നാഡീ പരിശോധന ലഘുപഠനം
🌀 നാഡിപിടിച്ച് നോക്കി രോഗനിർണ്ണയം നടത്തുന്നതിനെ കുറിച്ച് കേട്ടിരിക്കും . ഇന്ന് അപൂർവ്വമായ ഈ വിദ്യയിൽ എങ്ങനെയാണ് നാഡിപിടിച്ച് രോഗനിർണ്ണയം നടത്തുന്നത് എന്നതിൻ്റെ സാമാന്യ വിവരണം താഴെ കൊടുക്കുന്നു 🌀 🌀 നാഡി പരീക്ഷ 🌀 🌀നാഡിയെ പരീക്ഷിക്കുന്ന സ്ഥാനങ്ങൾ 🌀 🌀 1 🌀 കൈ 🌀 2 🌀 കണ്ഠം 🌀 3 🌀 കന്നച്ചുഴി 🌀 4 🌀 കാൽ പെരുവിരൽ 🌀 5 🌀 കണങ്കാൽ ഇവകളാണ്. ഇവയിൽ എല്ലാറ്റിലും വച്ച് കയ്യ് പരീക്ഷിക്കുന്നതാണ് ഉത്തമം. 🌀 നാഡിപരീക്ഷ കൊണ്ട് രോഗമറിയാനുള്ള കാരണം 🌀 ഹൃദയം വികസിക്കുകയും, ചുരുങ്ങുകയും ചെയ്യുമ്പോൾ നാഡി ഞരമ്പുകളും വിരിയുകയും ചുരുങ്ങുകയും ചെയ്യുന്നുണ്ട്. ഹൃദയചലനത്തിന് നാഡീചലനവും ഒത്തിരിക്കുന്നതു കൊണ്ടു.ശരീരത്തിൽ ഉള്ള രോഗങ്ങളെ ഹൃദയം അറിഞ്ഞു നാഡികൾ വഴിയായി അറിയിക്കുന്നു. വീണയിലുള്ള കമ്പികൾ എല്ലാ രാഗങ്ങളെയും പാടുന്നതു പോലെ നാഡികളും എല്ലാ രോഗങ്ങളെയും പ്രകാശിപ്പിക്കും. 🌀 നാഡി പരീക്ഷിക്കുന്ന ക്രമം 🌀 വലത്തെ കരത്തിൻ്റെ തള്ളവിരലിനു (പെരുവിരലിനു ) താഴെ ഓടുന്ന നാഡിയെ മണിക്കെട്ടിനു ഒരു അംഗുലം മേലായി വൈദ്യൻ്റെ വലത്തെ പാണിയുടെ മൂന്നു വിരൽ കൊണ്ട് (ചൂണ്ടുവിരൽ, നടുവിരൽ, മോതിരവിരൽ ഇവ കൊണ്ട് ) അമർത്തിയ