ഗുരുപൂജ / ഗുരുദക്ഷിണ
ഗു, രു എന്നീ രണ്ടക്ഷരങ്ങളിൽ നിന്നാണ് ഗുരു എന്ന പദത്തിന്റെ ഉത്ഭവം. സംസ്കൃതത്തിൽ ഗു എന്നാൽ അന്ധകാരം എന്നും രു എന്നാൽ ഇല്ലാതാക്കുന്നവൻ എന്നുമാണ് അർത്ഥം. അതായത് നമ്മുടെ മനസ്സിന്റെ അന്ധകാരത്തെ നിർമ്മാർജ്ജനം ചെയ്യുന്നവനാരൊ അവനാണ് ഗുരു. ജീവിതത്തിൽ ഗുരുക്കന്മാരുടെ ആവശ്യകത വളരെ വലുതാണെന്ന് വിശ്വസിക്കപ്പെടുന്നു. ഗുരുപൂർണ്ണിമ ദിനത്തിൽ ശിഷ്യർ ഗുരുപൂജ നടത്തുന്നു. ഈ ദിവസം സാധാരണ ശകവർഷത്തിലെ ആഷാഡ മാസത്തിലെ പൗർണ്ണമി ദിനത്തിലാണ് വരിക . ഹിന്ദുക്കൾ പുരാതനഹിന്ദു കാലഘട്ടത്തിലെ പ്രധാന ഗുരുക്കന്മാരിലൊരാളായ വ്യാസമഹർഷിയെ അനുസ്മരിച്ചാണ് ഈ ദിവസം കൊണ്ടാടുന്നത്. അതുകൊണ്ട് ഈ ദിവസം വ്യാസപൂർണ്ണിമ എന്നും അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ ജന്മദിനത്തിനോടൊപ്പം ഈ ദിവസമാണ് ബ്രഹ്മസൂത്രം എഴുതിത്തീർത്തത് എന്നു വിശ്വസിക്കപ്പെടുന്നു. ഉള്‍ക്കാഴ്ചയറിയേ കാലഘത്തിലെല്ലാം അനുയോജ്യമായ ഗുരുസാമീപ്യവും ദിശാബോധവും ലഭിക്കുന്നതിലൂടെ ഒരു മനുഷ്യൻ അവനെത്തിച്ചേരേണ്ട ശ്രേഷ്ഠമായപാത മനസിലാക്കുന്നു. എല്ലാവര്‍ക്കും ജീവിതാരംഭം മുതല്‍ അവസാനം വരെ അനുകരിക്കാന്‍ ഒരു മുന്‍ഗാമിയുമാകും. ഭക്ഷണരീതിയില്‍, വസ്ത്രധാരണത്തില്‍, സംസാരശൈലിയില്