പതിനെട്ടു പടികൾ
ശബരിമല പതിനെട്ട് പടികളുടെ തത്വം പതിനെട്ട് പടികളായി പതിനെട്ട് ശരീര ബന്ധങ്ങളെ സംശോഭിപ്പിക്കുന്നു. 0 1. മൂലാധാരം 0 2. സ്വാധിഷ്ഠാനം 0 3. മണിപൂരകം 0 4. അനാഹതം 0 5. ലംബിക 0 6. വിശുദ്ധി 0 7. ആജ്ഞ 0 8.ബിന്ദു. 0 9. അര്ദ്ധ ചക്രം. 10. രോധിനി 11. നാദം 12. നാദാന്തം 13. ശക്തി 14. വ്യാപിക 15. സമന 16. ഉന്മന 17. മഹാബിന്ദു 18. സഹസ്രാരം. പതിനെട്ടുപടികള് ഈതത്വങ്ങളെ വിളംമ്പരം ചെയ്യുന്നു. നാം ജയിക്കേണ്ട തത്ത്വങ്ങള് പതിനെട്ട് വിധത്തിലുള്ള കലുഷതകളെ നാം ജയിക്കണമെന്നു പതിനെട്ടു പടികള് തത്ത്വ മഹിമയോടെ ഉണര്ത്തുന്നു. പഞ്ചേന്ദ്രിയങ്ങള് അഞ്ച്, പ്രാണനുകള് പത്ത്, അന്തക്കരണങ്ങള് മൂന്ന്, എന്നിങ്ങനെ ശരീരത്തിന്റെസ്ഥൂല, സൂക്ഷ്മ, കാരണ, ആവരണങ്ങളെ കടന്ന് ഉച്ചാവസ്ഥയിലിരിയ്ക്കുന്ന ഈശ്വരനെ ദര്ശിക്കുന്നു. പതിനെട്ട് ദുര്വികാരങ്ങളെ ജയിക്കണം അവിദ്യ, അസഹിഷ്ണുത, രാഗം, ദ്വേഷം, അമിതമായ കാമം, എന്നീ അഞ്ച് അജ്ഞാനങ്ങള് കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം എന്നീ ആറു വികാരങ്ങള് നായാട്ട്, ചൂത്, സ്ത്രീസേവ, മദ്യ...