പട്ടാഭിഷേകവും ഹനുമാന്റെ യാത്രയും
പട്ടാഭിഷേകം നിങ്ങൾ വായിക്കാൻ തയ്യാറെങ്കിൽ സാധു എഴുതാനും തയ്യാറാണ്. അക്ഷരത്തെ റ്റുകളും, ആശയ ദോഷവും കണ്ടാൽ പറയാൻ മടിക്കേണ്ട. ദിലീപനും കകുൽസ്ഥനും അജനും ഇരുന്ന സൂര്യ വംശത്തിന്റെ സിംഹാസനം . ഹരിശ്ചന്ദ്രന്റെ സ്മരണകളുറങ്ങുന്ന പുണ്യപീഠം . ആ സിംഹാസനത്തിലിരുന്ന് സാക്ഷാൽ ശ്രീരാമചന്ദ്രൻ ഇനി അയോദ്ധ്യയുടെ ഭരണം നടത്താൻ പോകുന്നു. പീഠത്തിൽ ഭക്ത്യാദരങ്ങളോടെ വച്ചിരുന്ന രാമപാദുകങ്ങൾ കൈയ്യിലെടുത്ത് ഭരതൻ തന്റെ ഉത്തരീയത്താൽ തുടച്ചുമിനുക്കി രാമപാദങ്ങളിൽ സമർപ്പിച്ചു . വസിഷ്ഠമഹർഷിയുടെ അനുഗ്രഹം വാങ്ങിയ ശേഷം രാമൻ ആ പാദുകങ്ങളണിഞ്ഞ് സഭാമണ്ഡപത്തിന് പുറത്തേക്കു നടന്നു. പ്രഭാതത്തിൽ തന്നെ ക്ഷുരകന്മാർ എത്തിയിരുന്നു. ജടയും, മുടിയും, ശ്മശ്രുക്കളും വെട്ടിമാറ്റി സ്നാനഘട്ടത്തിലേയ്ക്കു ചെന്നു. കുളി കഴിഞ്ഞ് അംഗരാഗങ്ങളണിഞ്ഞ് തേജസ്വിയായി രാമൻ വന്നു. സീതയെ തോഴിമാരും അനുജത്തിമാരും ചേർന്ന് അണിയിച്ചൊരുക്കി. ലക്ഷ്മണനും ഭരത ശത്രുഘ്നന്മാരും രാജപ്രൗഢിയോടെ ഒരുങ്ങി കാത്തുനില്ക്കുന്നുണ്ടായിരുന്നു. നിയുക്തരാജാവിന്റെ പട്ടണപ്രവേശമാണ് അടുത്ത ചടങ്ങ്. നഗരവീഥികളിലൂടെ രാജാവു നടത്തുന്ന ഘോഷയാത്രയാണ് പട്ടണപ്രവേശം. ജനങ്ങളുടെ അനുമതിയും അംഗ