പോസ്റ്റുകള്‍

ജൂൺ, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഗർഭധാരണത്തിന് ചില Tips

ഇമേജ്
ഗര്‍ഭധാരണത്തിന് ഇങ്ങനെ ബന്ധപ്പെടണം ഓരോ ദമ്പതിമാരുടേയും ആഗ്രഹമാണ് കുഞ്ഞ്. അമ്മയും അച്ഛുനുമാകാന്‍ കൊതിയ്ക്കാത്തവര്‍ ചുരുങ്ങും. സന്താന ഭാഗ്യം ഒരു ഭാഗ്യം തന്നെയാണ്. ഒരു കുഞ്ഞിക്കാല്‍ കാണാന്‍ യോഗമില്ലാതെ വിഷമിയ്ക്കുന്ന ഏറെ ദമ്പതിമാരുള്ള നാടുമാണിത്. ഗര്‍ഭധാരണത്തിന്, അതായത് ആരോഗ്യകരമായ ഗര്‍ഭധാരണത്തിന് പല ഘടകങ്ങള്‍ ഒത്തൊരുമിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. പങ്കാളികളുടെ ആരോഗ്യം മുതല്‍ ഭക്ഷണം വരെ ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ്. ഗര്‍ഭധാരണത്തിന്റെ ആദ്യ ഘട്ടം പങ്കാളികളുടെ ലൈംഗിക ബന്ധം തന്നെയാണ്. എന്നാല്‍ വെറുതെ ബന്ധപ്പെട്ടതു കൊണ്ടോ കുറേ തവണ ബന്ധപ്പെട്ടതു കൊണ്ടോ ഗര്‍ഭം ധരിക്കണമെന്നില്ല. ഇതിന് സഹായിക്കുന്ന സെക്‌സ് ടിപ്‌സ് തന്നെ പലതുമുണ്ട്. ഇതെക്കുറിച്ചറിയൂ, ഗര്‍ഭധാരണത്തിനു ശ്രമിയ്ക്കുന്നവര്‍ ഗര്‍ഭധാരണത്തിനു ശ്രമിയ്ക്കുന്നവര്‍ ആഴ്ചയില്‍ 3 തവണയെങ്കിലും ബന്ധപ്പെടുന്നത് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുമെന്നു പഠനങ്ങള്‍ പറയുന്നു. എന്നാല്‍ ദിവസവുമുള്ള സെക്‌സ് പുരുഷന്മാരുടെ ബീജാരോഗ്യത്തെ ബാധിയ്ക്കുമെന്നു പറയുന്നു. ഇതു കൊണ്ട് ഗര്‍ഭധാരണത്തിന് ശ്രമിയ്ക്കുന്നുവെങ്കില്‍ ദിവസമുള്ള സെക്‌സ് ഒഴിവാക്കുന്നത് നല്ലതാണ്. ഒരു

അഖാഢകളും നാഗസന്യാസിമാരും

ഇമേജ്
4 May 2021  എന്താണ് അഖാഡകൾ ? ആരാണ് നാഗ സന്യാസിമാർ ? പലരുടെയും സംശയങ്ങളാണ് ഇതെല്ലാം ആരാണ് നാഗ സന്യാസിമാർ ? എന്താണ് അഖാഢകൾ ? മണ്ഡലേശ്വർ ആകാനുള്ള യോഗ്യതകൾ എന്താണ്? അഖാഢ’ എന്ന വാക്കിന്റെ അർത്ഥം, ഉത്ഭവം, വിശാലത എന്നൊക്കെയാണ് സമ്പൂർണ്ണ ഓർഗനൈസേഷൻ എന്നർഥമുള്ള ‘അഖണ്ഡ്’ എന്ന വാക്കിൽ നിന്നാണ് അഖാഢ രൂപം കൊണ്ടത്. ആദിശങ്കര അദ്വൈത അഖാഡ: (ദക്ഷിണ ഭാരതത്തിന് വേണ്ടി രൂപീകരിക്കപ്പെട്ട അഖാഡ.) ആസ്ഥാനം: കേരളം രജി: നമ്പർ 10/IV/2021 ഉദ്ദേശലക്ഷ്യം: ജഗത്ഗുരു ആദിശങ്കരാചാര്യ സ്വാമികളുടെ ജന്മദേശമായ കേരളത്തിലെയും അയൽ സംസ്ഥാനങ്ങളിലേയും സന്യാസിമാരുടെ ഐക്യത്തിനും, ആശ്രമങ്ങളുടെയും സമാധികളുടെയും സംരക്ഷണത്തിനും, വൃദ്ധരായ സന്യാസിമാരുടെ ക്ഷേമ സേവനത്തിനും, ജാതിഭേതം കൂടാതെ വേദ പുരാണ ഉപനിഷത്ത് പാഠശാലകൾ തുടങ്ങുന്നതിനും,  ഭാരതീയ സംസ്കാരത്തെ സംരക്ഷിക്കുന്നതിനും, മാതൃരാജ്യ ദേശഭക്‌തി വളർത്തുന്നതിനും ലക്ഷ്യമിട്ട് പ്രവൃത്തിക്കുന്നു. സന്യാസിമാരുടെ ക്ഷേമത്തിനും ആശ്രമങ്ങളുടെ ഐക്യത്തിനും വേണ്ടി സന്യാസിമാരാൽ മാത്രം നിയന്ത്രിക്കപ്പെടുന്നതാണ് അഖാഡകൾ. അഖാഡകളിലെ ഏറ്റവും പരമോന്നതമായ സ്ഥാനം മുതൽ ഏറ്റവും താഴെയുള്ള സ്ഥാനം

വാമനനും മഹാബലിയും പിന്നെ പരശുരാമനും

ഇമേജ്
  മഹാവിഷ്ണുവിന്‍റെ അഞ്ചാമത്തെ അവതാരമായ വാമനന്‍ ആറാമത്തെ അവതാരമായ പരശുരാമന്‍ സൃഷ്ടിച്ച കേരളം ഭരിച്ച മഹാബലിയെ “ചവുട്ടിത്താഴ്ത്തി”യതെങ്ങനെ? വാമനേനേയും, മഹാബലിയയും , പരശുരാമനേയും  ഒരിക്കൽ ഓർമ്മിക്കാൻ ലഭിച്ച ഭാഗ്യത്തിനായ് ഭഗവാന്റെ മുന്നിൽ ഈ സാധുവും നമസ്കരിക്കുന്നു.  ഹൈന്ദവ വിശ്വാസങ്ങളേയും ധർമ്മ ആചാര അനുഷ്ഠാനങ്ങളേയും ഏത് വിധേനയും ചോദ്യം ചെയ്യുക എന്ന ലക്ഷ്യത്തോടെ വേദ ഇതിഹാസ പുരാണ ഗ്രന്ഥങ്ങളിലെ ചില കഥകളും, ശ്ലോകങ്ങളും, കഥാപാത്രങ്ങളുമായി പലരും വരാറുണ്ട്.  ചെറുപ്പകാലത്ത് സാധുവിനോടും പലരും ഈ ചോദ്യം ചോദിച്ചിട്ടുണ്ട്. അന്ന് ഉത്തരത്തിനായി പലരേയും സമീപിച്ചു. പലർക്കും അറിയില്ല. ഇതിലെ സത്യാന്വേഷണമാണ് ഈ ബ്ലോഗിന്റെ പിന്നാമ്പുറം.  മഹാവിഷ്ണുവിന്‍റെ അഞ്ചാമത്തെ അവതാരമായ വാമനന്‍ ആറാമത്തെ അവതാരമായ പരശുരാമന്‍ സൃഷ്ടിച്ച കേരളം ഭരിച്ച മഹാബലിയെ “ചവുട്ടിത്താഴ്ത്തി”യതെങ്ങനെ? ശരിയാണല്ലോ. ചോദ്യത്തില്‍ അപാകതയൊന്നുമില്ലല്ലോ. യുക്തിയുക്തം. പരശുരാമന് മുന്‍പ് കേരളമില്ലല്ലോ. പിന്നെങ്ങനെ മഹാബലി ഭരിക്കും. അല്ലേലും ഈ ഹിന്ദു പുരാണങ്ങളെല്ലാം ഇങ്ങനെയാ. ഒരന്തോം കുന്തോം ഇല്ലാതെ എന്തേലുമൊക്കെ വിളിച്ചു പറയും. ഭ

"കൂർമ്മപീഠിക"ആവണപ്പലക മാഹാത്മ്യം

ഇമേജ്
പൂജാരിമാർക്ക് ഒഴിച്ചുകൂടാൻ പറ്റാത്തതും പൂജയുടെ ഭാഗമായ ഒന്നാണല്ലോ ആവണപ്പലക . പൂജിക്കുന്നവർക്കു പോലും ആവണപ്പലകയുടെ മഹത്വം അറിയില്ല എന്നത് നഗ്നമായ സത്യം തന്നെയാണ്. ബ്രഹ്മാണ്ഡത്തിലെ സകല തത്വങ്ങളും ഉൾപ്പെട്ടതും സർവ്വ സൃഷ്ടി സങ്കീർണ്ണതകൾ നിറഞ്ഞതുമായ വിധിയാണ് ആവണപ്പലകയിലുള്ളത്. പ്രപഞ്ചത്തിൻ്റെ ആകൃതി തന്നെയാണ് ആവണപ്പലകക്ക് ഉള്ളതെന്ന് നമുക്ക് കണ്ടാൽ അറിയാം. എല്ലാറ്റിനേയും ധരിക്കുന്നതും, സകലത്തിനേയും ഉൾക്കൊള്ളുന്നതും, സർവ്വ സഹനകരമായതും എന്നാൽ ആത്മബുദ്ധിയെ പ്രചോദിപ്പിക്കുന്നതുമായ ഒരു ഇരിപ്പിട വസ്തുവായ ആവണപ്പലകയുടെ വിധി പ്രകാരമുള്ള കണക്ക് വൈദികകാല വിശ്വകർമ്മാക്കളുടെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു. സഹനത്തിൻ്റെ പ്രതീകമായ ആമയുടെ ആകൃതി, ബ്രഹ്മാണ്ഡത്തിൻ്റെ ചെറിയ രൂപമാണെന്ന് മനസ്സിലാക്കിയ അതിബുദ്ധിമാന്മാർ ആയിരുന്നു വൈദിക കാല വിശ്വകർമ്മാക്കൾ. കാരണം. അവർ ചെയ്യുന്ന എല്ലാ കർമ്മങ്ങൾക്കും പൂർണ്ണത വേണമെന്ന് അവർക്ക് നിർബന്ധമായിരുന്നു.  ആവണപ്പലകയുടെ കണക്ക് സിംഹയോനി    കണക്കാണ്. കൃത്യമായ ഉയരവും, വീതിയും, നീളവും ആവണപ്പലകയുടെ ആകർഷണ ശക്തി ബലപ്പെടുത്തുന്നതാണ്‌. എത്ര പ്രയാസമുള്ള മന്ത്രവും ആവണപ്പലകയിൽ ഇരുന്ന് ജ