പോസ്റ്റുകള്‍

നവംബർ, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പീഠവും സമിതിയും പിന്നെ നിയമവും

ഇമേജ്
വിശ്വബ്രാഹ്മണ ആചാര്യസമിതി ഇപ്പോൾ വിശ്വകർമ്മരുടെ ഇടയിൽ ചർച്ചാവിഷയം ആയിരിക്കുന്നു. പരസ്പരം മത്സരിച്ചും വിഘടിച്ചും തമ്മിൽ പിണങ്ങിയും കഴിഞ്ഞിരുന്ന സമുദായ സംഘടനകളേയും സംഘടനാ നേതാക്കളേയും ഒരു വേദിയിൽ ഒന്നിച്ചിരുത്തുക, വിവിധ തരത്തിൽ ആചാര അനുഷ്ഠാനങ്ങൾ ചെയ്യുന്ന വിശ്വകർമ്മ കുലത്തിലെ ആചാര്യന്മാരെ ഓരോ ജില്ലയിലും ജില്ലാ സമിതികൾ രൂപീകരിച്ച് അതിലൂടെ ഒരുമിപ്പിച്ച് നിർത്തി വിശ്വകർമ്മ കുലത്തേയും, മറ്റ് കുലങ്ങളേയും ആചാര അനുഷ്ഠാനങ്ങളിൽ ഏകീകരണം വരുത്തി ഒന്നിപ്പിച്ച് രാഷ്ട്ര സേവ ചെയ്ത് സനാതന ധർമ്മം സംരക്ഷിക്കാൻ പ്രവക്രത്തിക്കുക, വിശ്വകർമ്മ യുവതലമുറക്ക് ഉന്നത വിദ്യാഭ്യാസത്തിനും, തൊഴിൽ മേഖലകളിലും മുന്നേറാൻ സഹായിക്കുക, വൃദ്ധരേയും, വികലാംഗരേയും, വിധവമാരേയും സംരക്ഷിക്കുകയും വാനപ്രസ്ഥ ആശ്രമ അന്തരീക്ഷത്തിൽ ആത്മീയ നിലവാരത്തിൽ വളരാൻ പദ്ധതികൾ തയ്യാറാക്കുകയും, കുടുംബ - കുല ക്ഷേത്രങ്ങളും, പരമ്പരാഗതമായി വിശ്വകർമ്മർക്ക് അവകാശമുള്ള ആത്മീയവും ഭൗതികവുമായ അധികാര ആചാര അനുഷ്ഠാന സ്ഥാനങ്ങൾ സംരക്ഷിക്കുക,  ഈശ്വരവിശ്വാസവും സനാതന ധർമ്മം സംരക്ഷിക്കും എന്ന് ഉറപ്പു നൽകുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളിലൂട