പോസ്റ്റുകള്‍

ഒക്‌ടോബർ, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കലികാല ആചരണവിധി

ഇമേജ്
കലികാലത്ത് ദൈവ വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും ധർമ്മവും മനുഷ്യർക്ക് പ്രയാസകരമാകുമെന്ന് യുഗങ്ങൾക്ക് മുമ്പേ ഋഷിശ്രേഷ്ഠന്മാർ പറഞ്ഞിട്ടുണ്ട്. അതെല്ലാം ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്നു. ഗുരു സ്ഥാനത്ത് ആദരിക്കുകയും കേൾക്കുകയും ചെയ്യേണ്ട സന്യാസിമാരെ പോലും  പരിഹസിക്കുന്ന സമൂഹം. കാരണം സന്യാസിയുടെ ഉപദേശങ്ങൾ കേൾക്കാനും ആചരിക്കാനും ഭൂരിപക്ഷത്തിനും കഴിയുന്നില്ല.   ലോകത്തിൽ എല്ലാവർക്കും സുഖമാണാവശ്യം. സുഖത്തിനു വേണ്ടിയാണോരോരുത്തരും ജീവിക്കുന്നതും പ്രവർത്തിക്കുന്നതും എല്ലാം തന്നെയും. പ്രവർത്തി പലരും പലതാണ് ചെയ്യുന്നതെങ്കിലും ഉദ്ദേശമൊക്കെ ഒന്നാണ്; സുഖം വരണമെന്നുമാത്രം. അങ്ങിനെതന്നെ സുഖത്തിനു വേണ്ടി പലരുടേയും ആഗ്രഹങ്ങളും, അനുഭവങ്ങളും പലതാണ്. ഒരാൾക്ക് മദ്യപാനം ചെയ്യുന്നത് സുഖമായ് തീരുമ്പോൾ മറെറാരാൾക്ക് മദ്യത്തിന്റെ നാമശ്രവണം പോലും ഉപദ്രവമാണ്. ഒരാൾ സുഖത്തിനു വഞ്ചന ആപൽക്കരമാണെന്നു കരുതുമ്പോൾ മറെറാരാൾ ചുമരു തുരന്നു കക്കാൻ പോവുന്നു. ഭരണാധികാരികളും അങ്ങിനെ തന്നെ.  ഇങ്ങിനെ സുഖത്തിനുളള പരിശ്രമങ്ങളും അനുഭവങ്ങളും വിചിത്രമായിക്കാണാം. എന്നാൽ എന്താണീ സുഖം ? ഒരു ദരിദ്രനോട് ചോദിച്ചാൽ സമ്പത്താണ് സുഖമെന്നു പറയ