കാവി ധ്വജം അഭിമാനമാക്കുക.
നമസ്തേ
കൃഷ്ണാനന്ദ ഗുരുവേ നമഃ
പൂജനീയ ഗുരുനാഥന്മാരുടെ പാദങ്ങൾ നമസ്കരിച്ചു കൊണ്ട് ആരംഭിക്കട്ടെ.
ഇത് പൂർണ്ണമായും ഞാൻ സ്വന്തമായി തയ്യാറാക്കിയ പോസ്റ്റല്ല. ആരോ വിട്ട പോസ്റ്റിനെ കുറച്ചുകൂടി കൂട്ടി ചേർത്ത് തയ്യാറാക്കി എന്ന് മാത്രം.
തെറ്റുകൾ ക്ഷമിക്കുക.
ദേഹി ..... ----------- നാസ്തി.
നിങ്ങൾ എന്തിന് കാവി വസ്ത്രം ധരിച്ച് ഇങ്ങിനെ പ്രദർശനപരമായി നടക്കുന്നു.?
വിവേകാനന്ദ സ്വാമിജിയോട് ഒരു വിമർശകൻ ചോദിച്ച ചോദ്യമാണിത്.
.സ്വാമിജി അതിന് അപ്പോൾ തന്നെ ശാന്തമായി മറുപടിയും കൊടുത്തു.
"ഈ കാവി ധാരണം എന്നെ സംബന്ധിച്ചിടത്തോളം പ്രകടനത്തിന് മാത്രമല്ല.
രക്ഷയ്ക്കു വേണ്ടിയാണെന്ന് കൂടി പറയാം.
ഈ കാവി ധാരണം എല്ലാവരിലും എളിമയുടെയും ലാളിത്യത്തിന്റെയും വലിയ പ്രദർശനമാണ് നടത്തുന്നത്.
. കാവി ഉടുത്തു നടക്കുന്നതു കൊണ്ട് ആരും എന്നോട് സാമ്പത്തിക സഹായം (ധർമ്മം) ചോദിച്ചു വരികയില്ല
അതുകൊണ്ട് തന്നെ എനിക്കവരോട് ഇല്ല (നാസ്തി ) എന്ന് പറയേണ്ടിയും വരുന്നില്ല.
ഇനി ഈശ്വരാന്വേഷികൾ കാവി കണ്ടാൽ ചിലപ്പോൾ ഓടി അടുത്തുവന്നുവെന്ന് വരും.
അവർക്ക് വേണ്ടത് പല ജീവൽപ്രശ്നങ്ങൾക്കും വേണ്ട പരിഹാര നിർദ്ദേശങ്ങളായിരിക്കും.
മതിവരുവോളം കൊടുക്കാൻ -അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ -ഉള്ള ലളിത മാർഗ്ഗ നിർദ്ദേശങ്ങൾ എന്റെ കയ്യിൽ ആവോളം ഉണ്ടുതാനും.
അതിന് കാവി വസ്ത്രം എന്നെ ഏറെ സഹായിക്കുന്നുണ്ട്.. മാത്രമല്ല,
ഇത് എനിക്കൊരു സുരക്ഷാ കവചവും പവിത്ര വേഷവും ആണ്.
എവിടെയും, എപ്പോഴും തടസ്സങ്ങളില്ലാതെ കയറി ചെല്ലാനുള്ള ധൈര്യവും ഈ കാവി എനിക്ക് പ്രദാനം ചെയ്യുന്നു.
കാവിയ്ക്ക് , പിറന്ന മണ്ണിന്റെ - മാതൃഭൂമിയുടെ - മണവും, ഗുണവും നിറവും ഉണ്ട്.
ഈയൊരാത്മബന്ധം അത് എന്നിലെപ്പോഴും ഉണർത്തുന്നു.
അന്ത്യവേളയിൽ കർണൻ പ്രാർത്ഥിച്ചത്.
ദേഹി (തരണേ ) എന്നും
നാസ്തി ( ഇല്ല) എന്നും
പറയാൻ ഒരിക്കലും ഇടവരുത്തരുതേ " എന്നായിരുന്നുവത്രെ.
കാവി ഉടുക്കാൻ യോഗ്യത വേണം.
അത്രയ്ക്കും മഹത്തായതാണ് കാവിവേഷം സ്വാമി വിവേകാനന്ദനെപ്പോലുള്ളവർക്ക് തീർത്തും അനുയോജ്യവും
കാവി നിറത്തിന് ഒരു പ്രത്യേകതയുണ്ട്.
അത് പ്രാചീന കാലം തൊട്ടേ ദീര്‍ഘകാലമായി ഹിന്ദുമത വിശ്വാസികള്‍ ആദരിച്ചുവരുന്ന ഒരു മഹനീയ നിറമാണ്.
എന്നാല്‍ കാവിവസ്ത്രം ധരിച്ചു നടക്കുന്ന പലരും ഈ നിറത്തിന്റെ പവിത്രത അറിഞ്ഞു കൂടാത്തവരാണ്.
ഈ വസ്ത്രം ധരിച്ചതുകൊണ്ടു മാത്രം ഏതൊരാളും ഒരു തികഞ്ഞ സന്യാസി ആകണമെന്നില്ല.
ധര്‍മ്മതോരണം അഥവാ ധര്‍മ്മധ്വജത്തിനു മഞ്ഞനിറം കൂടുതലുള്ള കാവിയും ഈശ്വരധ്വജത്തിന് ചുവപ്പു കൂടിയ കാവിയും സന്യാസത്തിന് കറുപ്പുനിറം കൂടിയ കാവിയുമാണ് ഉപയോഗിക്കുക പതിവ്.
കാശി മുതലായ പുണ്യസ്ഥലങ്ങളില്‍ തീര്‍തഥാടനത്തിനായിപ്പോകുന്ന ഭക്തര്‍ കാവിവസ്ത്രമാണ് ഏറിയ കൂറും ധരിക്കാറുള്ളത്.
ശബരിമലക്ക് പോകുന്ന പലരും ഇപ്പോൾ കാവി ഉടുക്കുന്നത് ആചാര സംരക്ഷണ സമരകാലത്ത് സന്നിധാനത്ത് പോലും ഞാൻ കണ്ടിട്ടുണ്ട്.
സത്യത്തിൽ ബ്രഹ്മചര്യം, ഗൃഹസ്ഥം, വാനപ്രസ്ഥം, സന്യാസം എന്നിവയുടെ സങ്കൽപ ഭാവമാണല്ലോ ശബരിമല യാത്ര. അങ്ങിനെയെങ്കിൽ അയ്യപ് ഭക്തന്മാർ ധരിക്കേണ്ട കറുപ്പ് മാറ്റി സന്യാസവസ്ത്രമായ കാവി ഉടുത്ത് അമ്മയും ബന്ധുക്കളും ഭിക്ഷയായി നിറച്ചു നൽകിയ പിടി അരിയും മറ്റുമായി മല കയറിയാൽ തിരികെ വീട്ടിലേക്ക് മടങ്ങരുത് എന്ന സന്ദേശമാണ് എനിക്ക് പറയാനുള്ളത്.
ഇന്ന് ഇറച്ചിവെട്ടുകാരനും, കൂലിപ്പണിക്കാരനും, തെരുവു ഗുണ്ടയും, കാവി ധരിക്കുന്നു. ലൗകിക സുഖത്തിന്റെ ലഹരി നിറഞ്ഞ കിടപ്പറയിലെ മെത്തകളിൽ
പോലും കാവിയാണ് വിരിക്കുന്നത്. കാവി നിറത്തിലുള്ള മക്കനയും ചുരിദാറും ധരിച്ച് നടക്കുന്ന മുസ്ലീം സഹോദരിമാരുടെ എണ്ണം കേരളത്തിൽ കൂടി വരികയാണ്.
ഗൃഹസ്ഥാശ്രമികള്‍ക്ക് കാവിവസ്ത്രം നിഷിദ്ധമാക്കണം.
കൊറോണക്ക് കുരച്ചു മുമ്പ് നടത്തിയ അന്യസംസ്ഥാന യാത്രയിൽ കാവിയുടെ മഹത്വം അനുഭവിച്ചറിയാൻ എനിക്കു കഴിഞ്ഞു.
കാവിയുടുത്ത സന്യാസിയോടുള്ള അവരുടെ ആദരവും ഭക്തിയും മലയാളികൾ കണ്ട് പഠിക്കണം.
വെള്ള, ചുവപ്പ്, കറുപ്പ് എന്നീ മൂന്ന് നിറങ്ങള്‍ സംയോജിച്ചാണ് കാവിനിറം ഉണ്ടാകുന്നത്. അവയില്‍ വെള്ള നിറം സദ്‌ഗുണത്തെയും,
ചുവപ്പ് രജോഗുണത്തെയും,
കറുപ്പ് തമോഗുണത്തെയും,
സൂചിപ്പിക്കുന്നു.
ഇപ്രകാരം മൂന്ന് ഗുണങ്ങളും മൂന്ന് നിറങ്ങളും ചേര്‍ന്നാണ് കാവിനിറം ഉണ്ടായിരിക്കുന്നത്.
ഈ മൂന്ന് നിറങ്ങളും പരസ്പരം വേര്‍പ്പെടുത്താനാവാതെ കലര്‍ത്തികൊണ്ട് ത്രിഗുണങ്ങളില്‍ വര്‍ത്തിച്ചാലൊ, അതിലൂടെ
ഗുണരഹിതനായി സമഭാവനയോടു കൂടി നില്‍ക്കുന്നുവനാണ് താനെന്നതാണ്, കാവി വസ്ത്രം ധരിച്ചുകൊണ്ട് സന്യാസി ലോകരെ ഉദ്ബോധിപ്പിക്കുന്നത്
കാവി അഥവാ കാഷായം എന്ന വാക്ക് എങ്ങനെയുണ്ടായി എന്ന് നോക്കാം.
ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളില്‍ പശയുള്ള ഒരുതരം മണ്ണ് കാണപ്പെടുന്നുണ്ട്.
അതിന് കാവി നിറമാണ്.
കാഷായം എന്ന പേരിലാണ് അത് അറിയപ്പെടുന്നത്.
ഈ മണ്ണ് കലക്കി തങ്ങളുടെ വസ്ത്രങ്ങളില്‍ മുക്കിയാണ് അവിടുത്തെ സന്ന്യാസിമാര്‍ കാഷായവസ്ത്രം ധരിക്കുന്നത്.
ഭോഗ - മോഹ -തൃഷ്ണാദികള്‍ വെടിഞ്ഞ് സര്‍വ്വസംഗ പരിത്യാഗികളായ സന്യാസിമാരാണ് കാഷായ വസ്ത്രം ധരിക്കാറുള്ളത്.
കേരളത്തിലൊഴികെ ഏത് പരമ്പരയിൽപെട്ട സന്യാസ ആശ്രമത്തിൽ ചെന്നാലും കാവി ധ്വജം പാറി പറക്കുന്നത് കാണാം.
ഞാനും പെരിയമ്പലം കൃഷ്ണാനന്ദ വേദ ആശ്രമത്തിലെ വലിയ വടവൃക്ഷത്തിന്റെ തറയിലും, ആശ്രമത്തിലേക്കുള്ള വഴി സൂചികാ ഫലകത്തിലും അതുപോലെ ഓരോ ധ്വജം വച്ചു. വഴിയിൽ വച്ചത് 30 മിനിറ്റിനുള്ളിൽ അപ്രത്യക്ഷമായി.
നിരീശ്വരവാദികളോട് സഖ്യം പറയുന്നവർക്കും, ആശ്രമമെന്ന പേരിൽ സ്വിമ്മിങ്പൂളും, അത്യാധുനിക സജ്ജീകരണങ്ങളുമുള്ള കിടപ്പുമുറികളും നിറഞ്ഞ ബംഗ്ലാവും, തീർത്ഥയാത്രക്കെന്ന പേരിലും സമ്പർക്കമെന്ന പേരിലും സ്ത്രീകളുമായി കറങ്ങി നടക്കുന്നവർക്കും ഉപയോഗിക്കാൻ പാടില്ലാത്ത വസ്ത്രമാണ് കാവി .
അഗ്നിയെ സൂചിപ്പിക്കുന്ന നിറമാണ് മഞ്ഞ കലര്‍ന്ന കാവിക്കുള്ളത്. അഗ്നി ശുദ്ധിയുള്ളതും സത്യവുമാകുന്നു.ഈ നിറമുള്ള കാവി ധര്‍മ്മത്തിന്റെ പ്രതീകവുമാണ്.
ആദിത്യ ഭഗവാന്റെ അരുണ ശോഭയാര്‍ന്നതാണ് ചുവപ്പ് കാവി. ഇതു സൂര്യതേജസ്സിനെ ഓര്‍മ്മിപ്പിക്കുന്നു.
സര്‍വ്വസംഗ പരിത്യാഗിയായി ലൌകിക ബന്ധങ്ങളുപേക്ഷിച്ചതിനെയാണ് കറുപ്പുനിറം കലര്‍ന്ന കാവി സൂചിപ്പിക്കുന്നത്.
കാവി ധര്‍മ്മത്തിന്റെയും പ്രതീകമാണ് .
അത് അഗ്നി ശുദ്ധിയുള്ളതും സത്യവുമാകുന്നു !
മര്യാദ പുരുഷോത്തമന്‍ ഭഗവാന്‍ ശ്രീരാമചന്ദ്രനും, ശ്രീകൃഷ്ണും, വീര ഹനുമാനും കൊടി അടയാളമായി വെച്ചത് കാവിയാണ് .
വീര പരാക്രമി ഛത്രപതി ശിവജി മഹാരാജന്റെ കോട്ടയ്ക്കു മുകളില്‍ പാറി കളിച്ച കൊടി കാവി കൊടിയായിരുന്നു.
എന്തുകൊണ്ട് നമ്മുടെ ആശ്രമങ്ങളിലും, ക്ഷേത്രങ്ങളിലും, വിദ്യാലയങ്ങളിലും മറ്റ് സേവനമേഖലകളിലും കാവി ധ്വജം സ്ഥാപിച്ചു കൂടാ?.
സ്വാതന്ത്യ സമരത്തിന്റെ ആരംഭകാലത്ത് ഉപയോഗിച്ചിരുന്നതും കാവി കൊടികളായിരുന്നു.
ഞാനൊന്ന് തീരുമാനിച്ചു കഴിഞ്ഞു.
ധരിക്കുന്ന വസ്ത്രവും, തോൾസഞ്ചിയും മാത്രമല്ല എന്റെ യാത്രകളിൽ കാവി ധ്വജം കെട്ടിയ ദണ്ഡയും സ്ഥിരമാക്കാൻ തീരുമാനിച്ചിരിക്കുന്നു. "ഒരു ഹിന്ദു ഭവനത്തിൽ ഒരു തുളസി തറയും ഒരു ധർമ്മ ധ്വജവും" എന്ന സന്ദേശവുമായി 2020 ഡിസംമ്പർ മുതൽ പ്രചരണ പരിപാടിക്ക് ആരംഭം കുറിക്കുകയാണ്.
സാധു കൃഷ്ണാനന്ദ സരസ്വതി
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ