അറിയേണ്ട സത്യങ്ങൾ
മതങ്ങള്‍ക്ക് പിന്നിലെ ചരിത്രങ്ങള്‍ . --------------------------------------------------. ഇന്ത്യയില്‍ ശിലാലിഖിതങ്ങളായി പ്രാചീന ഭാഷാലിപികള്‍ BC- 272 ല്‍ അശോകന്‍ ബുദ്ധ ശാസനങ്ങള്‍ പ്രചരിപ്പിക്കാന്‍ വേണ്ടി ഉപയോഗിച്ചിരുന്നു . പാലി അല്ലെങ്കില്‍ ബ്രാഹ്മി ലിപി ആയിരുന്നു അന്നത്തെ ആദ്യ ഭാഷ . ആ കാലഘട്ടത്തില്‍ ഉത്തരേന്ത്യയില്‍ മൌര്യ സാമ്രാജ്യം ആയിരുന്നു . ദക്ഷിണേന്ത്യ ചേര സാമ്രാജ്യത്തിന്‍ കീഴിലും . അഫ്ഗാനിസ്ഥാനിലെ ഗാന്ധാരം ഉള്‍പ്പെടുന്ന ഉത്തര പശ്ചിമ ദേശം ഗ്രീക്ക് അഖാമേനിയന്‍ ഭരണത്തിന്‍ കീഴിലും . ക്രി.മു. 6-ആം നൂറ്റാണ്ടു മുതൽ ക്രി.വ. 11-ആം നൂറ്റാണ്ടുവരെ ഗാന്ധാര സാമ്രാജ്യം നിലനിന്നു. ഗാന്ധാരത്തിന്റെ സുവർണ്ണകാലം ക്രി.വ. 1-ആം നൂറ്റാണ്ടുമുതൽ 5-ആം നൂറ്റാണ്ടുവരെ ബുദ്ധമതക്കാരായ കുശാനരുടെ കീഴിലായിരുന്നു. ബി.സി.ഇ. അഞ്ചാം നൂറ്റാണ്ടില്‍ ഗാന്ധാരത്തിന്റെ തലസ്ഥാനമായ തക്ഷശിലയില്‍ സ്ഥാപിതമായ ഉന്നതപഠനകേന്ദ്രമാണ് തക്ഷശില സര്‍വകലാശാല. അന്നത്തെ പേര്‍ഷ്യന്‍ മതമായിരുന്ന സൊറോസ്ട്രിയൻ വിശ്വാസികളുടെ മിക്ക മൂർത്തികളേയും ഇന്തോ ആര്യന്മാരുടെ മതത്തിലും (ഹിന്ദുമതം) കാണാൻ സാധിക്കും എന്നത് ചിലത് ചിന്തിപ്പിക്കുന്ന