ശുദ്ധിയും , അശുദ്ധിയും എന്താണ് ?
സ്വാതിക ഗുണമുള്ള ശുദ്ധമായ ഒന്ന് തമോഗുണമുള്ള അശുദ്ധമായ ഒന്നിനോട് നിരന്തരമായി കലരാൻ അവസരമുണ്ടായാൽ സത്വശുദ്ധിയിൽ തമോഗുണം ബാധിച്ച് മലിനമായി തീരും. അതു കൊണ്ടാണ് അശുദ്ധമായവയുമായി ഇടപെടേണ്ടി വന്നാൽ ശുദ്ധി വരുത്തിയതിനു ശേഷമേ ദേവകാര്യങ്ങളിൽ പങ്കെടുക്കാവൂ എന്ന് പറയുന്നത്. മത്സൃ മാംസഭക്ഷണങ്ങളും, പുളിച്ചതും അഴുകിയതുമായ ഭക്ഷണങ്ങൾ കഴിക്കുന്നവരേയും ആചാരങ്ങളും അനിഷ്ടാനങ്ങളും ഒന്നുമില്ലാതെ തമോഗുണം വർദ്ധിച്ച് ഉന്മാദം ബാധിച്ചവരെയും അശുദ്ധന്മാരായിട്ടാണ് പണ്ടുകാലത്ത് കണക്കാക്കിയിരുന്നത്. അതു കൊണ്ട് അത്തരക്കാരെ സാത്വിക കർമ്മങ്ങളിൽ നിന്നും അക്കാലത്ത് മാറ്റി നിർത്തിയിരുന്നു. ഇതാണ് പിന്നീട് അയിത്തവും, തീണ്ടലുമായി മാറിയത്. അശുദ്ധി അഞ്ചു തരത്തിലാണ്. സ്പർശം, ദൃശ്യം, ഘ്രാണം,രസ്യം സാമീപ്യം 1 -സ്പർശാ ശുദ്ധി: മലം, മൂത്രം, രജസ്വല, നീചൻ ഇവരെ സ്പർശിച്ചാൽ വരുന്ന അശുദ്ധി - പ്രതിവിധിയായി ജലശുദ്ധി ചെയ്യണം. 2-ദൃശ്യാശുദ്ധി: പര ദ്വേഷം, കാണാൻ പാടില്ലാത്തത് കാണൽ, മ്ലേച്ചൻമാർ എന്നിവരെ കണ്ടാൽ ദൃശ്യാശുദ്ധി. 3-ഘ്രാണാശുദ്ധി: ഭക്ഷണം, ചന്ദനം, പുഷപം, പൂജാ സാധനങ്ങൾ ഇവ മണത്തു നോക്കുന്നത്. 4-രസ്യാ ശുദ്ധി: സ്വയം പാനം ചെയ്യുകയോ,