പോസ്റ്റുകള്‍

മേയ്, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ബ്രഹ്മജ്ഞാനിയായ സത്യകാമൻ

ഇമേജ്
ഓം സദ്ഗുരവേ നമഃ സജ്ജനങ്ങളേ, നിഷ്ഠയാണ് ജ്ഞാനസമ്പാദനത്തിന് വേണ്ടതെന്ന് ബോധ്യപ്പെടുത്തുന്ന ഒരു ഉപനിഷത്ത് ഭാഗമാകട്ടെ ഇന്നത്തെ ആത്മസന്ദേശം. രാജവീഥികളിലെ തിരക്കുകളില്‍ നിന്നകലെയായിട്ട് ഗ്രാമീണര്‍ താമസിച്ചിരുന്ന ഒരു ഗ്രാമം. പലതരത്തിലുള്ള ജനങ്ങള്‍ അവിടെ വസിക്കുന്നുണ്ട്. ഗ്രാമവീഥിയ്ക്ക് ഇരുപുറങ്ങളിലുമായിട്ടാണ് ധനികരുടെ വാസഗൃഹങ്ങള്‍. ദരിദ്രരുടെ വാസസ്ഥലങ്ങള്‍ പുഴയോരത്ത് വലിയ മണ്‍പുറ്റുകള്‍ പോലെ അങ്ങിങ്ങ് നിലനിന്നിരുന്നു. അവയിലൊന്നിലാണ് സത്യകാമന്‍ ജനിച്ചു വളര്‍ന്നത്. ഒരു ദിവസം സത്യകാമന്‍ തന്റെ അമ്മയായ ജബാലയോട് പറഞ്ഞു: “അമ്മേ എനിക്ക് പഠിക്കണം. പകല്‍സമയത്ത് നദിയില്‍ കുളിക്കാനെത്തുന്ന ധാരാളം പേരെ ഞാന്‍ പരിചയപ്പെടാറുണ്ട്. അറിവുള്ള പലരില്‍ നിന്നുമായി ഞാനൊരു സത്യം കേട്ടറിഞ്ഞു. വിദ്യയാണ് ഏറ്റവും വലിയ സമ്പത്ത്. പഠിക്കണം. അതിന് ഇവിടെ നിന്നാല്‍ സാധ്യമല്ല. അതുകൊണ്ട് ഏതെങ്കിലും ഗുരുകുലത്തില്‍ ചെന്ന് ബ്രഹ്മചാരിയായി വസിക്കണം.” അതുകേട്ട് ജാബാല സന്തോഷിച്ചു. “മകനേ, നീ പഠിച്ചു വലിയവനാകണം എന്നാണ് എന്റെയും മോഹം. പക്ഷേ ഞാന്‍ ദാരിദ്രയാണ്. നിനക്ക് വേണ്ടതെല്ലാം തരുവാന്‍ ഈ അമ്മയ്ക്കു പ്രാപ്തിയില്ല.” “അമ്മ വിഷമ