കൈവല്യോപനിഷത്ത്
സുകൃതികളായ നിങ്ങൾക്കെല്ലാം ശാന്തിയുണ്ടാകട്ടെ! കൃഷ്ണയജുർവേദീയ വിഭാഗത്തിൽ പെടുന്ന കൈവല്യോ പനിഷത്താണ് നമ്മുടെ ഇന്നത്തെ ആത്മ സന്ദേശം. രണ്ടു ഖണ്ഡങ്ങളിയായാണ് ഈ ഉപനിഷത്തിലെ വിഷയങ്ങൾ വിവരിക്കുന്നത്. ബ്രഹ്മദർശന മാർഗ്ഗങ്ങളും ശതരുദ്രമഹത്വവുമൊക്കെ ഈ ഉപനിഷത്തിൽ വിഷയമാകുന്നുണ്ട്. ഈ ഉപനിഷത്ത് മലയാളത്തിലേക്ക് പകർത്തിയെഴുതുന്നത് ഒരു പ്രത്യേക സാഹചര്യത്തിലാണ്. കഴിഞ്ഞ ദിവസം ഒരു വൃദ്ധസന്യാസിനിയായ മാതാജി മൂലം വന്ന മനോവ്യസനമാണ് ഹേതു. പ്രശ്നങ്ങളെ നേരിടുമ്പോൾ സമാധാനത്തിനായി സിദ്ധയോഗീശ്വരനായ സത്ഗുരു: കൃഷ്ണാനന്ദ സരസ്വതി മഹാരാജിന്റെ സമാധിയിൽ പോയിരുന്ന് ദീക്ഷാ മന്ത്രം ജപിക്കും. അവിടെ നിന്ന് വ്യക്തമായ നിർദ്ദേശം ലഭിക്കും. ഇന്നലെ രാത്രി ധ്യാനിച്ചപ്പോൾ മനസ്സിൽ വന്നത് കൈവല്യാപനിഷത്ത് "ഹൃദയം കൊണ്ട്" വായിക്കൂ എന്ന ശബ്ദമാണ്. 108 ഉപനിഷത്തുക്കളിൽ ശ്രദ്ധേയമായ ഈ അമൂല്യ വചനങ്ങൾ വ്യസനഹേതുവായ വിഷയങ്ങളിൽ നിന്ന് മോചനം നൽകി ഞാനാരാണ് എന്ന് തിരിച്ചറിയാൻ സാധുവിനെ സഹായിച്ചു. ഇതു പകർത്തിയെഴുതുന്ന സാധുവിനും, വായിക്കുന്ന അങ്ങേക്കും അങ്ങിനെ നമുക്കു രണ്ടുപേർക്കും പരബ്രഹ്മത്തിൽനിന്നു രക്ഷയുണ്ടാകട്ടെ. അതിന്റെ പരിപാലനം ന