ഗരുഡോപനിഷത്ത്
നമസ്തേ,
കഴിഞ്ഞ ദിവസത്തെ ഒരു സത്യാന്വേഷിയുടെ ഗരുഡപുരാണത്തെക്കുറിച്ചുള്ള ചോദ്യമാണ് ഈ ഉപനിഷത്ത് ആത്മസന്ദേശത്തിലൂടെ നൽകാനുള്ള കാരണം. ആ യൗവ്വനക്കാരനിലും ഇത് ഒരു തവണയെങ്കിലും പൂർണ്ണമായി പാരായണം ചെയ്യുകയോ, മറ്റുള്ളവർക്ക് അയച്ചു കൊടുക്കുകയോ ചെയ്യുന്നവർക്ക് ഇതിൽ പറഞ്ഞിരിക്കുന്ന അനുഗ്രഹഫലങ്ങൾ സിദ്ധിക്കട്ടെ!
അർവ്വവേദീയ വിഭാഗത്തിൽപ്പെടുന്ന ഒരു ഉപനിഷത്താണ് ഗരുഡോപനിഷത്ത്. ഗരുഡമന്ത്രവും, ഗരുഡമാലാമന്ത്രവും, സർപ്പനാശനമനുവും വാസുകീമന്ത്രവുമാണ് ഈ ഉപനിഷത്തിലടങ്ങുന്നത്. വിരാട് പുരുഷനായ ബ്രഹ്മദേവൻ നാരദനും നാരദൻ ബൃഹദ് സേനനും ബൃഹദ്രൻ ഇന്ദ്രനും ഇവൻ ഭരദ്വാജനും ഭരദ്വാജൻ ജീവൽകാമനും ജീവൽകാമൻ തന്റെ ശിഷ്യന്മാർക്കും വിവരിച്ചു കൊടുക്കുന്നതാണ് ഈ മഹനീയ ഉപനിഷത്ത്.
മംഗളമായതിനെ കേൾക്കുകയും നല്ലതിനെ കാണുകയും ചെയ്യാൻ അനുഗ്രഹം ചൊരിയുക. കരുത്തുറ്റ അവയവങ്ങളോടുകൂടി ദീർഘായുസ്സോടെ കഴിയാൻ അനുഗ്രഹിക്കുക. ഇന്ദ്രനും സൂര്യനും ഗരുഡനും ബൃഹസ്പതിയും ഞങ്ങൾക്ക് മംഗളം നൽകട്ടെ.
ശാന്തിപാഠം
ഓം ഭേദം കർണ്ണേഭി: ശ്രുണുയാമ ദേവാ ഭദ്രം പശ്യേമാക്ഷഭിർ യജത്രാ: സ്ഥിരൈരംഗൈ സ്തുഷ്ടവാം സസ്തനൂർഭിർവ്യശേവ ദേവഹിതം യദായൂ: സ്വസ്തി. ന ഇന്ദ്രോ വൃദ്ധശ്രവാഃ സ്വസ്തി നഃ പൂഷാ വിശ്വവേദാ സ്വസ്തി നസ്താർക്ഷ്യോ അരിഷ്ടനേമി: സ്വസ്തി നോ ബൃഹസ്പതിർദ ധാതു. ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
മംഗളമായതിനെ കേൾക്കുകയും നല്ലതിനെ കാണുകയും ചെയ്യാൻ അനുഗ്രഹം ചൊരിയുക. കരുത്തുറ്റ അവയവങ്ങളോടുകൂടി ദീർഘായുസോടെ കഴിയാൻ അനുഗ്രഹിക്കുക. ഇന്ദ്രനും സൂര്യനും ഗരുഡനും ബ്രഹസ്പതിയും തങ്ങൾക്ക് മംഗളം നൽകട്ടെ.
ഹരി ഓം.
ഗരുഡബ്രഹ്മ വിദ്യാം പ്രവക്ഷ്യാമി. യാം ബ്രഹ്മാ വിദ്യാം നാരദായ പ്രാവാച. നാരദോ ബൃഹദ്സനായ ബൃഹദ്സേന ഇന്ദ്രായ ഇന്ദ്രാ ഭരദ്വാജായ ഭരദ്വാജോ ജീവത്കാമേഭ്യ: ശിഷ്യേ ഭ്യ: പ്രായച്ഛത്!! അസ്യാം ശ്രീ മഹാഗരുഡ ബ്രഹ്മവിദ്യായാ: ബ്രഹ്മാ ഋഷി: ഗായത്രി ച്ഛന്ദ: ശ്രീഭഗവാൻ മഹാഗരുഡോ ദേവതാ: ശ്രീ മഹാഗരുഡ പ്രീത്യർത്ഥേ മമ സകല വിഷ വിനാശനാർത്ഥേ ജപേ വിനിയോഗ: ഓം നമോ ഭഗവതേ അംഗുഷ്ഠാഭ്യാം നമഃ ശ്രീ മഹാ ഗരുഡായ തർജ്ജനീഭ്യാം സ്വാഹം പക്ഷീന്ദ്രായ മധ്യമാഭ്യാം വഷട്, ശ്രീ വിഷ്ണു വല്ലഭായ അനാമികാഭ്യാം ഹും, ത്രൈലോക്യ പരിപൂജിതായ കനിഷ്ഠികാഭ്യാം വൗഷട്, ഉഗ്രഭയങ്കര കാലാനലരൂപായ കരതലകര പൃഷ്ഠാഭ്യാംഫട്. ഏവം ഹൃദയാദിന്യാസ :
ഭൂർഭുവസ്വരോ മതി ദിഗ്ബന്ധ:
ഓം നമോ ഭഗവതേ അംഗുഷ്ഠായ നമഃ.
ശ്രീമഹാ ഗരുഡായ തർജനീഭ്യാം സ്വാഹാ. പക്ഷീന്ദ്രായ മധ്യമാഭ്യാം വഷട്. ശ്രീവിഷ്ണുവല്ലഭായ അനാമികാഭ്യാം ഹും. ത്രൈലോക്യ പരിപൂജിതായ കനിഷ്ഠികാഭ്യാം വൗഷട്. ഉഗ്രഭയങ്കര കാലാനല രൂപായ: കരതല കരപൃഷ്ഠാഭ്യാം ഫട്.
ഗരുഡനെ സംബന്ധിക്കുന്ന ബ്രഹ്മവിദ്യയെക്കുറിച്ച് ഇനി പറയാം. ഈ വിദ്യ ബ്രഹ്മാവ് നാരദനാണ് ഉപദേശിച്ചത്. നാരദൻ ബ്രഹദ്സേനനും ബ്രഹദ്‌സേനൻ ഇന്ദ്രനും ഇന്ദ്രൻ ഭരദ്വാജനും ഭരദ്വാജൻ ജീവതകാമനും ജീവകാമൻ തന്റെ ശിഷ്യന്മാർക്കും ഉപദേശിച്ചു. ഈ ഗരുഡബ്രഹ്മവിദ്യാ രഹസ്യത്തിന്റെ ഋഷി ബ്രഹ്മാവും ഛന്ദസ് ഗായത്രിയും ദേവത മഹാഗരുഡനുമാണ്. ഗരുഡനെ പ്രീതിപ്പെടുത്തുന്നതിനു വേണ്ടി ഇതു ജപിക്കുന്നു. ഓം നമോ ഭഗവതേ എന്നു തുടങ്ങുന്ന മന്ത്രത്താൽ അംഗന്യാസം ചെയ്യണം. ഇങ്ങനെ തന്നെ ഹൃദയം, ശിരസ്, ശിഖ, കവചം, നേത്രം എന്നിവയാൽ ന്യാസം ചെയ്ത് വൗഷ് ചെയ്യണം. ഭൂർഭുവസ്വരോ കൊണ്ട് ദിഗംബരവും അനുഷ്ഠിക്കണം.
ധ്യാനം
സ്വസ്തിതോ ദക്ഷിണം പാദം വാമ പാദം തു കുഞ്ചിതം പ്രാഞ്ജലീകൃത ദോർയുഗ്മം ഗരുഡം ഹരി വല്ലഭം. അനന്തോ വാമ കടകോ യജ്ഞസൂത്രം തു വാസുകി: തക്ഷക കടിസൂത്ര തു ഹാര: കാർക്കോട ഉച്യതേ. പത്മോ ദക്ഷിണ കർണ്ണേ തു മഹാപദസ്തു വാമകേ ശംഖ: ശിര: പ്രദേശതു ഗുളികസ്തു ഭൂജന്തരേ പ്രൗഡകാളികനാഗാഭ്യാം ചാമരാഭ്യാം സുവിജിതം ഏലാപുത്രകനാഗാദ്യൈ: സേവ്യ മാനം മുദാന്വിതം. കപിലാക്ഷം ഗരുത്മന്തം സുവർണ്ണ സദൃശ പ്രഭം ദീർഘബാഹും ബ്രഹത് സ്കന്ദം നാഭരണ ഭൂഷിതം
ആജാനുത: സുവർണ്ണാഭമാകണ്‌ഠോ സ്തൂഹിന: പ്രദം കുങ്കുമാരുണ മാകണ്ഠം ശരത്ചന്ദ്രനിദാനനം. നീലാഗ്രനാസികാ പക്‌ത്രം സുമഹച്ചാരു കുണ്ഡലം ദംഷ്ടാകരാളവദനം കിരീടമകുടോജ്ജ്വലം. കുങ്കുമാര സർവ്വാംഗം കുന്ദേന്ദുധവളാനനം വിഷ്ണുവാഹന മസ്തുഭ്യാം ക്ഷേമം കുരു സദാമമ.
മുകളിൽ കൊടുത്തിരിക്കുന്ന ധ്യാനശ്ലോകങ്ങൾ ഗരുഡനെ ധ്യാനിച്ച് അതീവ ശ്രദ്ധയോടെ ജപിക്കണം.
ഏവം ധ്യായേത് ത്രിസന്ധ്യാസു ഗരുഡം നാഗഭൂഷണം വിഷം നാശയതേ ശീഘ്രം തൂലരാശിമിവാനല:
ഇങ്ങനെ ത്രിസന്ധ്യകളിലും ഗരുഡനെ ധ്യാനിക്കേണ്ടതുണ്ട്. ആവിധം ചെയ്താൽ ഇത് എല്ലാവിധ വിഷയങ്ങളെയും ഇല്ലാതാക്കും.
ഇതാണ് ആ മന്ത്രം.
ഓം നമോ ഭഗവതേ ശ്രീമഹാഗരുഡായ പക്ഷീന്ദ്രായ വിഷ്ണുവല്ലഭായ ത്രൈലോക്യ പരിപൂജിതായ ഉഗ്രഭയങ്കര കാലാനലരൂപായ വജ്രനഖായ, വജ്രതുണ്ഡായ വജ്രദന്തായ, വജ്രദംഷ്ട്രായ, വജ്രപുച്ഛായ, വജ്രപക്ഷാലക്ഷിത ശരീരായ ഓമീകേഹ്യേഹി ശ്രീമഹാഗരുഡാ പ്രതിശാസനാസ്മിന്നാവിശ, വിശദുഷ്ടാനാം വിഷം ദുഷയ ദൂഷയ സ്പൃഷ്ടാനാം. നാശയ വിഷം ദൂഷയ ദൂഷയ സ്പൃഷ്ടാനാം. നാശയ നാശയ, ദന്ദ ശൂ കാന്നം വിഷം താരയ താരയ, പ്രലീനം വിഷം പ്രാണാശയ, പ്രണാശയ, സർവവിഷം നാശയാ, നാശയാ, ഹന ഹന, ദഹ ദഹ, പച പച, ഭസ്മീകുരു, ഹും ഫട്, സ്വാഹാ. ചന്ദ്രമണ്ഡലസങ്കാശ, സൂര്യമണ്ഡല മുഷ്ടിക പ്രഥ്വീമണ്ഡല ശുഭ്രാംഗ ശ്രീമഹാഗരുഡായ വിഷം ഹരഹര ഹും ഫട് സ്വാഹാ, ഓം ക്ഷിപസ്വാഹാ, ഓം. സചരതി സചരതി തത്കാരി വിഷാണാം പ്രവിഷരൂപിണി വിഷദൂഷിണി വിഷശോഷിണി, വിഷനാശിനി, വിഷഹാരിണി, ഹതം വിഷം നഷ്ടം വിഷമന്ത: പ്രലീനം വിഷം പ്രനഷ്ഠം വിഷം ഹതം തേ ബ്രഹ്മണാ വിഷം ഹതമീന്ദ്രസ്യ വദ്രേണ സ്വാഹാ. ഓം നമോ ഭഗവതേ മഹാഗരുഡായ വിഷ്ണു വാഹനായ ത്രൈലോക്യ പരിപൂജിതായ വജ്രനഖ വജ്രതുണ്ഡായ വജ്രപക്ഷാലംകൃത ശരീരായ ഏഷ്യേഹി, മഹാഗരുഡ വിഷം ഛിന്ധി, ചിന്ധി, ആവേശയാവേശയ ഹും ഫട് സ്വാഹാ, സുപർണ്ണോസി ഗരുഡാത്മൻ ത്രിവൃത്തേ ശിരോഗായത്രം ചക്ഷുസ്തോമ ആത്മാ സാമതേ തനൂർ വാമദേവ്യം ബൃഹദ്രഥാന്തരേ പക്ഷൗയജ്ഞയജ്ഞിയും പുച്ഛം, ഛന്ദാംസ്യാഗാനി, ധാഷ്ണിയാ ശഫാ യജുംഷി നാമ: സുപർണ്ണോസി ഗരുത്മാൻ ദിവം, ഗച്ഛസുവ: പത ഓമീം, ബ്രഹ്മ വിദ്യാമമാവാസ്യയാം പൗർണമാസ്യാ. പുരോവാച, സചരതി സചരതി തത്കാരി മത്കാരി വിഷനാശിനീ, വിഷദൂഷിണീ, വിഷഹാരിണീ, ഹതം വിഷം നഷ്ടം വിഷം പ്രനഷ്ടം വിഷം ഹതമിന്ദ്രസ്യ വജ്രേണ വിഷം ഹതം തേ ബ്രഹ്മണാ വിഷമിന്ദ്രസ്യ വജ്രേണ സ്വാഹാ,
തതസ്ത്രയം യദ്യനന്ത കതുതോസി യതിവാനന്തക:
സ്വയം സചരതി സചരതി തത് കാരീ മത്കാരീ വിഷനാശിനി വിഷഗദൂഷിണീ ഹതം വിഷം നഷ്ടം വിഷം ഹതമിന്ദ്രസ്യ വജ്രേണ വിഷം ഹതം തേ ബ്രഹ്മണാ വിഷമിന്ദ്രസ്യ വജ്രേണ സ്വാഹാ. യദി വാസുകി ദൂതോസി യദി വാ വാസുക: സ്വയം സചരതി സചരതി തത്കാരീ മത്കാരീ വിഷനാശിനി വിഷദൂഷിണീ ഹതം വിഷം നഷ്ടം വിഷം ഹത മാന്ദ്രസ്യ വജ്രേണ വിഷം ഹതം തേ ബ്രഹ്മണാ വിഷമിന്ദ്രസ്യ വജ്രേണ സ്വാഹാ യദി പത്മക ഭൂതോസി യദി വാ പത്മകക സ്വയം സചരതി സചരതി തത്കാരീ മത്കാരീ വിഷനാശിനീ വിഷ ഭൂഷിണീ ഹതം വിഷം നഷ്ടം വിഷം ഹതമിന്ദ്രസ്യ വജ്രേണ വിഷം ഹതം തേ ബ്രഹ്മണാ വിഷമിന്ദ്രസ്യ വജ്രേണ സ്വാഹാ, യദി കാർക്കോടക ദൂതോസി യദി വാ കാർക്കോടക സ്വയം സചരതി സചരതി തത്കാരീ മത്കാരീ വിഷനാശിനീ വിഷഭൂഷിണീ ഹതം വിഷം നഷ്ടം വിഷം ഹതമിന്ദ്രസ്യ വജ്രേണ വിഷം ഹതം തേ ബ്രഹ്മണാ വിഷമിന്ദ്രസ്യ വജ്രേണ സ്വാഹാ. യദി മഹാപത്മക ഭൂതോസി യദി വാ മഹാപത്മക: സ്വയം സചരതി സചരതി തത്കാരീ മത്കാരീ വിഷനാശിനീ വിഷദൂഷിണീ ഹതം വിഷം നഷ്ടം വിഷം ഹതമിന്ദ്രസ്യ വജ്രേണ സ്വാഹാ. യദി ശംഖകദൂതോസി യദി വാ ശംഖക: സ്വയം സചരതി സചരതി തത്കാരീ മത്കാരീ വിഷനാശിനീ വിഷഭൂഷിണീ ഹതം വിഷം നഷ്ടം വിഷം ഹതമിന്ദ്രസ്യ വജ്രേണ വിഷം ഹതം ബ്രഹ്മണാ വിഷമിന്ദ്രസ്യ വജ്രേണ സ്വാഹാ. യദി ഗുളിക ദൂതോസി യദി വാ ഗുളിക: സ്വയം സചരതി സചരതി തത്കാരീ മത്കാരീ വിഷനാശിനീ വിഷഭൂഷിണീ വിഷഹാരിണീ ഹതം വിഷം നഷ്ടം വിഷം ഹത മിന്ദ്രസ്യ വജ്രേണ വിഷം ഹതം തേ ബ്രഹ്മണാ വിഷമിന്ദ്രസ്യ വജ്രേണ സ്വാഹാ, യദി പൗണ്ഡ്രേ കാലികദൂതോസി യജി വാ പൗണ്ഡ്രേ കാലിക സ്വയം സചരതി സചരതി തത്കാരീ മതകാരീ വിഷനാശിനീ വിഷഭൂഷിണീ വിഷഹാരിണീ ഹതം വിഷം നഷ്ടം വിഷം ഹതമിന്ദ്രസ്യ വജ്രേണ വിഷം ഹതം തേ ബ്രഹ്മണാ വിഷമിന്ദ്രസ്യ വജ്രേണ സ്വാഹാ. യദി നാഗക ദൂതോസി യദി വാ നാഗകഃ സ്വയം സചരതി സചരതി തത്കാരീ മത്കാരീ വിഷനാശിനീ വിഷദൂഷിണീ വിഷഹാരിണീ ഹതം വിഷം നഷ്ടം വിഷം ഹതമിന്ദ്രസ്യ വജ്രേണ വിഷം ഹതം തേ ബ്രഹ്മണാ വിഷമിന്ദ്രസ്യ വജ്രേണ സ്വാഹാ. യദി ലൂതാനാം പ്രലൂതാനാം യദി വൃശ്ചികാനാം യദി ഘോടനാകനാം യതി സ്ഥാവരജംഗമാനാം സാതി ഘാടനാകനാം യദി സ്ഥാവര ജംഗമാനാം സചരതി സചരതി തത്കാരീ മത്കാരീ വിഷനാശിനീ വിഷദൂഷിണീ ഹതം വിഷം നഷ്ടം പിത്തം ഹതമിന്ദ്രസ്യ വജ്രേണ വിഷം ഹതം തേ ബ്രഹ്മണാ വിഷമിന്ദ്രസ്യ വജ്രേണ സ്വാഹാ. അനന്ത വാസുകി തക്ഷക കാർക്കോടക പദ്മക മഹാപദ്മക ശംഖക ഗുളിക പൗണ്‌ഡ്രകാലിക നാഗക ഇതേഷാം ദിവ്യാനാം മഹാനാഗാനാം മഹാനാഗാദി രൂപാണാം വിഷതുണ്ഡാനാം വിഷദന്താനാം വിഷ ദംഷ്ട്രാണാം, വിഷാംഗാനാം വിഷപുച്ഛാനാം വിശ്വചാരാണാം വൃശ്ചികാനാം ലൂതാനാം മൂഷികാനാം മുഷുകാണാം ഗൃഹ ഗൗളികാനാം ഗൃഹഗൗണികാനാം ഗൃഹഗോധികാനാംഘ്രണസാനാം ഗൃഹഗിരിഗഗ ഗഹ്വരകാലാനല വാല്മീകോദ് ഭൂതാനാം പർണ്ണാനാം കാഷ്ഠദാരു വൃക്ഷകോടരസ്ഥാനം മൂലത്വദാരു നിര്യാസപത്ര പുഷ്പഫലോദ് ഭൂതാനാം ദുഷ്ട കീട കപിശ്വാന മാർജാരജംബൂക വ്യാഘ്ര വരാ ഹാണാം ജരായു ജാണ്ഡ: ജാദ്ഭിജ്ജ സ്വേദജാനാം ശസ്ത്രബാണ സ്ഫോടവ്രണ മഹാവ്രണനൃതാനാം കൃത്രിമാണാ മന്യേഷാം ഭൂതവേതാള കൂശ്മാണ്ഡ പിശാച് രാക്ഷസ യക്ഷ ഭയ പ്രദാനാം വിഷ തുണ്ഡ ദംഷ്ടാണാം വിഷാംഗാനാം വിഷപുച്ഛാനാം വിഷാണാം വിഷരൂപിണീ വിഷദൂഷിണീ ഹതം വിഷം നഷ്ടം വിഷം അന്ത: പ്രലീനം വിഷം പ്രനഷ്ടം വിഷം ഹതം തേ ബ്രഹ്മണാ വിഷമിന്ദ്രസ്യ വജ്രേണ സ്വാഹാ.
(അതീവ ലളിതമാണെന്ന കാരണത്താൽ മുകളിൽ ഉദ്ധരിച്ച മന്ത്രങ്ങളുടെ അർത്ഥം പ്രത്യേകമായി മറ്റുള്ളപോലെ നൽകുന്നില്ല. വിഷബാധ ഏതു രീതിയിലുള്ളതായാലും അത് ഒഴിവാക്കാനാണ് മുകളിലെ മന്ത്രം ചെയ്യുന്നത്. അതീവ ശുദ്ധ ഭക്തിയോടെ ഇത് ജപിച്ചശേഷം വെള്ളമോതി ഒഴുക്കുകയോ ഭസ്മം പുരട്ടുകയോ ആണ് സാധാരണ ചെയ്യുന്നത്.
യ ഇമാം ബ്രഹ്മ വിദ്യാമമാവാ സ്വായാം പഠയേച്‌ഛ്യണു യാദ്വാ യാവജ്ജീവം ന ഹിംസന്തി സർപ്പാ അഷ്ടൗ ബ്രാഹ്മണാൻ ഗ്രഹയിത്വാ തൃണേന മോചയതി ശതം ബ്രാഹ്മണാൻ ഗ്രാഹയിത്വാ ചക്ഷുഷാ മോചയേത് സഹസ്രം ബ്രാഹ്മണാൻ ഗ്രാഹയിത്വാ മനസാ മോചയേത് സർപ്പാൻ ജലേ ന മുഞ്ചന്തി തൃണേ ന മുഞ്ചന്തി കാഷേഠന മുഞ്ചന്തീ ത്യാഗ ഭഗവാൻ ബ്രഹ്മേത്യുപനിഷത്. ഹരി ഓം തത് സത്.
ആരാണോ ഈ ബ്രഹ്മവിദ്യ അമാവാസി നാളിൽ അദ്ധ്യയനം ചെയ്യുന്നത്, അയാളെ ജീവിതം മുഴുവൻ സർപ്പം ദംശിക്കുകയേയില്ല. ഇത് എട്ടു ബ്രാഹ്മണർക്ക് (ജാതി ബ്രാഹ്മണർ അല്ല) ഉപദേശിച്ചാൽ തൃണം കൊണ്ട് വിഷബാധ അകറ്റുവാനാകും. ഉപദേശം നൂറു ബ്രാഹ്മണർക്കായാൽ കണ്ണുകളാൽ വിഷബാധ അകറ്റുവാനാകും. ആയിരം ബ്രാഹ്മണരെയാണു പഠിപ്പിക്കുന്നതെങ്കിൽ മനസ്സ് കൊണ്ട് വിഷബാധ അകറ്റുവാൻ കഴിയുമെന്ന് ഉപനിഷത്ത് പറയുന്നു.
ശാന്തിപാഠം
മംഗളമായതിനെ കേൾക്കുകയും നല്ലതിനെ കാണുകയും ചെയ്യാൻ അനുഗ്രഹം ചൊരിയുക. കരുത്തുറ്റ അവയവങ്ങളോടുകൂടി ദീർഘായുസോടെ കഴിയാൻ അനുഗ്രഹിക്കുക. ഇന്ദ്രനും സൂര്യനും ഗരുഡനും ബൃഹസ്പതിയും ഞങ്ങൾക്ക് മംഗളം നൽകട്ടെ.
(ഗരുഡോപനിഷത്ത് പൂർണം)
ആയുരാരോഗ്യ സൗഖ്യം നൽകുന്ന ഈ ഗരുഡോപനിഷത്ത് അല്പമെങ്കിലും അർത്ഥം വ്യാഖ്യാനിച്ചെഴുതാനും നിങ്ങളിലേക്ക് എത്തിക്കാനും സാധിച്ചു. ഇത് മറ്റുള്ളവർക്ക് അയച്ചു കൊടുക്കുന്നവർക്ക് ഇതിൽ പറഞ്ഞിരിക്കുന്ന ഗുണഫലങ്ങൾ ലഭിക്കട്ടെ.
ഗുരുപാദ സേവയിൽ
സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ്
പീഠാധീശ്വർ
വിശ്വബ്രഹ്മ സമൂഹ മഠം ദക്ഷിണ ഭാരതം
കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം
പെരിയമ്പലം
തൃശ്ശൂർ ജില്ല
90 61 97 12 27
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ