ശ്വേതകേതുവും തിരിച്ചറിവും
ആരുണിയുടെ പുത്രനാണ് ഉദ്ദാലകന്‍. ഗുരുകുല വിദ്യാഭ്യാസം നടിയ ഉദ്ദാലകന്‍ പാരമ്പര്യമനുസരിച്ച് നിത്യാനുഷ്ഠാനങ്ങളും ജപധ്യാനാദികളും ചെയ്തു. ശാസ്ത്രങ്ങളെല്ലാം യഥാവിധി അഭ്യസിച്ച് ഉദ്ദാലകന്‍ എങ്ങും സുപ്രിസിദ്ധനായി മാറി. വ്രതാനുഷ്ടാനങ്ങളിലൂടെ ഒരു മഹര്‍ഷിയായിത്തീരാനും ഉദ്ദാലകനു സാധിച്ചു. ഉദ്ദാലകമഹര്‍ഷിയുടെ മകനാണ് ശ്വേതകേതു. തന്റെപിതാവിനെപ്പോലെ മഹാജ്ഞാനിയാകണമെന്നൊന്നും ശ്വേതകേതു ആഗ്രഹിച്ചില്ല. ഗുരുകുലവാസവും ശാസ്ത്രപഠനവും ബഹുകഠിനമാണെന്ന് അവന്‍ കരുതി. തപസ്സനുഷ്ഠിക്കുന്നതാണെങ്കില്‍ അതിനേക്കാള്‍ ബുദ്ധിമുട്ടു സഹിക്കേണ്ടി വരും. വെറുതെ അവയ്ക്കൊന്നിനും തുനിയേണ്ട. നല്ല ഭക്ഷണം കഴിക്കണം. കൂട്ടുകാരോടൊപ്പം കളിച്ചു രസിച്ചു നടക്കണം. അതില്‍പ്പരം പാണ്ഡിത്യംകൊണ്ട് എന്തു നേടാനാണ്? തന്റെ സമയം മുഴുവനും കൂട്ടുകാരുമായി കളിച്ചു കളയുവാനാണ് ശ്വേതകേതു ഇഷ്ടപ്പെട്ടത്. അങ്ങനെ ആ ബാലന്‍ വളര്‍ന്നുവന്നു. ഉപനയനത്തിന് സമയമായി. ഉപനയനം കഴിഞ്ഞ് ബ്രഹ്മചാരിയായി വേണം ഗുരുകുലത്തില്‍ വസിക്കുവാന്‍. ഉപനീതനാകുവാനും ഗുരുകുലത്തില്‍ പോയി വിദ്യാഭ്യാസം നല്കുവാനും ശ്വേതകേതുവിനു താല്പര്യമില്ലാതായി. അതോടെ ഉദ്ദാലകന്റെ മനസ്സ് വേദനിച്ചു. മകന്റ