മോക്ഷം ആഗ്രഹിക്കരുത്.
സുകൃതികളായ സജ്ജനങ്ങളേ, ഓരോ ദിവസവും എത വേഗമാണ് കടന്നുപോകുന്നത്? ഇന്നലെ കൂടെ നടന്നവർ ഇന്നില്ല. അടുത്ത നിമിഷം വിളിവന്നാൽ നാമും പോകേണ്ടവർ തന്നെ. ഒന്നിനേക്കുറിച്ചും ആരും വ്യാകുലപ്പെടേണ്ട കാര്യമില്ല. പ്രപഞ്ചത്തേയും പ്രപഞ്ച കാര്യങ്ങളേയും, ശരീരത്തേയും ശരീര ധർമ്മങ്ങളേയും കേവലം മറക്കാനും ആത്മചൈതന്യത്തെ മറക്കാതിരിക്കുന്നതിനുള്ള പരിശ്രമമാണ് സാധന. അത് സാധിച്ചു കഴിയുമ്പോഴുള്ള അവസ്ഥയാണ് നിഷ്ഠ. നിഷ്ഠയുടെ പൂർണ്ണമായ വിജയമാണ് ആത്മദർശനം അഥവാ ആത്മാനുഭൂതി. അത് എപ്പോഴെങ്കിലും ഒരിക്കൽ സാധിച്ചാൽ ഈ ജന്മം സഫലമായി. കാരണം പിന്നീട് സംസാരത്തിൻ്റെ ബാധ ഉണ്ടാവുകയില്ല. ഇന്ന് ഭൂമികുലുക്കം നടന്ന വാർത്ത കണ്ട് വയനാട് അമ്പലവയലിൽ നമ്മുടെ സനാതന ധർമ്മ ആശ്രമത്തിൽ കഴിയുന്ന പൂജനീയ മുരളീധരാനന്ദ സരസ്വതി സ്വാമിജിയേയും, മാതാജിയേയും വിളിച്ചു. സുരക്ഷിതമായിരിക്കുന്നു എന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി. അവർക്ക് ഒരു ഭയവുമില്ലത്രേ. ചിലർ ചോദിക്കാറുണ്ട് മോക്ഷം അതിനു വേണ്ടിയല്ലേ ഇതെല്ലാം?. ഗുരുപരമ്പരകളിൽ നിന്നും ലഭിച്ച ആത്മബോധം സാധുവിനെ പഠിപ്പിച്ചിരിക്കുന്നത് മോക്ഷം പോലും ആഗ്രഹിക്കേണ്ട ആവശ്യമില്ല എന്നു തന്നെയാണ്. ചെറിയൊരു സംശയം ഉണ്ടാക