പോസ്റ്റുകള്‍

പീഠവും സമിതിയും പിന്നെ നിയമവും

ഇമേജ്
വിശ്വബ്രാഹ്മണ ആചാര്യസമിതി ഇപ്പോൾ വിശ്വകർമ്മരുടെ ഇടയിൽ ചർച്ചാവിഷയം ആയിരിക്കുന്നു. പരസ്പരം മത്സരിച്ചും വിഘടിച്ചും തമ്മിൽ പിണങ്ങിയും കഴിഞ്ഞിരുന്ന സമുദായ സംഘടനകളേയും സംഘടനാ നേതാക്കളേയും ഒരു വേദിയിൽ ഒന്നിച്ചിരുത്തുക, വിവിധ തരത്തിൽ ആചാര അനുഷ്ഠാനങ്ങൾ ചെയ്യുന്ന വിശ്വകർമ്മ കുലത്തിലെ ആചാര്യന്മാരെ ഓരോ ജില്ലയിലും ജില്ലാ സമിതികൾ രൂപീകരിച്ച് അതിലൂടെ ഒരുമിപ്പിച്ച് നിർത്തി വിശ്വകർമ്മ കുലത്തേയും, മറ്റ് കുലങ്ങളേയും ആചാര അനുഷ്ഠാനങ്ങളിൽ ഏകീകരണം വരുത്തി ഒന്നിപ്പിച്ച് രാഷ്ട്ര സേവ ചെയ്ത് സനാതന ധർമ്മം സംരക്ഷിക്കാൻ പ്രവക്രത്തിക്കുക, വിശ്വകർമ്മ യുവതലമുറക്ക് ഉന്നത വിദ്യാഭ്യാസത്തിനും, തൊഴിൽ മേഖലകളിലും മുന്നേറാൻ സഹായിക്കുക, വൃദ്ധരേയും, വികലാംഗരേയും, വിധവമാരേയും സംരക്ഷിക്കുകയും വാനപ്രസ്ഥ ആശ്രമ അന്തരീക്ഷത്തിൽ ആത്മീയ നിലവാരത്തിൽ വളരാൻ പദ്ധതികൾ തയ്യാറാക്കുകയും, കുടുംബ - കുല ക്ഷേത്രങ്ങളും, പരമ്പരാഗതമായി വിശ്വകർമ്മർക്ക് അവകാശമുള്ള ആത്മീയവും ഭൗതികവുമായ അധികാര ആചാര അനുഷ്ഠാന സ്ഥാനങ്ങൾ സംരക്ഷിക്കുക,  ഈശ്വരവിശ്വാസവും സനാതന ധർമ്മം സംരക്ഷിക്കും എന്ന് ഉറപ്പു നൽകുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളിലൂട

ഭാഗവതമാഹാത്മ്യം

ഇമേജ്
ഏഴു ദിവസം ശ്രീമദ് ഭാഗവത പാരായണവും, ഗണപതി ഹോമവും, വിശേഷാല്‍ പൂജകളും അടങ്ങിയ ഒരു യജ്ഞമാണ് ഭാഗവത സപ്താഹം. ഏഴ് ദിവസവും ശുദ്ധിയോടെ വ്രതമെടുത്ത് ഇതില്‍ പങ്കെടുത്ത് ഭക്തിയോടെ വായന കേള്‍ക്കുന്നവര്‍ക്കും, മനനം ചെയ്യുന്നവര്‍ക്കും മോക്ഷം കിട്ടുകയും; അതോടൊപ്പം അവരുടെ പിതൃക്കള്‍ക്കും കൂടി മോക്ഷം കിട്ടുകയും ചെയ്യും എന്നാണ് വിശ്വാസം. ഉദാഹരണത്തിന് ഒരു കഥ നമുക്ക് ശ്രദ്ധിക്കാം  തുംഗഭദ്ര നദിയുടെ തീരത്തുള്ള ഒരു ഗ്രാമത്തില്‍ ആത്മദേവന്‍ എന്ന് പേരായ ഒരു ബ്രാഹ്മണന്‍ താമസിച്ചിരുന്നു. ധര്‍മ്മിഷ്ടനായ അദ്ദേഹത്തിന് സകല വേദങ്ങളും നന്നായറിയാമായിരുന്നു. അദ്ദേഹത്തിന്‍റെ പത്നിയുടെ പേര് ധുന്ധുളി എന്നായിരുന്നു. അവള്‍ നല്ല കുലത്തില്‍ പിറന്നവളാണ് ; അതുപോലെ സുന്ദരിയുമാണ്. എന്നാല്‍ തന്നിഷ്ടക്കാരിയും ബുദ്ധിമുട്ടുകളൊന്നും സഹിക്കാന്‍ ഇഷ്ടമല്ലാത്ത ഒരു വല്ലാത്ത സ്വഭാവക്കാരിയുമായിരുന്നു. കല്യാണം കഴിഞ്ഞ് വളെരെ വര്‍ഷങ്ങളായിട്ടും അവര്‍ക്ക് സന്തതിയുണ്ടായില്ല. കുട്ടികളുണ്ടാകാനായി ബ്രാഹ്മണന്‍ ദാന ധര്‍മ്മങ്ങളും, സത്ക്കര്‍മ്മങ്ങളും പലതും ചെയ്തു നോക്കി; ഫലമുണ്ടായില്ല. ദുഃഖം സഹിക്കാനാവാതെ അദ്ദേഹം നാടുവിട്ടുപോയി. കാട്ടിലെത്തിയ അദ

പത്മ പാദരും നരസിംഹവും

ഇമേജ്
ആദി ശങ്കരാചാര്യരുടെ ശിഷ്യരിൽ പ്രമുഖനായിരുന്ന പദ്മപാദർ. സനന്ദനൻ എന്ന് ആ സന്യാസിയുടെ നാമം പദ്മപാദർ എന്നായതെങ്ങനെ എന്നറിയുമോ.... ഗുരുവായ ശങ്കരാചാര്യർ പുഴയുടെ മറുവശത്ത് നിന്നും വിളിച്ചപ്പോൾ തന്റെ ഗുരുവിനോടുള്ള കടുത്ത ഭക്തി കൊണ്ട് മുന്നിൽ പുഴയുള്ളത് മറന്നു നടന്നു നീങ്ങിയ ആ ശിഷ്യന്റെ ഗുരുഭക്തിയുടെ പ്രഭാവത്താൽ, പുഴ സ്വയം അദ്ദേഹം ഓരോ പാദം വെള്ളത്തിൽ വച്ചപ്പോഴും അവിടെ ഓരോ താമരപ്പൂക്കൾ വിരിയിച്ച്, അദ്ദേഹത്തെ മുങ്ങിപ്പോകാതെ രക്ഷിച്ചു. അങ്ങിനെ അന്നു മുതൽക്കാണ് അദ്ദേഹം "പദ്മപാദർ" എന്നറിയപ്പെട്ടത്. അങ്ങിനെയുള്ള പദ്മപാദർ എന്ന സന്യാസിവര്യൻ ശ്രീനരസിംഹസ്വാമിയുടെ പരമഭക്തനായിരുന്നു. അദ്ദേഹത്തിന്റെ നരസിംഹഭക്തി ലോക പ്രസിദ്ധവുമാണ്. അങ്ങിനെയിരിക്കെ ഒരു ദിവസം പദ്മപാദർക്കു തോന്നി തന്റെ ഇഷ്ടദേവതയായ ശ്രീ നരസിംഹമൂർത്തിയെ കൊടും തപസ്സു ചെയ്തു പ്രത്യക്ഷപ്പെടുത്തിയാലോ എന്ന് !!! മാത്രവുമല്ല,അദ്ദേഹത്തിന് താൻ തന്നെയാണ് നരസിംഹമൂർത്തിയുടെ ഏറ്റവും വലിയ ഭക്തനെന്നൊരു തോന്നലും അദ്ദേഹത്തിൽ കടന്നു കൂടി.. പോരെ പൂരം! അഹങ്കാരം എന്നത് മഹാവിഷ്ണുവിനു സഹിക്കുവാൻ കഴിയാത്ത ഒരു വികാരമാണ്. അത് വന്നാൽ, അത് തന്റെ

യതി ധർമ്മം

ഇമേജ്
*യതിധര്‍മ്മം* *സന്യാസിലക്ഷണം*  തീര്‍ത്ഥപാദ പരമഹംസ സ്വാമികള്‍  *കാഷായവസ്ത്രത്തെ ഒരു ചക്രവര്‍ത്തിയുടെ വിജയവൈജയന്തിയേക്കാള്‍ മഹത്വമേറിയതായിട്ടാണ് ഭാരതീയര്‍ ഒരു കാലത്ത് പരിഗണിച്ചിരുന്നത്. ഇന്നും അങ്ങനെ പരിഗണിക്കുന്നവരും ധാരാളം ഉണ്ട്*.  പക്ഷേ, *കാഷായവസ്ത്രം കാപട്യത്തെ മറച്ചുവയ്ക്കാനുള്ള ഒരു മൂടുപടമാക്കി ദുരുപയോഗപ്പെടുത്താന്‍ ഒരു കൂട്ടമാളുകള്‍ സന്നദ്ധരായപ്പോള്‍ മുതലാണ് അത് അപഹാസാസ്പദമായിത്തീര്‍ന്നത്*. അഭിനവപരിഷ്‌ക്കാരതിമിരബാധ പിടിപെട്ട 'നാടന്‍ സായ്പന്മാ'ര്‍ക്ക് കാഷായത്തെക്കുറിച്ച് വളരെ പുച്ഛമായിരുന്നു. *എന്നാല്‍, ആ തെറ്റിദ്ധാരണ നീക്കിയത് ശ്രീമദ് വിവേകാനന്ദസ്വാമികളാണ്*.  പ്രാചീന ഭാരതീയസംസ്‌കാരത്തിന്റേയും ശാന്തിയുടേയും സന്ദേശമാണ് കാഷായവസ്ത്രത്തില്‍ക്കൂടി ലോകത്തിന് സംഭാവന ചെയ്യുന്നതെന്നുള്ള തത്വം അദ്ദേഹം ചിക്കാഗോയില്‍വച്ച് ആദ്യമായി ലോകത്തിന് വെളിപ്പെടുത്തി കൊടുത്തു.  പാശ്ചാത്യര്‍ അത് ശിരസ്സ്‌ നമിച്ചുകൊണ്ട് സമ്മതിക്കയും അതിന്റെ മഹത്വത്തെ ഉദ്‌ഘോഷിക്കാന്‍ തുടങ്ങുകയും ചെയ്തു.  അപ്പോള്‍ അതേറ്റുപാടാന്‍ നമ്മുടെ 'പരിഷ്‌ക്കാരികളും' തയ്യാറായി. *ഭാരതസംസ്‌ക്കാരത്തിന്റെ ചിഹ്നമാണ്

ത്രയംമ്പക മന്ത്രം

ഇമേജ്
ത്ര്യംബകം യജാമഹേ  സുഗന്ധിം പുഷ്ടിവർദ്ധനം  ഉർവാരുകമിവ ബന്ധനാ  ൻമൃത്യോർമുക്ഷീയ മാഽമൃതാത്  യോ രുദ്രോ അഗ്നൗ യോ അപ്സു  യ ഔഷധീഷു  യോ രുദ്രോ വിശ്വ ഭുവനാ വിവേശ  തസ്മൈ രുദ്രായ നമോ അസ്തു തമു ഷ്ടുഹി യഃസ്വിഷു സുധന്വാ  യോ വിശ്വസ്യ ക്ഷയതി ഭേഷജസ്യ  തക്ഷ്വാമഹേ സൗമനസായ രുദ്രം  നമോഭിർ ദേവമസുരം ദുവസ്യ  അയം മേ ഹസ്തോ ഭഗവാനയം  മേ ഭഗവത്തരഃ  അയം മേ വിശ്വാഭേഷജോഽയം  ശിവാഭിമർശനഃ യേ തേ സഹസ്രമയുതം പാശോ  മൃത്യോർമർത്യായ ഹന്തവേ  താൻ യജ്ഞസ്യ മായാ സർവാനവ യജാമഹേ  മൃത്യുവേ സ്വാഹ മൃത്യുവേ സ്വാഹ  ഓം നമോ ഭഗവതേ രുദ്രായ വിഷ്ണവേ മൃത്യുർമേ പാഹി

മാംസാഹാരം വേണോ?

ഇമേജ്
🤔സസ്യാഹാരത്തിന്റെ ശാസ്ത്രം🤔 ശരശയ്യയില്‍ കിടന്നിരുന്ന ഭീഷ്മപിതാമഹാനോട് ധര്‍മ്മപുത്രര്‍ ചോദിച്ചു. മാംസാഹാരം കഴിക്കുന്നതില്‍ പാപമെന്താണെന്ന്?   സുദീര്‍ഘമായ വരികളിലൂടെ മാംസാഹാരം ഉപേക്ഷിക്കേണ്ടതിനെക്കുറിച്ച് വിവരിച്ച ഭീഷ്മര്‍ പറഞ്ഞതില്‍ ഏറ്റവും ശ്രദ്ധേയമായ വരികളുടെ അര്‍ത്ഥമിതാണ്. സര്‍വജീവിക്കും അതിന്റെ ശരീരത്തോട് കൂടി അനവധി വർഷം ജീവിക്കണമെന്നാഗ്രഹമുണ്ട്. മരണത്തെ ജീവികള്‍ അനുനിമിഷം ഭയപ്പെടുന്നു. ജീവിയുടെ മാംസം ഭക്ഷിക്കാമെങ്കില്‍ ഹേ ധര്‍മപുത്രാ, മനുഷ്യന് മനുഷ്യന്റെ മാംസം കഴിക്കുന്നതിലും തെറ്റില്ലല്ലോ.! മഹാഭാരതത്തിലെ ഈ വിവരണത്തിന് ശേഷം കീടോപാക്യാനം എന്ന അദ്ധ്യായമുണ്ട്. ഒരു പുഴു, പുഴുവായി ജീവിച്ചാനന്ദിക്കുവാന്‍ ഇഷ്ട്ടപ്പെടുന്നതെന്തുകൊണ്ട് എന്ന് കീടം വിവരിക്കുന്ന ഭാഗമാണിത്. ശരിയാണിത്! വലിയ പശുക്കളെയും, എരുമകളേയും മറ്റുമുഗങ്ങളെയും ഇഞ്ചിഞ്ചായി കഴുത്തറുത്തു കൊല്ലുന്ന ആ രംഗംചിന്തിക്കുക.! വേദന കൊണ്ട് അലറുകയും, കൈകാലിട്ടടിക്കുകയും ചെയ്യുന്ന ഭയാനകമായ അന്തരീക്ഷത്തില്‍ മുങ്ങിക്കുളിക്കുന്ന ഘാതകന്‍! ആര്‍ത്തു നിലവിളിച്ചു നിലത്തടിച്ചു പിടയുന്നജീവി..... സാവധാനത്തില്‍ ശബ്ദം നിലക്കുന്നു, പിടച്ചില്

മോക്ഷം ആഗ്രഹിക്കരുത്.

ഇമേജ്
സുകൃതികളായ സജ്ജനങ്ങളേ, ഓരോ ദിവസവും എത വേഗമാണ് കടന്നുപോകുന്നത്? ഇന്നലെ കൂടെ നടന്നവർ ഇന്നില്ല. അടുത്ത നിമിഷം വിളിവന്നാൽ നാമും പോകേണ്ടവർ തന്നെ. ഒന്നിനേക്കുറിച്ചും ആരും വ്യാകുലപ്പെടേണ്ട കാര്യമില്ല. പ്രപഞ്ചത്തേയും പ്രപഞ്ച കാര്യങ്ങളേയും, ശരീരത്തേയും ശരീര ധർമ്മങ്ങളേയും കേവലം മറക്കാനും ആത്മചൈതന്യത്തെ മറക്കാതിരിക്കുന്നതിനുള്ള പരിശ്രമമാണ് സാധന. അത് സാധിച്ചു കഴിയുമ്പോഴുള്ള അവസ്ഥയാണ് നിഷ്ഠ. നിഷ്ഠയുടെ പൂർണ്ണമായ വിജയമാണ് ആത്മദർശനം അഥവാ ആത്മാനുഭൂതി. അത് എപ്പോഴെങ്കിലും ഒരിക്കൽ സാധിച്ചാൽ ഈ ജന്മം സഫലമായി. കാരണം പിന്നീട് സംസാരത്തിൻ്റെ ബാധ ഉണ്ടാവുകയില്ല. ഇന്ന് ഭൂമികുലുക്കം നടന്ന വാർത്ത കണ്ട് വയനാട്  അമ്പലവയലിൽ നമ്മുടെ സനാതന ധർമ്മ ആശ്രമത്തിൽ കഴിയുന്ന പൂജനീയ മുരളീധരാനന്ദ സരസ്വതി സ്വാമിജിയേയും, മാതാജിയേയും വിളിച്ചു.  സുരക്ഷിതമായിരിക്കുന്നു എന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി. അവർക്ക് ഒരു ഭയവുമില്ലത്രേ. ചിലർ ചോദിക്കാറുണ്ട് മോക്ഷം അതിനു വേണ്ടിയല്ലേ ഇതെല്ലാം?. ഗുരുപരമ്പരകളിൽ നിന്നും ലഭിച്ച ആത്മബോധം സാധുവിനെ പഠിപ്പിച്ചിരിക്കുന്നത് മോക്ഷം പോലും ആഗ്രഹിക്കേണ്ട ആവശ്യമില്ല എന്നു തന്നെയാണ്. ചെറിയൊരു സംശയം ഉണ്ടാക