പ്രഭാകരം പ്രകാശമയം വന്ദേ ഗുരു പരമ്പരാം.
ആരാണ് സാധുസ്വാമിയുടെ ഗുരുനാഥൻ? പലരും ചോദിക്കുന്ന ചോദ്യമാണ്. ഒരു പക്ഷേ നിങ്ങളിൽ പലർക്കും ആ പുണ്യാത്മാവിനെ അറിയാമായിരിക്കാം. കേരളത്തിലെ ആദ്യത്തെ പതിനെട്ടു പടിയുള്ളതും, ഏത് പ്രായത്തിലുള്ള സ്ത്രീകൾക്കും കയറാവുന്നതും അയ്യപ്പസ്വാമിയുടെ വിഗ്രഹത്തിൽ നേരിട്ട് നെയ്യഭിഷേകം ചെയ്യാവുന്നതുമായ മങ്കര മിനി ശബരിമലയുടെ സ്ഥാപകനും, സന്യാസരൂപനായിരിക്കുന്ന അയ്യപ്പ സ്വാമിയുടെ പേരിലുള്ള ലോകത്തിലെ ഏക സന്യാസ ആശ്രമമായ മങ്കര അയ്യപ്പ സേവാശ്രമത്തിൻ്റെ മഠാധിപതിയുമായ പ്രഭാകരാനന്ദ സ്വാമിയെ നിങ്ങൾക്കറിയാമായിരിക്കും. എന്നാൽ ഇന്ന് ഭാരതത്തിൻ്റെ നെറുകയിൽ ദൈവത്തിൻ്റെ സ്വന്തം നാടായ കേരളത്തെ ഉയർത്തുന്ന ആദ്ധ്യാത്മിക വിപ്ലവത്തിൻ്റെ അഗ്നിജ്വാലയായ ഈ മഹാഗുരു ദക്ഷിണ ഭാരതത്തിലെ ആദ്യത്തെ മഹാമണ്ഡലേശ്വർ സംപൂജ്യ സ്വാമി HH പ്രഭാകരാനന്ദ സരസ്വതി മഹാരാജ് ആണ് സാധുവിൻ്റെ പൂർണ്ണ സന്യാസദീക്ഷാ ഗുരു എന്ന് പറയുന്നതിൽ ആനന്ദമുണ്ട്. ഗുരുവിനെ അറിയുക. പ്രഭാകരം പ്രകാശമയം. വേദവ്യാസ മഹർഷിയുടേയും, വസിഷ്ഠ ഗുരുവിന്റേയും, യാജ്ഞവൽക്യ മഹർഷിയുടേയും, ഒടുവിൽ ജഗത്ഗുരു ശങ്കരാചാര്യ ഭഗവത്പാദരുടെയും ധർമ്മോപദേശങ്ങളെ കലിയുഗത്തിൽ സ്വന്തം ജീവി