അഗസ്ത്യ ചരിതം
രാമായണത്തിലെ സന്യാസിമാരേക്കുറിച്ച് അവരുടെ ധർമ്മജ്ഞാനത്തേകുറിച്ച് എത്ര പറഞ്ഞാലും മതിയാകില്ല. ഇന്നത്തെ സന്യാസിമാരും ചില്ലറക്കാരല്ല. മറ്റുള്ളവരേക്കൊണ്ട് പറയിപ്പിക്കാൻ പലരും മിടുക്കരാണ്. ചില നേരം ഞാനും അതിൽ പെടുമോ എന്ന് തോന്നിയിട്ടുണ്ട്. അഗസ്ത്യമുനി എന്ന മഹാതാപസനെ അറിയുക എന്നാൽ ഗുരു മഹത്വം പഠിച്ചു എന്നത്രേ വെല്ല്യമ്മച്ചി (അച്ചമ്മ) ബാല്യത്തിൽ പറഞ്ഞു തന്നിട്ടുള്ളത്. രാമായണത്തിലെ അഗസ്ത്യ ചരിതം ആകട്ടെ ഇന്നത്തെ ആത്മ സന്ദേശം. സൃഷ്ടി കാരകനായ വിശ്വബ്രഹ്മാവിൽനിന്ന് മരിചിയും മരീചിയിൽ നിന്ന് കശ്യപനുമുണ്ടായി. കശ്യപന് അദിതിയിൽ പിറന്ന ദേവന്മാരിലൊരാളാണത്രേ സൂര്യൻ. സൂര്യദേവൻ്റെ പുത്രനാണ് മഹാ തപസ്വിയായി മാറിയ അഗസ്ത്യൻ. ജന്മനാ ഉയരം കുറവായിരുന്നു അഗസ്ത്യന്. പക്ഷേ അസാമാന്യ തപഃസിദ്ധിയാൽ ദേവന്മാരാൽ പോലും പൂജിതനായിത്തീർന്നു. തപശക്തിയാൽ യഥേഷ്ടം മൂന്നുലോകങ്ങളിലും സഞ്ചരിക്കാൻ ഇദ്ദേഹത്തിന് സാധിക്കുമായിരുന്നു. മുനിമാർക്ക് കുടുംബജീവിതം നിഷിദ്ധമാണെങ്കിലും പല മഹർഷിമാരും ഗാർഹസ്ഥ്യവും സന്ന്യാസവും ഒരുമിച്ചു നയിച്ചിരുന്നു. ഈ കലിയുഗത്തിലേക്ക് ജഗത് ഗുരു ശ്രീ ശങ്കരാചാര്യ ഭഗവത് പാദർ നാല് മഠങ്ങൾ സ്ഥാപിച്ച് ദശനാമി