നൈമിശാരണ്യത്തിലെ രണ്ട് ഗായകർ

 
വാത്മീകി രാമായണ കഥാസാഗരത്തിലെ  ചില ഏടുകളാണ് ആണ് സാധു ഇവിടെ അവതരിപ്പിക്കുന്ന  ഈ കഥയിലൂടെ പറയുന്നത്.


 നൈമിഷാരണ്യം! വേദമന്ത്രങ്ങളുടെ പുണ്യം കാറ്റായി പടരുന്ന യാഗഭൂമി.
 ഗോമതി നദിയുടെ തീരത്തെ പുണ്യക്ഷേത്രം. നൈമിഷാരണ്യത്തിൽ എത്തുന്നവരുടെ പാപത്തിൻ്റെ  പകുതി അപ്പോൾ തന്നെ ഇല്ലാതെ ആകുമത്രേ! യാഗത്തിൽ പങ്കെടുത്ത് മടങ്ങുമ്പോൾ ബാക്കി പാപവും അസ്തമിക്കുന്നു.  ഇവിടെ ഒരു ചന്ദ്രമാസം സ്നാനം ചെയ്തു വസിക്കുന്നവർക്ക് യജ്ഞം ചെയ്ത പുണ്യം കിട്ടുകയും, ഉപവസിച്ചു പ്രാണൻ വേർപെടുന്നവർക്ക് സ്വർഗ്ഗവും ലഭിക്കുന്ന ഈ പുണ്യഭൂമിയാണ് രാമൻ അശ്വമേധം നടത്തുന്നതിനായി തെരഞ്ഞെടുത്തത്.

 ഒരുക്കങ്ങളെല്ലാം യഥാവിധി പൂർത്തിയാക്കി അന്യനാടുകളിൽ നിന്നും ക്ഷണിക്കപ്പെട്ട രാജാക്കന്മാർ വന്ന ചേർന്നു കൊണ്ടിരിക്കുന്നു. മനോഹരമായ യജ്ഞശാല നിർമ്മിച്ചു മന്ദിരങ്ങളും പാചക ശാലകളും പുഴകളും പ്രാർത്ഥനാ മണ്ഡപങ്ങളും തയ്യാറാക്കി. അതിഥികൾ എല്ലാം വന്നെത്തി തുടങ്ങി. വിഭീഷണനും സുഗ്രീവനും ഹനുമാനും അടക്കം ഉറ്റമിത്രങ്ങളെല്ലാം നേരത്തെ തന്നെ വന്നിരുന്നു. ദ്വിഗ് വിജയ ശേഷം മടങ്ങിയെത്തിയ യാഗാശ്വത്തെ അതിനെ പൂജിച്ച് യാഗശാലയിൽ ബന്ധിച്ചു. ഭാരതത്തിലെ സകല മഹർഷീശ്വരന്മാരും നൈമിഷാരണ്യത്തിൽ എത്തിച്ചേർന്നു.  മൂന്നു ലോകങ്ങളും ആദരപൂർവ്വം നമിക്കുന്ന വസിഷ്ഠമഹർഷിയുടെ നേതൃത്വത്തിൽ  പൂജാദികർമ്മങ്ങൾ നടത്തിവരുന്നു. എല്ലാ മനസ്സുകളും ഭക്തിയുടെ മായികലോകത്ത് സ്വയം മറന്ന് പാറി നടക്കുന്നതിനിടയിലാണ് യാഗവേദിക്ക് പുറത്തെവിടെയോ മധുരമായ ഒരു ഗാനാലാപനം കേട്ടത്. ആളുകളെല്ലാം ദിവ്യ ഗാനത്തിൽ ലയിച്ചുചേർന്നു. ചെറിയ മൺ വീണകൾ മീട്ടി പന്ത്രണ്ട് വയസ്സുമാത്രം പ്രായമുള്ള രണ്ട്  മുനികുമാരന്മാർ നടന്നുവരുന്നു. അനന്തമായി പാടുകയാണ് അവർ.

 പാടുന്നത് നമ്മെ പറ്റി ആണല്ലോ ......? ലക്ഷ്മണനാണ് അത് ആദ്യം ശ്രദ്ധിച്ചത്.
 "അതെ! അച്ഛൻ്റെ വിജയഗാഥകൾ ആണല്ലോ അവർ പാടുന്നത്!  രഘുവംശവും നമ്മുടെ രാജ്യവും ഒക്കെ അവരുടെ ഗാനത്തിൻ ഇടയിൽ കടന്നുവരുന്നു ആരാണവർ?" ഭരതനും സംശയമായി.

 രാമനും കേൾക്കുന്നുണ്ടായിരുന്നു അനിർവചനീയമായ ഒരനുഭൂതി രാമനെ വലയം ചെയ്തിരുന്നു. 

"അവരെ ഇങ്ങോട്ട് വിളിക്കുക".  അദ്ദേഹം ഒരു സ്വപ്നത്തിലെന്ന നിർദ്ദേശിച്ചു. പരിചാരകർ അവരെ യാഗവേദിക്കു  മുന്നിലെ മണ്ഡപത്തിലേക്ക് ആനയിച്ചു. അവർ രാമചരിതം പാടിക്കൊണ്ടു തന്നെ നടന്നു വന്നു. സദസ്സ് കുട്ടികളുടെ ഗാനധാരയിൽ വിസ്മയ ഭരിതരായി സ്വയം മറന്ന് ഇരിക്കുകയായിരുന്നു. അർദ്ധ നീലിമനേത്രരായി അവർ അയോധ്യയിലെ കഥകൾ പാടുകയാണ്: രാമലക്ഷ്മണന്മാരും ഭരതശത്രുഘ്നന്മാരും ജനിച്ച മുഹൂർത്തത്തെപ്പറ്റി .....  അവരുടെ ബാല്യകാലത്തെ പറ്റി . 

ആ കുഞ്ഞുവിരലുകൾ മൺവീണകളുടെ തന്ത്രികളിൽ ശ്രുതി മീട്ടുമ്പോൾ  ചെമ്പക മൊട്ടുകൾ നൂലിൽ കോർത്ത് കിടക്കുന്നത് പോലെ തോന്നി.
 ഈ മുഖങ്ങൾ....? 

ഇതെവിടെയോ കണ്ടിട്ടുണ്ടല്ലോ.....?

 പലരുടെയും മനസ്സിൽ ഭൂതകാലത്തിലേക്കുള്ള വാതിൽ തുറന്നു തുടങ്ങി.
 അതെ ദശരഥ പുത്രന്മാരുടെ ബാല്യകാലം. മൂത്തവനായ രാമൻ്റെ മുഖം.  ചന്ദ്രിക മന്ദസ്മിതം തൂകുന്ന അതേ സുന്ദരമുഖം.  പൂർണ്ണചന്ദ്ര പ്രഭയാർന്ന ആ മുഖം. മറക്കാനാവില്ല.  സമാനങ്ങളായ ആ കണ്ണുകൾ അതേപടി കുട്ടികളിലും ആരാണവർ....?! അവർ പാട്ടുനിർത്തി എല്ലാവരും സംഗീതത്തിൻ്റെ അത്ഭുത ലോകത്ത് നിന്നും ഞെട്ടിയുണർന്നു. രാമൻ അവരെ അടുത്തു വിളിച്ചു. ആരാണ് നിങ്ങൾ?
 നിങ്ങൾ എവിടെനിന്നു വരുന്നു?  ഞങ്ങളുടെ വംശത്തിൻ്റെ മഹാഗതികൾ നിങ്ങളെ ആരാണ് പഠിപ്പിച്ചത്? 
രാമൻ വാത്സല്യത്തോടെ ചോദിച്ചു.
 ഞങ്ങൾ ലവകുശന്മാർ,  വാല്മീകി മഹർഷിയുടെ ശിഷ്യൻമാർ. ശ്രീരാമചന്ദ്രപ്രഭുവിൻ്റെ ചരിതം ഗുരു ഒരു മഹാകാവ്യമായി രചിച്ചിട്ടുണ്ട്. ഞങ്ങളെ അദ്ദേഹം പഠിപ്പിച്ചു നടന്ന ഈ കാവ്യം ലോകം പ്രചരിപ്പിക്കുവാൻ നിയോഗിച്ചിരിക്കുകയാണ്.  കുട്ടികളിൽ ഒരാൾ പറഞ്ഞു. ലവനും കുശനും വാല്മീകിയുടെ ശിഷ്യന്മാർ തന്നെ. യാഗാശ്വത്തെ പിടിച്ചു കെട്ടിയ ധീരന്മാർ --- 

എൻ്റെ മക്കൾ. എൻ്റെ രക്തത്തിൽ പിറന്ന പുത്രന്മാർ. രാമന് ഈ ലോകത്തോട് വിളിച്ചു പറയണം എന്നുണ്ട്. 
പക്ഷേ എങ്ങനെ? 
ജനങ്ങൾക്ക് വേണ്ടി ഭാര്യയെ ഉപേക്ഷിച്ചവൻ.
പിന്നെ അവകാശം നേടുന്നതെങ്ങനെ?
വാത്മീകീയുടെ ശിഷ്യന്മാർ എന്നാണ് അവർ പരിചയപ്പെടുത്തിയത്.  മുനി അങ്ങിനെ പറഞ്ഞാൽ മതിയെന്ന്  എല്ലാം അറിയുന്ന മുനി ഇനി അങ്ങനെ നിർദ്ദേശിച്ചിട്ടുണ്ട് എങ്കിൽ ഈ സത്യം വെളിപ്പെടുത്താൻ സമയമായിട്ടും ഉണ്ടാവില്ല എന്നാണ് അർത്ഥം thum മക്കളെ നിങ്ങളെ ഈ വേദിയിൽ ഇരുപുറവും യാഗം പൂർത്തിയാക്കേണ്ടതാണ്. പക്ഷേ നാടോടി പാട്ടുകാരെ പോലെ പോലെ രാമചരിതം പാടി നടക്കാൻ ആണല്ലോ നിങ്ങളുടെ വിധി നിസ്സഹായനായ ഈ പിതാവിനോട് ക്ഷമിക്കുക  അ രാമൻ മനസ്സിൽ നിറയുന്ന പശ്ചാത്താപത്തിൽ കണ്ണുനീർ അത്രയും മിഴികളിലൂടെ പുറത്തേക്കൊഴുകി.  

പറയൂ ഈ ഗാന വിസ്മയത്തിന് പ്രതിഫലമായി എന്താണ് വേണ്ടത് ......?
 ആഭരണങ്ങൾ ......! 
ധനം.....! 
ധാന്യം ...! 
വിശിഷ്ട വസ്ത്രങ്ങൾ! എന്തുവേണമെന്ന് പറയൂ ...... രാമൻ കുട്ടികളെ ചേർത്തുപിടിച്ചു ഞങ്ങൾ ആശ്രമവാസികൾ ആയ ഞങ്ങൾക്ക് എന്തിനാണ് അവയെല്ലാം കായ് ഫലങ്ങൾ ഉറങ്ങാൻ ദർഭപുല്ല് ഉടുക്കാൻ മരവുരി ജോലി അണിയാൻ രുദ്രാക്ഷം ഇതെല്ലാം കാട്ടിൽ സുലഭം  അവരുടെ മറുപടി കേട്ട് രാമന് ചങ്ക് പൊട്ടുന്നത് പോലെ തോന്നി അവർ പാലും തേനും ഭുജിച്ച് പൈദാഹങ്ങൾ അകറ്റേണ്ടവർ.... രത്നഹാരങ്ങളും കിരീടങ്ങളും  പട്ടാംബരങ്ങളും അറിയേണ്ടവർ 
അവർ  അയോധ്യയിലെ ഇളമുറത്തമ്പുരാന്മാർ,
 എൻ്റെ കുട്ടികളെ ഈ നിലയിലെത്തിച്ചത് അത് വിധിയോ അതോ എൻ്റെ സ്വാർത്ഥതയോ....? 

മറുപടി കിട്ടാത്ത ചോദ്യം തൊണ്ടയിൽ കുടുങ്ങി. മനസ്സിലേക്ക് വിങ്ങി ഇറങ്ങി വേദനിപ്പിക്കാൻ തുടങ്ങി. പിന്നെ എന്താണ് വേണ്ടത് രാമൻ ചോദിച്ചു.  ഈ കാവ്യം മുഴുവനും ഈ സദസ്സിനു മുന്നിൽ അവതരിപ്പിക്കാൻ അനുവദിക്കണം അത്ര മാത്രം മതി.  അവർ താണുവണങ്ങി അതിനു സന്തോഷമല്ലേയുള്ളൂ യാഗം തീരുന്നതുവരെ ഈ നൈമിഷാരണ്യത്തിൽ തങ്ങി സമയം കിട്ടുമ്പോൾ എല്ലാം മനോഹരമായ ഈ കാവ്യം ആലപിക്കുക കുട്ടികൾക്ക് സൗകര്യങ്ങൾ ചെയ്തുകൊടുക്കാൻ മന്ത്രിമാരോട് നിർദ്ദേശിക്കുമ്പോൾ രാമൻ തൻ്റെ മനസ്സിൽ ചില തീരുമാനങ്ങൾ എടുത്തു കഴിഞ്ഞിരുന്നു!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് ?

ഹൈന്ദവ ധർമ്മത്തിൽ സ്ത്രീകളുടെ സ്ഥാനം

JIPMER എന്ന സൗജന്യ ആതുരാലയം