പോസ്റ്റുകള്‍

ഡിസംബർ, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ബലിതർപ്പണം

ഇമേജ്
 ഓം തത് കൃഷ്ണാനന്ദ സത് ഗുരുവേ നമഃ ഒരു വ്യക്തി മരിച്ചുകഴിഞ്ഞാല്‍ അതിനു ശേഷം നടത്തുന്ന കര്‍മ്മങ്ങളുടെയും ബലിയുടെയുമൊക്കെ സാധുതയെ ചോദ്യം ചെയ്യുന്നവര്‍ വിരളമല്ല. പിതൃപൂജയ്ക്കും പിതൃതര്‍പ്പണത്തിനും പ്രാധാന്യം നല്‍കിയിരുന്ന ഭാരതീയത, ബലി അര്‍പ്പിക്കുന്നതിന് അമിതമായ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. മൃതദേഹം ദഹിപ്പിച്ചു കഴിഞ്ഞാല്‍ അഗ്നി തന്നെ പരേതനെ പിതൃലോകത്തേയ്ക്ക് നയിക്കുന്നു എന്നാണ് സങ്കല്‍പ്പം. സ്ഥൂലശരീരബോധം നശിക്കാത്ത പരേതന്‍, ഭൂലോക കഥകള്‍ ആവര്‍ത്തിച്ചു അനുസ്മരിക്കുന്നതുകൊണ്ട് ഭൂലോക അനുഭവങ്ങള്‍ വീണ്ടും ആസ്വദിക്കാന്‍ വേണ്ടി സ്ഥൂലശരീരത്തിലേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഈ ആത്മാക്കള്‍ക്ക് ഇന്ദ്രിയസുഖങ്ങള്‍ അനുഭവിക്കാനുള്ള അവയവങ്ങള്‍ ഇല്ലാത്തതുകൊണ്ട് മോഹഭംഗവും ദുഃഖവും വെന്നുപെടും. അങ്ങനെ ഭൂതമായി മാറുമത്രെ. ഇത് പരിഹരിക്കാനാണ് മൃതദേഹം ദഹിപ്പിച്ച് പത്ത് ദിവസം ബലി അര്‍പ്പിക്കുന്നത്. ഇതോടെ പരേതന് സൂക്ഷ്മദേഹം ഉണ്ടാകുന്നു എന്നാണ് സങ്കല്‍പ്പം. എന്നാല്‍, മാതാവിനോ പിതാവിനോ ബലി അര്‍പ്പിക്കുന്നതിലൂടെ പുത്രന് മാനസികമായ തൃപ്തി ലഭിക്കുമെന്നും ഇത് തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആക

തിരുവാതിര

ഇമേജ്
ഐശ്വര്യപൂർണ്ണമായ ഒരു കുടുംബജീവിതത്തിന്റെ ഭാഗമാണ് ധനുമാസത്തിലെ തിരുവാതിര. അശ്വതിനാളില്‍ തുടങ്ങുന്ന തിരുവാതിരക്കളി തിരുവാതിരനാളിൽ സമാപിക്കുന്നു. അശ്വതിയിൽ വ്രതം തുടങ്ങിയാല്‍ പുലർച്ചെ അഹസ്സ് പകരുന്നതിനു മുമ്പ് കുളിക്കണം. ഭരണിനാളിൽ പ്രകാശം പരക്കുംമുമ്പ്, കാർത്തികനാളിൽ കാക്ക കരയും മുമ്പ്, രോഹിണി നാളിൽ രോമം പുണരുംമുമ്പ്, മകയിരം നാളിൽ മക്കൾ ഉണരും മുമ്പ്, തുടിച്ചു കുളിക്കണം എന്നാണ് പഴമൊഴി. കൈകൊട്ടിക്കളിയുടെ രാവുകളാണ് തിരുവാതിര നാളുകൾ. അതിൽ മകയിരം നോമ്പിനും തിരുവാതിര നോമ്പിനുമാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. മകയിരം മക്കളുടെ നന്മയ്ക്കുവേണ്ടിയാണെങ്കിൽ തിരുവാതിര ഭർത്താക്കന്മാരുടെ ദീർഘായുസ്സിനും ഉന്നതിക്കും വേണ്ടിയാണ്. മകയിരത്തിന്റെ അന്നു വൈകിട്ടാണ് എട്ടങ്ങാടി നേദിക്കുന്നത്. കാച്ചിൽ, ഏത്തയ്ക്ക, മാറാൻ ചേമ്പ് തുടങ്ങിയ എട്ടുകിഴങ്ങുകൾ ചുട്ടെടുക്കുന്നതാണ് എട്ടങ്ങാടി. തിരുവാതിര നാളിലാണ് തിരുവാതിരപ്പുഴുക്ക് ഉണ്ടാക്കുന്നത്. അതും ഈ പറഞ്ഞ കിഴങ്ങുകളും വൻപയറും കൂടി പുഴുങ്ങുന്നതാണ് തിരുവാതിരപ്പുഴുക്ക് എന്നു പറയുന്നത്. സുമംഗലിമാരുടെയും കന്യകമാരുടെയും മഹോത്സവമാണ് തിരുവാതിര. അന്നു മംഗല്യവതികളായ സ്ത്രീ

ഗണപതിഹോമം

ഇമേജ്
 അതിവേഗ ഫലപ്രാപ്തിയ്ക്ക് വിഘ്നേശ്വരന് ഒരു ഹോമം Krishnanandham Swami sadhu Krishnananandha Saraswathy Malayalam  |  Updated: 15-12-2020 5.50 AM ഏറ്റവും വേഗത്തില്‍ ഫലം തരുന്ന കര്‍മ്മമാണ് ഗണപതി ഹോമം എന്നാണ് വിശ്വാസം.         ഹിന്ദു വിശ്വാസികള്‍ ഏത് പുണ്യകര്‍മ്മം തുടങ്ങുമ്പോഴും ഗണപതിയെ ആദ്യം വന്ദിക്കുന്നു. പുര വാസ്തുബലി തുടങ്ങിയ വലിയ കാര്യങ്ങള്‍ ചെയ്യുമ്പോള്‍  ഗണപതി ഹോമം  പ്രധാനമാണ്. വീട്ടിലും ക്ഷേത്രങ്ങളിലും ഗണപതി ഹോമങ്ങള്‍ നടത്തുക പതിവുണ്ട്. വിഘ്നങ്ങളും ദുരിതങ്ങളും മാറ്റി ക്ഷേമൈശ്വര്യങ്ങള്‍ വര്‍ദ്ധിക്കാനായി നടത്തുന്ന പ്രധാന ഹോമമാണ് ഗണപതി ഹോമം. തീരെ കുറഞ്ഞ ചെലവില്‍ ഗണപതിഹോമം നടത്താനാവും. ഏറ്റവും വേഗത്തില്‍ ഫലം തരുന്ന കര്‍മ്മമാണ് ഗണപതി ഹോമം എന്നാണ് വിശ്വാസം. അതിവേഗ ഫലപ്രാപ്തിയ്ക്ക് വിഘ്നേശ്വരന് ഒരു ഹോമം മാസം തോറും ജന്മനക്ഷത്രത്തിന് ഗണപതി ഹോമം നടത്തുന്നത് ജീവിതത്തില്‍ ശ്രേയസ്സ് ഉണ്ടാവുന്നതിനും സകല ദോഷങ്ങളും പരിഹരിക്കുന്നതിനും ഉത്തമമാണ്. ഒരു നാളീകേരം കൊണ്ട് ഏറ്റവും ചെറിയ രീതിയില്‍ ഗണപതി ഹോമം നടത്താം. നിത്യ ഹോമത്തിന് ഒറ്റനാളീകേരമാണ് ഉപയോഗിക്കുക പതിവ്. എട്ട് നാളീകേരം കൊ

ഒരു കുഞ്ഞിന് ചെയ്യേണ്ട ആചാരങ്ങൾ

ഇമേജ്
സാധുവിൻ്റെ ചെറിയ അറിവിലെ വിഷയങ്ങൾ മാത്രമാണ് ഇതിൽ ചേർക്കുന്നത്. കാലദേശ ആചാരങ്ങങൾ അനുസരിച്ച് വിത്യാസം കാണാം.  കേരളത്തില്‍ കാണുന്ന ഒരു പ്രത്യകതരം ആചാരമാണ് നൂല്കെട്ട്. ഇത് വീടുകളിലും  അമ്പലങ്ങളിലും വച്ച് നടത്താറുണ്ട്. കുഞ്ഞിന് 28 ദിവസം പ്രയാമുളളപ്പോള്‍ ആണ് ഈ അനുഷ്ഠാനം സാധാരണയായി നടത്തുന്നത്. കു‍ഞ്ഞ് ജനിച്ച ദിവസത്തെ നക്ഷത്രം ആദ്യം ആവര്‍ത്തിച്ച് വരുന്ന ദിവസമാണ് ഈ ചടങ്ങ് നടത്തുവാന്‍ ഏറ്റവും ഉത്തമം. എന്നാല്‍ 38 നും, 45നും, 90 നും ഈ ചടങ്ങ് നടത്താറുണ്ട്. കുടുംമ്പ ക്ഷേത്ര സന്നിധിയില്‍ നേര്‍ച്ചയായി നൂല് കെട്ട് ചടങ്ങുകള്‍ നടത്തുന്നതാണ് ഏറ്റവും ശ്രേഷ്ഠവും അത്യുത്തമവും. 90 ദിവസം കഴിയാത്ത കുഞ്ഞുങ്ങളെ ക്ഷേത്രത്തില്‍ കൊണ്ടു പോകാൻ പാടുളളതല്ല.       നൂല് കെട്ട് ചടങ്ങിന്റെ പ്രാരംഭമായി ഒരു തട്ടത്തില്‍ അല്പം പച്ചരി നിരത്തി അതിനു മുകളില്‍ പുറുത്തിനാരില്‍* മഞ്ഞള്‍ പൂശി ഉണക്കിയെടുത്തതും, ഇടം പിരി വലം പിരി കോര്‍ത്ത കറുത്ത ചരടും, അരഞ്ഞാണം, തള, വള, മോതിരം തുടങ്ങിയ ആഭരണങ്ങളും, 3 വെറ്റിലയും, ഒരുപാക്കും, കുറച്ച് നാണയങ്ങളും ഇട്ട് കുട്ടിയുടം ജന്‍മനക്ഷത്രം കുറിച്ച ഒരു തുണ്ടും പൂജക്കായി ദേവീസന്നിധിയില്‍ സമര്‍പ്പിക്കുന്നു