന് 'കോർപ്പസ് ഫണ്ട്' (Corpus Fund) ആയി വലിയൊരു തുക അനുവദിച്ചിട്ടുണ്ട്.
  പെൻഷൻ, വിവാഹ ധനസഹായം, ചികിത്സാ സഹായം, മദ്രസ അധ്യാപകരുടെ മക്കൾക്ക് പ്രൊഫഷണൽ കോഴ്സുകൾ പഠിക്കാൻ സർക്കാർ ഫീസിന് തുല്യമായ തുക സ്കോളർഷിപ്പ് തുടങ്ങിയവ ഈ ഫണ്ടിൽ നിന്ന് നൽകുന്നു.
 അതേ സ്ഥാനത്ത് നമ്മുടെ ക്ഷേത്രങ്ങളിലെ ജീവനക്കാർക്കോ ശാന്തിക്കാർക്കോ ഇത്തരത്തിൽ സർക്കാർ നേരിട്ട് ഫണ്ട് നൽകി വിപുലമായ ഒരു ക്ഷേമനിധി നടപ്പിലാക്കുന്നില്ല എന്നതിലെ വിവേചനം തിരിച്ചറിയണം.
ആധുനിക വൽക്കരണത്തിനുള്ള ഫണ്ട് (SPQEM)
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന SPQEM (Scheme for Providing Quality Education in Madrasas) എന്ന പദ്ധതി പ്രകാരം മദ്രസകളിൽ ഭൗതികശാസ്ത്രം, ഗണിതം തുടങ്ങിയ വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകർക്ക് ശമ്പളം നൽകാൻ സർക്കാർ പണം വിനിയോഗിക്കുന്നുണ്ട്. മതപഠന ശാലകളായ മദ്രസകളിൽ പൊതുവിഷയങ്ങൾ പഠിപ്പിക്കാൻ സർക്കാർ പണം നൽകുന്നത് മതേതരത്വത്തിന് വിരുദ്ധമാണെന്ന് നാം തിരിച്ചറിയണം.

ഭരണഘടനയുടെ അനുച്ഛേദം 27 അനുസരിച്ച്, ഒരു പ്രത്യേക മതത്തെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ നികുതി പണം ഉപയോഗിക്കാൻ പാടില്ല എന്നാണ്. എന്നിട്ടും മദ്രസകൾക്ക് നൽകുന്നു. ഈ സഹായം ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ച് കേരള ഹൈക്കോടതിയിൽ ഹർജികൾ നിലവിലുണ്ട്.
ഇപ്പോൾ കന്യാസ്ത്രീകൾക്കും പെൻഷൻ എന്ന പ്രഖ്യാപനവുമായി വോട്ട് ലക്ഷ്യമാക്കി തട്ടിപ്പ് തട്ടിക്കൂട്ട് പദ്ധതികളുമായി ഡബിൾ ചങ്കുകൾ ഇറങ്ങിയിരിക്കുകയാണ്.

"സഹോദരങ്ങളേ, നമ്മുടെ നികുതി പണം എവിടെയാണ് പോകുന്നത് എന്ന് നാം ചിന്തിക്കണം. മതേതരത്വം പ്രസംഗിക്കുന്നവർ ഒരു വശത്ത് ക്ഷേത്ര വരുമാനം പിടിച്ചെടുക്കുമ്പോൾ മറുവശത്ത് മദ്രസകൾക്ക് വേണ്ടി പ്രത്യേക ക്ഷേമനിധി ബോർഡുകൾ ഉണ്ടാക്കി ഖജനാവിൽ നിന്ന് പണം ഒഴുക്കുന്നു.
 2019-ൽ നിയമസഭ പാസാക്കിയ മദ്രസ അധ്യാപക ക്ഷേമനിധി ഇതിന് ഉദാഹരണമാണ്. മതപഠനം നടത്തുന്നവർക്ക് പെൻഷനും മക്കൾക്ക് വിദ്യാഭ്യാസ സഹായവും നൽകാൻ സർക്കാർ പണം നൽകുന്നത് എന്ത് നീതിയാണ്? നമ്മുടെ കുട്ടികൾക്ക് ഗുരുകുല വിദ്യാഭ്യാസമോ വേദപഠനമോ നടത്താൻ സർക്കാർ ഇത്തരത്തിൽ സഹായം നൽകുന്നുണ്ടോ? ഇല്ല! ഇതാണ് നാം നേരിടുന്ന ഇരട്ടത്താപ്പ്. ഈ വിവേചനത്തിനെതിരെ നാം ശബ്ദമുയർത്തണം.  'മതപരമായ പ്രവർത്തനങ്ങൾക്ക് സർക്കാർ എന്തിനാണ് പണം നൽകുന്നത്' എന്ന് 
ഹൈക്കോടതി പോലും ചോദിച്ചിരിക്കുന്നു.
. ഈ ചോദ്യം നാം ആവർത്തിക്കണം."
ഓടമ്പള്ളിയിലെ ഈ ഹിന്ദു ഏകതാ സമ്മേളനത്തിൽ അതിപ്രധാനമായ ഈ വിഷയം ചർച്ച ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു.  ഭാരതത്തിന്റെ ഭരണഘടന വിഭാവനം ചെയ്ത 'മതേതരത്വം' കേരളത്തിൽ എങ്ങനെയാണ് ഹിന്ദുവിനെ തകർക്കാൻ ഉപയോഗിക്കുന്നത് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്  "കേരള പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ ക്ഷേമ വികസന കോർപ്പറേഷൻ" പോലുള്ള സംവിധാനങ്ങൾ.
​വിവേചനത്തിന്റെ രാഷ്ട്രീയം പറയാതിരിക്കാൻ വയ്യ.
​സഹോദരങ്ങളേ, ചിന്തിച്ചു നോക്കൂ... ഒരു ഹിന്ദു തന്റെ വിശ്വാസത്തിൽ ഉറച്ചുനിന്ന് ജീവിക്കുമ്പോൾ അവന് ലഭിക്കാത്ത പല ആനുകൂല്യങ്ങളും, അവൻ മതം മാറി മറ്റൊരു വിശ്വാസത്തിലേക്ക് പോയാൽ ഉടൻ തന്നെ സർക്കാർ വാരിക്കോരി നൽകുന്നു. ഇത് എന്ത് തരം നീതിയാണ്?
​മതപരിവർത്തനത്തിന് പ്രതിഫലം: പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഒരു ഹിന്ദു മതം മാറി ക്രൈസ്തവനായാൽ അവനെ സഹായിക്കാൻ ഇവിടെ പ്രത്യേക കോർപ്പറേഷനുണ്ട്. വീട് വയ്ക്കാനും, വിവാഹത്തിനും, വിദ്യാഭ്യാസത്തിനും കുറഞ്ഞ പലിശയ്ക്ക് വായ്പയും ധനസഹായവും സർക്കാർ നൽകുന്നു. അതായത്, "നീ നിന്റെ മതം ഉപേക്ഷിക്കൂ, നിനക്ക് ഞങ്ങൾ പണം തരാം" എന്ന് സർക്കാർ ഖജനാവിൽ നിന്ന് പണം ചിലവാക്കി വിളിച്ചു പറയുന്നതിന് തുല്യമല്ലേ ഇത്?
​ മതം മാറിപ്പോകുന്നവർക്ക് പ്രത്യേക പരിഗണന നൽകുമ്പോൾ, സ്വന്തം ധർമ്മത്തിൽ ഉറച്ചുനിൽക്കുന്ന പാവപ്പെട്ട ഹിന്ദുക്കൾ അവഗണിക്കപ്പെടുന്നു. മതം മാറിയവർക്ക് പിന്നോക്ക വിഭാഗത്തിന്റെ ആനുകൂല്യങ്ങൾ നിലനിർത്താൻ സർക്കാർ ശുപാർശ ചെയ്യുന്നു. ഇത് ഭരണഘടന വിഭാവനം ചെയ്ത തുല്യനീതിയുടെ ലംഘനമാണ്.
​നമ്മുടെ നികുതിപ്പണം ഉപയോഗിച്ചാണ് ഈ ആനുകൂല്യങ്ങൾ നൽകുന്നത്. ഹൈന്ദവ ക്ഷേത്രങ്ങളിലെ വരുമാനം പിടിച്ചെടുക്കുന്ന സർക്കാർ, ആ പണം ഉപയോഗിച്ച് മതം മാറിപ്പോകുന്നവർക്ക് ക്ഷേമനിധി ഒരുക്കുന്നു. ഇതിലൂടെ മതപരിവർത്തന ശക്തികൾക്ക് സർക്കാർ പരവതാനി വിരിക്കുകയാണ് ചെയ്യുന്നത്.
​മിഷനറി അജണ്ട: പാവപ്പെട്ട ഹിന്ദുക്കളുടെ നിസ്സഹായാവസ്ഥ മുതലെടുത്ത് അവരെ മതം മാറ്റാൻ മിഷനറിമാർ ശ്രമിക്കുമ്പോൾ, അതിന് സാമ്പത്തികമായ പിൻബലം നൽകുകയാണ് ഈ സർക്കാർ നടപടികൾ ചെയ്യുന്നത്.
​സംവരണ അട്ടിമറി: പട്ടികജാതി വിഭാഗത്തിനായി നീക്കിവച്ചിട്ടുള്ള ആനുകൂല്യങ്ങൾ മതം മാറിപ്പോയവർ കൂടി തട്ടിയെടുക്കുമ്പോൾ, അർഹരായ ഹിന്ദു സഹോദരങ്ങൾക്ക് ലഭിക്കേണ്ട അവകാശങ്ങളാണ് നഷ്ടപ്പെടുന്നത്.
​നമ്മുടെ നിലപാട് (2 മിനിറ്റ്)
​സഹോദരങ്ങളേ, നാം ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
​മതം മാറിയവർക്ക് പട്ടികജാതി-പട്ടികവർഗ്ഗ ആനുകൂല്യങ്ങൾ നൽകുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം.
​മതപരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം കോർപ്പറേഷനുകൾക്കും ക്ഷേമനിധികൾക്കും സർക്കാർ ഖജനാവിൽ നിന്ന് പണം നൽകുന്നത് നിർത്തലാക്കണം.
​ഹിന്ദു സമൂഹത്തിലെ പാവപ്പെട്ടവർക്ക് അർഹമായ ആനുകൂല്യങ്ങൾ നൽകാൻ പ്രത്യേക 'ഹിന്ദു ക്ഷേമ ബോർഡ്' രൂപീകരിക്കാൻ സർക്കാർ തയ്യാറാകണം.
​ഉപസംഹാരം
​നമ്മൾ ജാതിയുടെ പേരിൽ ഭിന്നിച്ചു നിൽക്കുന്നത് കൊണ്ടാണ് രാഷ്ട്രീയക്കാർ നമ്മെ ഇത്തരത്തിൽ പരിഹസിക്കുന്നത്. നാം ഒന്നിച്ചാൽ, നമ്മുടെ വോട്ട് ബാങ്ക് ശക്തിപ്പെട്ടാൽ ഒരു സർക്കാരും നമ്മെ അവഗണിക്കില്ല. മതം മാറിപ്പോകുന്നവർക്ക് നൽകുന്ന പ്രോത്സാഹനം അവസാനിപ്പിക്കുന്നത് വരെ നമ്മുടെ പോരാട്ടം തുടരണം.

ഈ നൂറാം വർഷത്തിൽ നാം മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യങ്ങൾ ഇവയാണ്:
​ക്ഷേത്രമുക്തി: രാഷ്ട്രീയക്കാർ ക്ഷേത്ര ഭരണം വിട്ടൊഴിയണം. ക്ഷേത്ര ഭൂമികൾ തിരിച്ചുപിടിക്കണം.
​ആത്മീയ വിദ്യാഭ്യാസം: ഹൈക്കോടതി നിർദ്ദേശിച്ചതുപോലെ എല്ലാ ദേവസ്വം ബോർഡുകളിലും ഹിന്ദു ആത്മീയ പഠന കേന്ദ്രങ്ങൾ തുടങ്ങണം. സംസ്കൃതം നിർബന്ധമാക്കണം.
​സാമ്പത്തിക സമത്വം: ക്ഷേത്ര വരുമാനത്തിന്റെ ഒരു വിഹിതം ഹിന്ദുക്കളുടെ ക്ഷേമത്തിനായി മാത്രം മാറ്റിവയ്ക്കണം.
​മതപരിവർത്തന വിരുദ്ധ നിയമം: പണവും സ്വാധീനവും ഉപയോഗിച്ചുള്ള മതം മാറ്റം നിരോധിക്കണം. പട്ടികജാതി/വർഗ്ഗ ആനുകൂല്യങ്ങൾ മതം മാറിയവർക്ക് നൽകരുത്.
​ശബരിമല സംരക്ഷണം: ആചാരങ്ങൾ ലംഘിക്കുന്നവർക്ക് കർശന ശിക്ഷ ഉറപ്പാക്കണം. അയ്യപ്പ ഭക്തരുടെ പണം അയ്യപ്പ ധർമ്മ പ്രചാരണത്തിന് തന്നെ ഉപയോഗിക്കണം. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗർഭോപനിഷത്ത്

കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം

മഹാമണ്ഡലേശ്വർ പ്രഭാകരാനന്ദ സരസ്വതി മഹാരാജിൻ്റെ സന്യാസശിഷ്യർ