ആരാണ് സ്ഥപതിമാർ
ക്ഷേത്ര സ്ഥപതിമാർ നിർമ്മിതിയുടെ ആദ്യന്തം മനസിൽ കണ്ട് കണക്ക് നിശ്ചയിച്ച് രൂപകല്പന ചെയ്ത് എല്ലാറ്റിൻ്റെയും മേൽനോട്ടം വഹിക്കുന്നയാളാണ് സ്ഥപതി, അതായത് സ്ഥാനനിർണയം നടത്തി ഒരു ക്ഷേത്രം അല്ലെങ്കിൾ ഗൃഹം രൂപകല്പന ചെയ്യുന്നതച്ചുശാസ്ത്രജ്ഞനാണ് സ്ഥപതി, വാസ്തു ശാസ്ത്രം, തച്ചുശാസ്ത്രം, സ്ഥാപത്യവേദം, ശില്പശാസ്ത്രം, ജ്യോതിഷ ശാസ്ത്രം, ഗണിത ശാസ്ത്രം എന്നിശാസ്ത്ര ഗ്രന്ഥങ്ങളിൽ അഗാധ പാണ്ഡിത്വമുള്ള ഒരാൾക്ക് മാത്രമെ ഒരു സ്ഥപതിയായി ഉയരാൻ കഴിയു, തച്ചുശാസ്ത്രജ്ഞരായ സ്ഥപതിമാർ പൗരാണിക ഭാരതത്തിലെ എൻജിനിയർ എന്നാണ് അറിയപ്പെടുന്നത്, നിർമ്മാണ ശാഖയിൽ സ്ഥപതി, സൂത്രഗ്രാഹി, തക്ഷകൻ, വർദ്ധിക എന്നി നാലുതിരിവുകൾ ഉണ്ട്, സ്ഥപതിയോളം അറിവുള്ളവനായിരിക്കണം സൂത്രഗ്രാഹി, ഇദ്ദേഹമാണ് നിർമ്മിതികൾക്ക് മേൽനോട്ടം വഹിക്കുന്നത്, സാധാരണയായി സ്ഥപതിയുടെ മകനോ പ്രധാന ശിഷ്യനോ ആയിരിക്കും സൂത്ര ഗ്രാഹി ആകുന്നത്, വസ്തുക്കളെ ചെത്തിമിനുക്കി രൂപപ്പെടുത്തിയിടുക്കുന്നവൻ തക്ഷകനും, അവയെ ചേർത്ത് വെച്ച് കെട്ടിടം നിർമ്മിക്കുന്ന ആള് വർദ്ധകിയും ആണ്, ഇപ്പോൾ സ്ഥപതിയാണെന്ന് പറഞ്ഞ് നടക്കുന്ന കുറെയാളുകൾ നമ്മുടെ നാട്ടിലുണ്ട്, പുസ്തകങ്ങളിൽ നിന്ന് കുറച്ച് കാ