ഷഡാധാര ചക്രങ്ങൾ
കുണ്ഡലിനിശക്തി കുണ്ഡലിനിശക്തി എന്നത് ജഡവസ്തുക്കളിലും ജീവവസ്തുക്കളിലും ഒരുപോലെ അന്തർഭൂതമായി കിടക്കുന്ന ഗൂഡമായ പ്രപഞ്ചശക്തിയാണ്. ഷഡാധാരങ്ങളെ ഭേദിച്ച് സഹസ്രകമല ദളത്തിൽ ചെന്ന് പതിയായ പരമശിവനോടുകൂടി ക്രീഡിക്കുന്നു. പ്രപഞ്ചത്തിലുള്ള സമസ്തശക്തികളും ശരീരത്തിലും അന്തർഭവിച്ചിട്ടുണ്ട്. പ്രപഞ്ചവും ശരീരവും ഒന്നു പോലെ പഞ്ചവിംശതി (25) തത്ത്വാത്മകങ്ങളാകുന്നു. പഞ്ചവിംശതി തത്ത്വങ്ങൾ എന്തെല്ലാമാണ് എന്നല്ലേ. ആകാശം, വായു, അഗ്നി, ജലം, പൃഥ്വി, ശബ്ദം, ഗന്ധം, രൂപം, രസം, സ്പർശം, ശ്രോത്രം, നാസിക, ചക്ഷുസ്, രസന, ത്വക്ക്, വാക്ക്, പാണി, പാദം, പായു, ഉപസ്ഥം, മനസ്സ്, ശുദ്ധവിദ്യ, മഹേശ്വരൻ, സദാശിവൻ, ഇവയാകുന്നു. മായ മഹേശ്വരനോട് ചേർന്ന് [അർധനാരിശ്വരൻ] വൃഷ്ടിജീവനായും, ശുദ്ധവിദ്യ സദാശിവനോട് ചേർന്ന് സാദാഖ്യ കലയായും തീരുന്നു. നമ്മുടെ ജീവന്റെ ശക്തിക്ക് കുണ്ഡലിനീ ശക്തിയെന്നും സമഷ്ടിജീവനായ പരമശിവന്റെ ശക്തിക്ക് തിപുരസുന്ദരിയെന്നും പറയുന്നു. മൂലാധാര ചക്രത്തിൽ നിഗൂഡമായി ശക്തിമത്തായി കിടക്കുന്ന മൂലശക്തിയാണ് കുണ്ഡലിനി. കുണ്ഡലിനി ശക്തിയെപ്പറ്റിയും ആദ്ധ്യാത്മശക്തികേന്ദ്രങ്ങളായ ഏഴ് ആധാരങ്ങളെക്കുറിച്ചും, സുപ്തങ്ങളാ