അഗ്നിയാണ് ആദി പ്രണവം.
ഓം അഗ്നിമീളേ പുരോഹിതം യജ്ഞസ്യ ദേവമൃത്വിജം ഹോതാരം രത്നധാതമമം (മണ്ഡലം:1, സൂക്തം:1, മന്ത്രം:1) (ഋഗ്വേദത്തിലെ പ്രഥമ മന്ത്രം) അർത്ഥം: അഗ്നീ, പുരോഹിതനും യജ്ഞത്തിന്റെ ദേവനും ഋത്വിക്കും ഹോതാവും രത്നഖചിതനുമായ നിനക്ക് സ്തുതി! എല്ലാ ഐശ്വര്യങ്ങൾക്കും കാരണവും ഊർജ സ്രോതസ്സുമായ അഗ്നിദേവനെ സ്തുതിക്കുകയാണ് ഈ മന്ത്രത്തിൽ. ഋഗ്വേദ സംഹിത ആരംഭിക്കുന്നത് ഈ സൂക്തത്തോടെയാണ്. ഈ മന്ത്രത്തിന്റെ ദ്രഷ്ടാവ് അഥവാ ഋഷി മധുച്ഛന്ദസ്സാണ്. വിശ്വാമിത്രന്റെ 101 പുത്രന്മാരിൽ 51-ാമത്തെ പുത്രനാണ് മധുച്ഛന്ദസ്സ്. വിശ്വാമിത്രനെന്നാൽ വിശ്വത്തിന്റെ മിത്രമാകുന്നു. ഇവിടെ അഗ്നിയെ സ്തുതിക്കുന്നു. അഗ്നി അഗ്രഗാമിയായ നേതാവാണ്. അഗ്രഗാമിയെന്നാൽ മുമ്പേ പോകുന്നവനെന്നും സമർത്ഥനെന്നുമർത്ഥം. യജ്ഞത്തിന്റെ പുരോഹിതനാണ്.ദേവന്മാരെ മനുഷ്യരുടെ കർമ്മത്തിലേക്ക് വിളിച്ചാനയിക്കുന്ന, കർമ്മഫലം പ്രാപിപ്പിക്കുന്നവനാണ് അഗ്നി. ഇവിടെ അഗ്നി എന്നാൽ കത്തുന്ന തീയല്ല. ഹോമകുണ്ഡത്തിൽ അർപ്പിക്കുന്ന ആഹുതികളെ സ്വീകരിക്കുകയും എല്ലാ അഭീഷ്ടങ്ങളെയും നിറവേറ്റിക്കൊടുക്കുകയും ചെയ്യുന്നവനും സമ്പത്ത് തരുന്നതിൽ മുമ്പനുമായ ദേവനാണ്. അഗ്നി എന്ന പദത്തിന് 'അഗ്രണീ: '