പോസ്റ്റുകള്‍

ജനുവരി, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഋണ മോചനമന്ത്രം

ഇമേജ്
ഋണം എന്നതു ധനത്തിന്റെ വിപരീതമാണ് . ഋണം എന്നാൽ negative  എന്നും ധനം എന്നാൽ positive  എന്നും മനസ്സിലാക്കുക. ഏതു തരത്തിലുള്ള ഋണത്തെയും ഇല്ലാതാക്കുന്നതിന് ഋണമോചന ശ്രീലക്ഷ്മീ നരസിംഹസ്തോത്രത്തിനു  സാധിക്കും. അതു സാമ്പത്തിക ഋണമായാലും മാനസിക ഋണമായാലും. ഭഗവാൻ മഹാവിഷ്ണുവിനെ മനസ്സിൽ സ്മരിച്ച്  ശ്രദ്ധയോടെ ജപിക്കുക : ചങ്ങനാശ്ശേരി താമരശ്ശേരി വിശ്വബ്രഹ്മ മഹാവിഷ്ണു ക്ഷേത്രം സർവ്വ ഋണമോചനത്തിന് ഉത്തമമായ ക്ഷേത്രമാണ്. വിശേഷാൽ എല്ലാ വ്യാഴാഴ്ചയും ഋണമോചന സൂക്താർച്ചനയും, സ്വയംവര മന്ത്രാർച്ചനയും ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ്.  ഋണമോചന ശ്രീലക്ഷ്മീ നരസിംഹസ്തോത്രം- ദേവതാകാര്യ സിദ്ധ്യർഥം സഭാസ്തംഭസമുദ്ഭവം ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ ലക്ഷ്മീലിംഗിത വാമാംഗം ഭക്താനാം വരദായകം ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ മന്ത്രമാലാധരം ശംഖ- ചക്രാബ്ജായുധധാരിണം ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ സ്മരണാത് സർവപാപഘ്നം കദ്രുജ വിഷനാശനം ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ സിംഹനാദേന മഹതാ ദഗ്ദന്തി ഭയനാശനം ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ പ്രഹ്ലാദവരദം ശ്രീശം ദൈത്യേശ്വര വിദാരിണം ശ്രീനൃസിംഹം മഹാവീരം നമാമി

ഇത് സാധുവിന്റെ കഥ

ഇമേജ്
  ഇതാണ്  അമ്മമാർ സാധുക്കുട്ടാ എന്നും കുട്ടികൾ സ്വാമി മാമൻ എന്നും വാത്സല്യനിധികളായ  സന്യാസി  ശ്രേഷ്ഠന്മാർ സാധൂ എന്ന് സ്നേഹത്തോടെ വിളിക്കുന്ന സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ്. ഉറങ്ങുമ്പോൾ പോലും ചന്ദനം കൊണ്ടുള്ള ഗോപിക്കുറി മായാത്ത പുഞ്ചിരിക്കുന്ന മുഖത്തോടെ കാണുന്ന ഈ യുവ സന്യാസിയെ ആദ്യമായി ഞാൻ കാണുന്നത്  തമിഴ്നാട് പോണ്ടിച്ചേരി ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എഡുക്കേഷൻ റിസേർച്ച് (JIPMER) ലെ ന്യൂറോ സർജിക്കൽ തീവ്രപരിചരണ വിഭാഗത്തിൽ വച്ചാണ്. 2006 ൽ. ഇടതുകൈയ്യും ഇടതുകാലും തളർന്ന് ചുണ്ടുകൾ ഒരു വശത്തേക്ക് വലിഞ്ഞ് പോകുന്ന അവസ്ഥയിൽ വൃദ്ധയായ ഒരു അമ്മയുടെ പരിചരണത്തിൽ കഴിയുന്ന അവസ്ഥയിലാണ്. പത്രപ്രവർത്തകയും, സാമൂഹിക സേവകയുമായ എനിക്ക്  എന്നും കാണുന്ന പലരിൽ ഒരാളായി അദ്ദേഹത്തെ കാണാൻ എന്തുകൊണ്ടോ കഴിഞ്ഞില്ല. 200/110  എന്ന നിലയിൽ നിന്ന് പ്രഷർ ഒട്ടും കുറയാതെ ശരീരം മുഴുവൻ വൈദ്യശാസ്ത്രത്തിന്റെ കുഴലുകളും മൂക്കിലൂടെ ഇട്ടിരിക്കുന്ന കൃത്രിമ ശ്വസന സംവിധാനവും ആ മുഖത്തെ തേജസ്സിന് ഒട്ടും കുറവ് വരുത്തിയിട്ടില്ല. അർദ്ധബോധാവസ്ഥയിലും ചിന്മുദ്ര പിടിച്ച് പുഞ്ചിരി മായാത്ത ചുണ്ടുക