മാതൃപഞ്ചകം
ശ്ലോകം – 1 ആസ്താം താവദിയം പ്രസൂതിസമയെ ദുര്‍വാരശൂലവ്യഥാ നൈരുച്യം തനുശോഷണം മലമയീ ശയ്യാ ച സാംവത്സരീ എകസ്യാപി ന ഗര്‍ഭഭാര ഭരണക്ലേശസ്യ യസ്യ ക്ഷമഃ ദാതും നിഷ്ക്രിതിമുന്നതോപി തനയ: തസ്വൈ ജനന്യൈ നമഃ എന്നെ പ്രസവിക്കുന്ന സമയത്ത് അമ്മ സഹിച്ചതായ സഹിക്കാൻ കഴിയാത്ത ആ വേദന – അതിനെപ്പറ്റി അതുപോലെ വേദന അനുഭവിച്ച മറ്റൊരമ്മയ്ക്കല്ലാതെ; മറ്റാർക്കാണ് അറിയാൻ കഴിയുക? അതിരിക്കട്ടെ എന്നെ ഗർഭത്തിൽ ധരിച്ചിരുന്ന സമയത്ത് അമ്മ അനുഭവിച്ച പല തരം കഷ്ടപ്പാടുകൾ, ആഹാരത്തിൽ രുചിയില്ലായ്മ, ഛർദ്ദി, ശരീരംമെലിയൽ, പ്രസവശേഷം ഒരുകൊല്ലക്കാലം എന്റെ മലമൂത്രങ്ങളാൽ കൂടെകൂടെ മലിനമായിത്തീർന്നുകൊണ്ടിരുന്ന കിടക്കയിലെ കിടപ്പ്, എന്നെ വേണ്ടത്ര ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെങ്കിലോ എന്ന ചിന്ത കൊണ്ട് മുറിഞ്ഞുമുറിഞ്ഞുള്ള ഉറക്കം എന്നെ വളർത്തി വലുതാക്കാൻ സഹിച്ച ക്ലേശങ്ങൾ, പലപ്പോഴും താനൊന്നും കഴിക്കാതെ പട്ടിണികിടന്നും കുഞ്ഞായിരുന്ന എനിക്ക് ആഹാരംതന്നു പോഷിപ്പിക്കൽ – ഇങ്ങനെ എണ്ണിയെണ്ണി പറയുകയാണെങ്കിൽ അവസാനിക്കാത്തെ വിധത്തിൽ വാത്സല്യത്തിന്റെ ഉറവിടമായ അമ്മ എന്നെപോറ്റിവളർത്താൻ സഹിച്ച കഷ്ടപ്പാടുകൾ – മകൻ എത്രയൊക്കെ വലിയവനായിത്തീർന്നാലും, അമ്മ മകനുവേണ്