പോസ്റ്റുകള്‍

മാർച്ച്, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഗരുഡോപനിഷത്ത്

ഇമേജ്
നമസ്തേ,  കഴിഞ്ഞ ദിവസത്തെ ഒരു സത്യാന്വേഷിയുടെ ഗരുഡപുരാണത്തെക്കുറിച്ചുള്ള ചോദ്യമാണ് ഈ ഉപനിഷത്ത് ആത്മസന്ദേശത്തിലൂടെ നൽകാനുള്ള കാരണം. ആ യൗവ്വനക്കാരനിലും ഇത് ഒരു തവണയെങ്കിലും പൂർണ്ണമായി പാരായണം ചെയ്യുകയോ, മറ്റുള്ളവർക്ക് അയച്ചു കൊടുക്കുകയോ ചെയ്യുന്നവർക്ക് ഇതിൽ പറഞ്ഞിരിക്കുന്ന അനുഗ്രഹഫലങ്ങൾ സിദ്ധിക്കട്ടെ! അർവ്വവേദീയ വിഭാഗത്തിൽപ്പെടുന്ന ഒരു ഉപനിഷത്താണ് ഗരുഡോപനിഷത്ത്.  ഗരുഡമന്ത്രവും, ഗരുഡമാലാമന്ത്രവും, സർപ്പനാശനമനുവും വാസുകീമന്ത്രവുമാണ് ഈ ഉപനിഷത്തിലടങ്ങുന്നത്. വിരാട് പുരുഷനായ ബ്രഹ്മദേവൻ നാരദനും നാരദൻ ബൃഹദ് സേനനും ബൃഹദ്രൻ ഇന്ദ്രനും ഇവൻ ഭരദ്വാജനും ഭരദ്വാജൻ ജീവൽകാമനും ജീവൽകാമൻ തന്റെ ശിഷ്യന്മാർക്കും വിവരിച്ചു കൊടുക്കുന്നതാണ് ഈ മഹനീയ ഉപനിഷത്ത്. മംഗളമായതിനെ കേൾക്കുകയും നല്ലതിനെ കാണുകയും ചെയ്യാൻ അനുഗ്രഹം ചൊരിയുക. കരുത്തുറ്റ അവയവങ്ങളോടുകൂടി ദീർഘായുസ്സോടെ കഴിയാൻ അനുഗ്രഹിക്കുക. ഇന്ദ്രനും സൂര്യനും ഗരുഡനും ബൃഹസ്പതിയും ഞങ്ങൾക്ക് മംഗളം നൽകട്ടെ. ശാന്തിപാഠം  ഓം ഭേദം കർണ്ണേഭി: ശ്രുണുയാമ ദേവാ ഭദ്രം പശ്യേമാക്ഷഭിർ യജത്രാ: സ്ഥിരൈരംഗൈ സ്തുഷ്ടവാം സസ്തനൂർഭിർവ്യശേവ ദേവഹിതം യദായൂ: സ്വസ്തി. ന ഇന്ദ്രോ വൃദ്ധശ്ര