പുലിപ്പാനി സിദ്ധർ മാഹാത്മ്യം
സിദ്ധയോഗീശ്വരൻ കൃഷ്ണാനന്ദ സരസ്വതി സദ്ഗുരു മഹാരാജ് ഏവരേയും അനുഗ്രഹിക്കട്ടെ. അത്ഭുത കഴിവുകളുള്ള സിദ്ധയോഗിശ്വരന്മാർ ആർഷ ഭാരത സംസ്കൃതിക്ക് എന്നും മുതൽക്കൂട്ടു തന്നെയായിരുന്നു. പാലക്കാടുള്ള സിദ്ധർ ബാബ കർമ്മയോഗിയുടെ ഫെയ്സ് ബുക്കിലൂടെയാണ് പുലിപ്പാനി സിദ്ധരുടെ ചരിത്രം ലഭിക്കുന്നത്. ഇതിന് മുമ്പ് കൃഷ്ണാനന്ദം സിദ്ധ വേദ ആശ്രമത്തിൻ്റെ മഠാധിപതി സംപൂജ്യ സ്വാമി കൃഷ്ണാനന്ദ സരസ്വതി മഹാരാജിൻ്റെ ശിഷ്യ തങ്കമ്മ മാതാജി പറഞ്ഞത് ഓർമ്മയിൽ വന്നു. സ്വാമിയുടെ പൂർവ്വാശ്രമത്തിൽ ഒരു സുബ്രഹ്മണ്യ ക്ഷേത്രം ഉണ്ടായാരുന്നുവെന്നും സന്യാസ ശേഷം സ്വാമി പഴനിയിൽ പുലിപ്പാനി സിദ്ധരുടെ ആശ്രമത്തിൽ പോകാറുണ്ടെന്നും പറഞ്ഞിരുന്നു. ഇത്രയേറെ ചൈതന്യമേറിയ യോഗീശ്വരൻ്റെ സമാധിയിൽ പൂജിക്കാനും, ആ മഹാസമാധി സ്ഥിതി ചെയ്യുന്ന ആശ്രമത്തിൻ്റെ മഠാധിപതിയാകാൻ ഭാഗ്യം ലഭിച്ചത് ഈ സാധു ഏതോ ജന്മത്തിൽ ചെയ്ത സുകൃതം. സിദ്ധ മാഹാത്മ്യം. പുലിപ്പാണി സിദ്ധര്‍ ശ്രീ ഭോഗനാഥരും പളനി മല ദണ്ഡായുധ പാണി ക്ഷേത്രവും. ശ്രീ ഭോഗനാഥ മഹാസിദ്ധര്‍, ദ്വാപരയുഗത്തിന്‍ അവസാനകാലത്ത്, ഒരിക്കല്‍ യോഗശക്തിയാല്‍ ഗഗനമാര്‍ഗ്ഗം ചരിക്കുമ്പോള്‍ ഒരു സ്ഥലത്ത് രണ്ട് തിളങ്ങുന്ന കുന്