വേദങ്ങൾ
ശൗനകന്‍ ചോദിച്ചു: വേദങ്ങളുടെ ഉല്പത്തിയും അവയെ എങ്ങനെയെല്ലാം തരംതിരിച്ചിരിക്കുന്നു എന്നും പറഞ്ഞു തന്നാലും. സൂതന്‍ പറഞ്ഞു: ബ്രഹ്മദേവൻ തന്റെ മനസ്സ് ആത്മാവില്‍ ശ്രദ്ധയുറപ്പിച്ച് ധ്യാനിച്ചു. അപ്പോള്‍ സ്വന്തം ഹൃദയത്തിന്റെ ഉളളറയില്‍നിന്നും ഒരു ശബ്ദപ്രകമ്പനം കേള്‍ക്കായി. മനോവ്യാപാരങ്ങളെല്ലാം ശാന്തപൂര്‍ണ്ണമാവുമ്പോള്‍ ഇതനുഭവിക്കാന്‍ കഴിയും. ആ ശബ്ദതരംഗത്തെ ആരാധിക്കുന്ന യോഗി സ്വയം എല്ലാ മാലിന്യങ്ങളില്‍നിന്നും മുക്തി നേടുന്നു. വസ്തുക്കളാലോ, കര്‍മ്മങ്ങളാലോ, രൂപങ്ങളാലോ ആര്‍ജ്ജിച്ച മാലിന്യമെല്ലാം അകന്ന് സ്വയം പവിത്രത പൂകുന്നു. അങ്ങനെ അമരത്വമാര്‍ജ്ജിക്കുന്നു. ഓം എന്ന ശബ്ദമായാണ് അത് പ്രകടമാവുക. അ, ഉ, മ എന്നീ ഭാഗങ്ങളായി അതു വിശ്വസത്ത്വത്തെ വ്യഞ്ജിപ്പിക്കുന്നു. ഈ ഏകാക്ഷരത്തിന്റെ മൂന്നു വിഭാഗങ്ങളാണ് ത്രിഗുണങ്ങള്‍, ത്രിവേദങ്ങള്‍, ത്രിവിധബോധാവസ്ഥകള്‍ എന്നിവ. ഇതില്‍ നിന്നു സ്രഷ്ടാവ് അക്ഷരമാലയിലെ അക്ഷരങ്ങള്‍ സൃഷ്ടിച്ചു. ഈ അക്ഷരങ്ങള്‍ ഉപയോഗിച്ച് തന്റെ നാലു മുഖങ്ങളും വായകളും കൊണ്ട് ബ്രഹ്മദേവൻ വേദങ്ങള്‍ ആവിഷ്കരിച്ചു – ഋഗ്, യജുസ്, സാമം, അഥര്‍വം. ബ്രഹ്മാത്മൻ തന്റെ മാനസപുത്രന്മാരായ മഹ