നാരീശക്തി
സ്ത്രീസൗഹൃദവും സുരക്ഷിതവുമായ ഒരു 'നവകേരളം' കെട്ടിപ്പടുക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും എന്ന ചിന്തയാണ് ഈ പോസ്റ്റിന് കാരണം. ഇന്ന് കേരളത്തിൽ ഏറ്റവുമധികം ദുരിതം അനുഭവിക്കുന്ന അമ്മമാർക്കും സഹോദരിമാർക്കും പെൺമക്കൾക്കുമായി അവരെ ഇഷ്ടപ്പെടുന്ന മാതൃശക്തിയാണ് ലോകത്തിലെ ഏറ്റവും വലിയ ശക്തി എന്നറിയുന്ന ഒരു സന്യാസി എന്ന നിലയിൽ ഭരണാധികാരികൾക്കുമുമ്പിൽ ഈയൊരു സന്ദേശം എത്തുംവരെയും ഞാൻ ശ്രമിച്ചു കൊണ്ടേയിരിക്കും. സാമൂഹികം, സാമ്പത്തികം, സാംസ്കാരികം എന്നിങ്ങനെ വിവിധ തലങ്ങളിൽ ഊന്നിയുള്ള പ്രവർത്തനങ്ങളിൽ സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തേണ്ടത് ആവശ്യമായിരിക്കുന്നു. സ്ത്രീകളുടെ പദവി ഉയർത്തുന്നതിനും അവർക്ക് തുല്യനീതി ഉറപ്പാക്കുന്നതിനും വേണ്ടി മനസിൽ വന്ന ചില ആശയങ്ങളും നടപടികളും താഴെ നൽകുകയാണ്. 1. സാമ്പത്തിക ശാക്തീകരണവും തൊഴിലവസരങ്ങളും ഉണ്ടാകണം. സാമ്പത്തിക സ്വയംപര്യാപ്തതയാണ്സ്ത്രീ ശാക്തീകരണത്തിന്റെ അടിസ്ഥാനം. തൊഴിൽ നൈപുണ്യ പരിശീലനങ്ങൾ ആരംഭിക്കണം. ആധുനിക സാങ്കേതികവിദ്യ, ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളിൽ സ്ത്രീകൾക്ക് സൗജന്യ പരിശീലനം നൽകുക. സം...