പോസ്റ്റുകള്‍

27 നക്ഷത്രങ്ങളും നക്ഷത്ര വിശേഷങ്ങളും.

      ജന്മനക്ഷത്രത്തിന്റെ സവിശേഷതക്കനുസരിച്ചു   ഓരോ  വ്യക്തിയുടെയും പൊതുസ്വഭാവം വ്യത്യാസപ്പെട്ടിരിക്കും  .മറ്റുള്ള ഘടകം പോലെ ജന്മനക്ഷത്രത്തിന്റെ സ്വാധീനം ഒരു വ്യക്തിയുടെ സ്വഭാവനിർണയത്തിൽ പ്രധാന ഘടകമാകാമെന്നാണ് ജ്യോതിഷം പറയുന്നത്. അതുപോലെ ഒാരോ നക്ഷത്രങ്ങൾക്കു പറഞ്ഞിരിക്കുന്ന മൃഗത്തേയും പക്ഷിയേയും ഉപദ്രവിക്കാതെ സംരക്ഷിക്കുകയും വൃക്ഷത്തെ മുറിക്കാതെയും നശിപ്പിക്കാതെയും പരിപാലിക്കുകയും ഭൂതത്തെയും ദേവതയെയും ദിനവും ഭക്തിയോടെ പൂജിക്കുകയും ചെയ്താൽ ആയുസ്സും സമ്പത്തും െഎശ്വര്യങ്ങളും വര്‍ധിക്കും. നിത്യേനയുള്ള ദേവതാ ഭജനവും ദേവാലയദർശനവും പ്രാര്‍ഥനയും ഗുണഫലങ്ങൾ വർധിപ്പിക്കാനും ദോഷഫലങ്ങൾ കുറയ്ക്കാനും സഹായിക്കും. ∙അശ്വതി നക്ഷത്രക്കാർ അറിവുള്ളവർ ദേവത: അശ്വനി ദേവകൾ ഗണം: ദൈവം ഭൂതം:ഭൂമി മൃഗം: കുതിര പക്ഷി: പുള്ള് വൃക്ഷം: കാഞ്ഞിരം അശ്വതി നക്ഷത്രക്കാർ ശരാശരിയിൽ കൂടുതൽ അറിവുള്ളവരായിരിക്കും. ഇൗ നക്ഷത്രക്കാർ പൊതുവെ ധീരന്മാരും അഭിമാനികളും മാന്യന്മാരും എല്ലാ കാര്യത്തിലും വിദഗ്ധരും കുടുംബത്തിൽ ബഹുമാനിക്കപ്പെട്ടവരും ആയിരിക്കും. സ്വന്തം കടമകളിൽ തികഞ്ഞ ഉത്തരവാദിത്തബോധം കാണിക്കും. അശ്...