ഭാഗ്യസൂക്തം
ഭാഗ്യസൂക്തം 🙏 കശ്യപ മഹര്‍ഷിയുടെയും അദിതിയുടെയും പുത്രനായ ഭഗനെയാണ് (ആദിത്യൻ) ഭാഗ്യസൂക്തം ജപിച്ചു പ്രീതിപ്പെടുത്തുന്നത്. പ്രഭാതത്തിൽ ഓരോ മന്ത്രത്തിന്റെയും അർഥം മനസ്സിലാക്കി വേണം ജപിക്കാൻ. ഭാഗ്യസൂക്തജപത്തിലൂടെ ഐശ്വര്യം, നല്ല സന്താനങ്ങൾ, ഭാഗ്യാനുഭവങ്ങൾ, സാമ്പത്തിക ഭദ്രത എന്നിവ ലഭിക്കുന്നതോടൊപ്പം തന്നെ വ്യക്തിത്വ വികസനവും സാധ്യമാകുന്നു. വേദങ്ങളിൽ പ്രമുഖ സ്ഥാനത്തുളള ഋഗ്വേദത്തിലെ ഏഴു മന്ത്രങ്ങൾ അഥവാ ഋക്കുകൾ ആണു ഭാഗ്യസൂക്തം. ഭാഗ്യ സൂക്തത്തിലെ ആദ്യ മന്ത്രത്തിൽ അഗ്നിയെയും ദേവാധിരാജാവായ ഇന്ദ്രനെയും രാപകലുകളുടെ അധിപനായ മിത്ര വരുണന്മാരെയും ദേവ വൈദ്യന്മാരായ അശ്വിനിദേവതകളെയും പൂഷാവിനെയും ബ്രാഹ്മണസ്പതിയെയും വന്ദിക്കുന്നു. ശേഷമുളള 6 മന്ത്രങ്ങളിൽ കശ്യപമഹർഷിയുടെയും അദിതിയുടെയും പുത്രനും സദ്ഗുണങ്ങളുടെ ദേവനുമായ ഭഗനെ പ്രകീര്‍ത്തിക്കുന്നു. സൂക്തങ്ങളിൽ ഏറ്റവും ശ്രേഷ്ഠമാണു ഭാഗ്യസൂക്തം. ഭാഗ്യസൂക്തം രാവിലെ ജപിച്ചാൽ ലക്ഷം ശിവാലയദർശനഫലവും രോഗിയായ ഒരാൾ നിത്യവും ജപിച്ചാൽ രോഗമുക്തിയും ഫലം. ഭാഗ്യസൂക്തം പ്രാതരഗ്നിം പ്രാതരിന്ദ്രം ഹവാമഹേ പ്രാതമ്മിത്രാ വരുണാ പ്രാതരശ്വിനാ പ്രാതര്‍ഭഗം പൂഷണം ബ്രഹ്മണസ്പതിം പ്