അഖാഡകൾ എന്ത്? വിശ്വബ്രാഹ്മണരുമായി എന്താണ് ബന്ധം?
പ്രയാഗ്‌രാജിൽ 122 മഹാകുംഭങ്ങൾക്കും 123 കുംഭപർവങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുള്ള ഭാരതത്തിലെ ഏറ്റവും പുരാതനമായ ശ്രീ പഞ്ചദശനാം ആവാഹൻ അഖാഡയുടെ ദക്ഷിണ ഭാരതത്തിലേക്കുള്ള പ്രവേശനം മഹാ മണ്ഡലേശ്വർ സ്വാമി പ്രഭാകരാനന്ദ സരസ്വതി മഹാരാജിലൂടെ സാധിച്ചിരിക്കുന്നു. ആദി ശങ്കര അദ്വൈത അഖാഡയുടെയും, സംസ്ഥാന സന്യാസി സഭയുടേയും അദ്ധ്യക്ഷനായ സ്വാമി പ്രഭാകരാനന്ദ സരസ്വതി മഹാരാജ് ഇതിനോടകം 180 പേർക്ക് സന്യാസദീക്ഷ നൽകിക്കഴിഞ്ഞു. മൂന്നൂറ്റി അറുപതിലേറെ ചണ്ഡികാ യജ്ഞങ്ങളും, ശ്രീ രുദ്രയജ്ഞങ്ങളും നടത്തി ജാതി രാഷ്ട്രീയ വേർതിരിവില്ലാതെ പ്രവർത്തിക്കുന്ന പ്രഭാകരാനന്ദ സ്വാമിയെ അഖിൽ ഭാരതീയ സന്ത് സമിതി മുഖ്യ നിർദ്ദേശകൻ പൂജനീയ ശ്രീമഹന്ത് ജ്ഞാനദേവ് സിംഗ്ജി യുടെ അനുമതിയോടെ സന്ത് സമിതി അദ്ധ്യക്ഷൻ പരമപൂജനീയ സപ്തമകുവേര ആചാര്യശ്രീ അവിചൽദാസ് ജിയുടെ ആജ്ഞ അനുസരിച്ച് കാഞ്ഞങ്ങാട് ആനന്ദാശ്രമം മഠാധിപതി പൂജനീയ സ്വാമി മുക്താനന്ദ ജി മഹാരാജ് ഉദ്ഘാടനം ചെയ്ത അഖിൽ ഭാരതീയ സന്ത് സമിതിയുടെ സന്യാസി സഭയിൽ വച്ച് സമിതി ദേശീയ ജനറൽ സെക്രട്ടറിയും, കാശി ശങ്കരമഠം ഉത്തരാധികാരിയുമായ സംപൂജ്യ ദണ്ഡിസ്വാമി HH സ്വാമി ജിതേന...