സനാതന ധർമ്മത്തിലേക്ക് മടങ്ങി വരിക
"പ്രിയപ്പെട്ട സഹോദരങ്ങളെ,
ഭാരതം എന്നത് വെറുമൊരു ഭൂപടമല്ല, അത് ഒരു വലിയ പ്രവാഹമാണ്. ആയിരക്കണക്കിന് വർഷങ്ങളായി ലോകത്തിന് ജ്ഞാനത്തിന്റെ വെളിച്ചം നൽകിയ പുണ്യഭൂമി. എന്നാൽ ഇന്ന് നമ്മുടെ സ്വന്തം സഹോദരങ്ങളിൽ ചിലർ ഈ മഹത്തായ പൈതൃകം ഉപേക്ഷിച്ച് അന്യമായ വഴികളിലൂടെ സഞ്ചരിക്കുന്നു. അവരോട് എനിക്ക് പറയാനുള്ളത്—നിങ്ങൾ മതം മാറിയപ്പോൾ മാറിയത് നിങ്ങളുടെ പ്രാർത്ഥനാമുറകൾ മാത്രമല്ല, നിങ്ങളുടെ ചരിത്രവും പൂർവ്വികരുടെ പോരാട്ടവീര്യവുമാണ്. ആ സത്യം തിരിച്ചറിയാൻ നാം ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിക്കണം."
2. അധിനിവേശത്തിന്റെ കറുത്ത അധ്യായങ്ങൾ മറക്കരുത്.
ഭാരതത്തിന്റെ ചരിത്രത്തിൽ പല കാലഘട്ടങ്ങളിലായി നിരവധി വിദേശ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്.
പേർഷ്യൻ ആക്രമണം (
സൈറസ് ചക്രവർത്തിയുടെ നേതൃത്വത്തിൽ ബി.സി. 535ൽ പേർഷ്യക്കാർ വടക്കുപടിഞ്ഞാറൻ ഭാരതം ആക്രമിച്ചു.
(ബി.സി. 326) ൽ അലക്സാണ്ടർ ചക്രവർത്തി ഭാരതത്തെ ആക്രമിക്കുകയും ഝലം നദിക്കരയിൽ വെച്ച് പോറസ് രാജാവുമായി ഏറ്റുമുട്ടുകയും ചെയ്തു
(ബി.സി. 305): സെലൂക്കസ് നിക്കേറ്റർ ചന്ദ്രഗുപ്ത മൗര്യനുമായി യുദ്ധം ചെയ്തു.
(ബി.സി. 180 ൽ ഇന്തോ-ഗ്രീക്ക് അധിനിവേശമുണ്ടായി.
ബാക്ട്രിയൻ രാജാവായ ഡെമെട്രിയസിന്റെ നേതൃത്വത്തിൽ.
(എ.ഡി. 458): ഗുപ്ത സാമ്രാജ്യത്തിന്റെ കാലത്ത് നടന്ന മധ്യേഷ്യൻ ഗോത്രവർഗ്ഗക്കാരായ ഹൂണന്മാരുടെ ആക്രമണം.
എ.ഡി. 712 ൽ മുഹമ്മദ് ബിൻ കാസിം സിന്ധ് കീഴടക്കി. ഇതായിരുന്നു ഭാരതത്തിലെ ആദ്യത്തെ മുസ്ലിം അധിനിവേശം.
(എ.ഡി. 1001 – 1025): 17 തവണ ഗസ്നി മുഹമ്മദ് ഭാരതത്തെ ആക്രമിച്ചു. 1025-ലെ സോമനാഥ ക്ഷേത്ര ആക്രമണം കറുത്ത അദ്ധ്യായമാണ്.
(എ.ഡി. 1175 മുതൽ 1206 വരെയും 1191-ലും 1192-ലും മുഹമ്മദ് ഗോറിയുടെ നേതൃത്വത്തിൽ നടന്ന തരൈൻ യുദ്ധങ്ങൾ വഴി ഭാരതത്തിൽ മുസ്ലിം ഭരണത്തിന് അടിത്തറയിട്ടു.
(എ.ഡി. 1221): ചെങ്കിസ് ഖാന്റെ നേതൃത്വത്തിൽ മംഗോൾ ആക്രമണം നടന്നു.
എ.ഡി. 1398 ൽ ഡൽഹി സുൽത്താനേറ്റിന്റെ കാലത്ത് നടന്ന വലിയൊരു അധിനിവേശം ഓർമ്മയിൽ വരുന്നു. തൈമൂർ അധിനിവേശമെ
ന്നാണ് പേര്.
മുഗൾ അധിനിവേശം എ.ഡി. 1526 ൽ ബാബർ ഒന്നാം പാനിപ്പത്ത് യുദ്ധത്തിലൂടെ മുഗൾ സാമ്രാജ്യം സ്ഥാപിച്ചു.
എ.ഡി. 1739 ൽ പേർഷ്യൻ ഭരണാധികാരിയായ നാദിർഷായുടെ ആക്രമണത്തിൽ കോഹിനൂർ രത്നവും മയൂരസിംഹാസനവും കൊള്ളയടിച്ചു.
അഹമ്മദ് ഷാ അബ്ദാലി (എ.ഡി. 1747 – 1767): മൂന്നാം പാനിപ്പത്ത് യുദ്ധം (1761) ഉൾപ്പെടെ പലതവണ ആക്രമിച്ചു.
പോർച്ചുഗീസുകാർ (1498), ഡച്ചുകാർ, ഫ്രഞ്ചുകാർ, ഒടുവിൽ ബ്രിട്ടീഷുകാർ എന്നിങ്ങനെ വിവിധ രാജ്യങ്ങൾ ഭാരതത്തിലെത്തി. 1757-ലെ പ്ലാസി യുദ്ധം, 1764-ലെ ബക്സർ യുദ്ധം എന്നിവയിലൂടെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഭാരതത്തിൽ ഭരണം ഉറപ്പിച്ചു. അങ്ങിനെ യൂറോപ്യൻ അധിനിവേശം ആരംഭിച്ചു.
നീണ്ട നൂറ്റാണ്ടുകളുടെ പേരാട്ടങ്ങൾ ക്കെടുവിൽ വെള്ളക്കാർ മാറി കൊള്ളക്കാർ രാജ്യം ഭരിച്ചു.
രാജ്യത്തെ
വിഭജിച്ചു. വീണ്ടും നീണ്ട കുറേ വർഷങ്ങൾ ജനാധിപത്യ അടിമത്തം.
2014 മേയ് 26 നാണ് ഭാരതം യഥാർത്ഥ സ്വാതന്ത്ര്യം അനുഭവിച്ച് തുടങ്ങിയത് എന്ന് ഞാൻ പറയും.
"ഭാരതം ഒരിക്കലും അന്യരാജ്യങ്ങളെ ആക്രമിച്ചിട്ടില്ല. പക്ഷേ, നൂറ്റാണ്ടുകളോളം നാം ക്രൂരമായ അധിനിവേശങ്ങൾക്ക് ഇരയായി. എന്തുകൊണ്ടായിരുന്നു അത്? നമ്മുടെ സമ്പത്ത് കൊള്ളയടിക്കാൻ മാത്രമല്ല, നമ്മുടെ ആത്മവീര്യമായ സനാതന ധർമ്മത്തെ തകർക്കാൻ കൂടിയായിരുന്നു അത്.
നളന്ദയും തക്ഷശിലയും പോലുള്ള വിശ്വവിദ്യാലയങ്ങൾ ചുട്ടുകരിക്കപ്പെട്ട ഇസ്ലാമിക അധിനിവേശത്തെ ആരും വിസ്മരിക്കരുത്. ആയിരക്കണക്കിന് ക്ഷേത്രങ്ങൾ തകർക്കപ്പെട്ടു. വാളിന്റെ മുനയിൽ നിർത്തിയും 'ജിസ്യ' നികുതി ചുമത്തിയും നമ്മുടെ പൂർവ്വികരെ മതം മാറ്റാൻ ശ്രമിച്ചു. പക്ഷേ, നമ്മുടെ ഭൂരിഭാഗം പൂർവ്വികരും മരിക്കാൻ തയ്യാറായെങ്കിലും ധർമ്മം ഉപേക്ഷിച്ചില്ല. ഇന്ന് മതം മാറിപ്പോയവർ ചിന്തിക്കേണ്ടത് നിങ്ങളുടെ ഏതോ ഒരു പൂർവ്വികൻ അന്ന് ഭയത്തിന് കീഴടങ്ങിയതുകൊണ്ടല്ലേ നിങ്ങൾ ഇന്ന് ഈ അവസ്ഥയിലായത്? ആ തെറ്റ് തിരുത്താനുള്ള അവസരമാണ് ഇന്ന് നിങ്ങളുടെ മുൻപിലുള്ളത്.
യൂറോപ്യൻ അധിനിവേശത്തേകൂടി പറഞ്ഞു നിർത്താം. ബ്രിട്ടീഷുകാരും മറ്റ് യൂറോപ്യൻ ശക്തികളും വന്നത് കുരിശും തോക്കും ഏന്തിയാണ്. അവർ ഭൗതികമായ പ്രലോഭനങ്ങൾ നൽകി. വിദ്യാഭ്യാസത്തെയും ചാരിറ്റിയെയും മതം മാറ്റാനുള്ള ഉപകരണങ്ങളാക്കി. നമ്മുടെ സംസ്കാരം അപരിഷ്കൃതമാണെന്ന് അവർ നമ്മെ വിശ്വസിപ്പിച്ചു. മെക്കോളെയുടെ വിദ്യാഭ്യാസ രീതിയിലൂടെ നമ്മുടെ വരുംതലമുറകളെ സ്വന്തം വേരുകളിൽ നിന്ന് അവർ അകറ്റി."
ഇനിയാണ് വിദേശ മത പ്രചരണ പുസ്തകങ്ങളും ഭാരതീയ സംസ്കാരത്തെ ഉയർത്തിപ്പിടിക്കുന്ന സനാതന വേദ ഗ്രന്ഥങ്ങളും തമ്മിലുള്ള വിത്യാസം അറിയേണ്ടത്.
"അധിനിവേശ ശക്തികൾ കൊണ്ടുവന്ന മതങ്ങൾ നമ്മെ പഠിപ്പിച്ചത് നാം 'പാപികൾ' ആണെന്നാണ്. ബൈബിളും ഖുർആനും മനുഷ്യനെ ഒരു കുറ്റവാളിയായി അല്ലെങ്കിൽ ദൈവത്തിന്റെ ദാസനായി കാണുന്നു. എന്നാൽ നമ്മുടെ വേദങ്ങൾ നമ്മെ വിളിച്ചത് 'അമൃതസ്യ പുത്രാഃ' (അമൃതത്വത്തിന്റെ പുത്രന്മാർ) എന്നാണ്.
"അഹം ബ്രഹ്മാസ്മി" (ഞാൻ ബ്രഹ്മമാകുന്നു)
ഈ പ്രഖ്യാപനം നടത്താൻ ധൈര്യം കാണിച്ച ഒരേയൊരു സംസ്കാരം സനാതന ധർമ്മമാണ്. ശിക്ഷിക്കുന്ന ദൈവത്തെയല്ല, നമ്മളിൽ തന്നെയുള്ള ദൈവത്തെ കണ്ടെത്താനാണ് ഭാരതം പഠിപ്പിക്കുന്നത്. ഭയത്തിലധിഷ്ഠിതമായ വിശ്വാസമല്ല, മറിച്ച് അറിവിലധിഷ്ഠിതമായ ധർമ്മമാണ് നമുക്ക് വേണ്ടത്."
"അന്ധമായ വിശ്വാസമല്ല നമ്മുടെ പാത. ഭഗവദ്ഗീതയിൽ കൃഷ്ണൻ എല്ലാം ഉപദേശിച്ച ശേഷം അർജ്ജുനനോട് പറയുന്നത് ശ്രദ്ധിക്കുക:
വിമൃശ്യൈതദശേഷേണ യഥേച്ഛസി തഥാ കുരു॥
(ഗീത 18.63)
'ഞാൻ പറഞ്ഞതിനെക്കുറിച്ച് നിന്റെ യുക്തികൊണ്ട് ചിന്തിക്കുക, എന്നിട്ട് നിനക്ക് ഇഷ്ടമുള്ളത് ചെയ്യുക.' ഈ സ്വാതന്ത്ര്യം നിങ്ങൾക്ക് വേറെ എവിടെ ലഭിക്കും? ചോദ്യം ചെയ്യുന്നവനെ 'കാഫിർ' എന്നോ 'പാപി' എന്നോ വിളിച്ച് അകറ്റി നിർത്തുന്ന ദർശനമല്ല ഇത്. മറിച്ച്, അന്വേഷിക്കുന്നവനെ ഈശ്വരനിലേക്ക് നയിക്കുന്ന ദർശനമാണിത്."
മാതൃഭൂമിയിലേക്കുള്ള മടക്കം ആരംഭിക്കേണ്ട സമയമായിക്കഴിഞ്ഞു.
"സഹോദരങ്ങളെ, രാഷ്ട്രീയമായ അടിമത്തത്തിൽ നിന്ന് നാം മോചിതരായി, പക്ഷേ സാംസ്കാരികമായ അടിമത്തം ഇന്നും തുടരുന്നു. നിങ്ങളെ വഴിതെറ്റിച്ചവർ നിങ്ങളിൽ നിന്ന് നിങ്ങളുടെ ദേശീയതയെക്കൂടി കവർന്നെടുക്കുന്നു. ഭഗവാൻ ശ്രീരാമൻ പറഞ്ഞതുപോലെ
ജനനീ ജന്മഭൂമിശ്ച സ്വർഗ്ഗാദപി ഗരീയസീ॥ എന്നു പറയാൻ നമുക്കു കഴിയണം.
വഴി തെറ്റുന്ന ആചാര അനുഷ്ഠാനങ്ങളും ജാതി വേർതിരിവും ഹിന്ദുവിനെ നശിപ്പിക്കുന്നില്ലേ.....
ആചാരങ്ങൾ അന്ധവിശ്വാസങ്ങളാകരുത്:
ഓരോ ആചാരത്തിനും പിന്നിൽ ഒരു അർത്ഥമുണ്ടാകണം. സാമൂഹിക നന്മയ്ക്കും വ്യക്തിപരമായ അച്ചടക്കത്തിനുമായിരിക്കണം ആചാരങ്ങൾ. കേവലം ആഡംബരത്തിനോ അല്ലെങ്കിൽ മറ്റുള്ളവരെ താഴ്ത്തിക്കെട്ടാനോ ഉള്ള വേദിയായി ആചാരങ്ങൾ മാറുമ്പോൾ അത് ഹൈന്ദവതയുടെ ആത്മീയതയെ നശിപ്പിക്കുന്നു. സനാതന ധർമ്മം കാലത്തിനനുസരിച്ച് സ്വയം നവീകരിക്കാൻ ശേഷിയുള്ളതാണ്.
ജാതി എന്ന മതിൽകെട്ട് തകർക്കുക:
മനുഷ്യർക്കിടയിൽ വിവേചനം കൽപ്പിക്കുന്ന ഒന്നിനും ധർമ്മത്തിന്റെ പിൻബലമില്ല. 'എല്ലാവരിലും കുടികൊള്ളുന്നത് ഒരേ ഈശ്വരചൈതന്യമാണ്' എന്ന അദ്വൈത ദർശനം നമ്മൾ മറന്നുപോകുന്നു. ജാതി ചിന്തകൾ വ്യക്തികളെയും സമൂഹത്തെയും തമ്മിലടിപ്പിക്കുകയും ഒടുവിൽ അത് ഹിന്ദു സമൂഹത്തിന്റെ ആഭ്യന്തര ശക്തി ക്ഷയിപ്പിക്കുകയും ചെയ്യുന്നു.
ഏകതയുടെ ആവശ്യകത:
വിദേശ ആക്രമണങ്ങളെയും അധിനിവേശങ്ങളെയും ഭാരതം അതിജീവിച്ചത് ഒരുമിച്ചു നിന്നപ്പോഴാണ്. ഇന്ന് പുറമെ നിന്നുള്ള വെല്ലുവിളികളേക്കാൾ അപകടം അകത്തളങ്ങളിലെ വിവേചനമാണ്. അറിവും സ്നേഹവുമാണ് ഒരു യഥാർത്ഥ ഹിന്ദുവിന്റെ ആയുധം, വിദ്വേഷമല്ല.
യഥാർത്ഥ വിജ്ഞാനം തേടുക:
പുരാണങ്ങളും വേദങ്ങളും കൃത്യമായി പഠിക്കുകയും വരുംതലമുറയ്ക്ക് അത് പകർന്നു നൽകുകയും വേണം. അനാചാരങ്ങളെ ഉപേക്ഷിക്കാനും മാനവികത ഉയർത്തിപ്പിടിക്കാനും ഉള്ള ആർജ്ജവം നമ്മൾ കാണിക്കണം.
"ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്" എന്ന ശ്രീനാരായണ ഗുരുദേവന്റെ വചനം ഇന്നും നമ്മുടെ സമൂഹത്തിന് ഏറ്റവും ആവശ്യമായ മരുന്നാണ്. മതാചാരങ്ങൾ മനുഷ്യനെ ഒരുമിപ്പിക്കാനായിരിക്കണം, അകറ്റാനാവരുത്.
നമ്മുടെ ജന്മഭൂമിയെ അമ്മയായി കാണാൻ നമുക്ക് മാത്രമേ കഴിയൂ. ഈ മണ്ണിന്റെ സംസ്കാരം മുറുകെ പിടിക്കുമ്പോഴാണ് രാഷ്ട്രബോധം പൂർണ്ണമാകുന്നത്. വഴിതെറ്റിപ്പോയവർക്ക് ഭയപ്പെടാനൊന്നുമില്ല. സനാതന ധർമ്മം വിശാലമായ ഹൃദയത്തോടെ നിങ്ങളെ കാത്തിരിക്കുകയാണ്. ഇത് മതം മാറ്റമല്ല, മറിച്ച് നിങ്ങളുടെ സ്വന്തം വീട്ടിലേക്കുള്ള 'ശുദ്ധി'യാർന്ന മടക്കയാത്രയാണ്.
നമുക്ക് ഒരേ സ്വരത്തിൽ നിശ്ചയിക്കാം
എൻ്റെ രാജ്യത്തെ എൻ്റെ സംസ്കാരത്തെ ഞാൻ സംരക്ഷിക്കും.
പൂർവ്വികർ അറിഞ്ഞ് കെടുത്തതൊന്നും തിരിച്ചു ചോദിക്കുന്നില്ല.
പക്ഷേ,
കവർന്നെടുത്തതും
ചതിച്ചെടുത്തതും
ഭയപ്പെടുത്തി എടുത്തതും
എത്ര കൈ
വൈകിയാലും തിരിച്ചു പിടിച്ചിരിക്കും.
ഭൂലോക് ഭാരത് മാതാകി ജയ്! വന്ദേ മാതരം!"
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ