യാഗം ഒരു ലഘു പഠനം
സിദ്ധയോഗിശ്വരൻ കൃഷ്ണാനന്ദ സദ്ഗുരു മഹാരാജിൻ്റെ സമാധിക്ക് സമീപമിരുന്നാണ് ഈ ബ്ലോഗ് തയ്യാറാക്കുന്നത്. ആ സദ്ഗുരുനാഥൻ്റെ ചൈതന്യ പ്രവാഹം വായനക്കാർക്കും അനുഗ്രഹമാകട്ടെ! ഹിന്ദുക്കളുടെ വേദകാലം മുതലുള്ള ഒരു ആരാധനാ രീതിയാണ് യാഗം അഥവാ യജ്ഞം. കർമ്മഭാഗമാണ് യാഗങ്ങൾ എന്നു പറയാറുണ്ട്. വേദങ്ങളുടെ കർമ്മകാണ്ഡമാണ് ഈ ബ്രാഹ്മണങ്ങൾ വിവരിക്കുന്നത് യാഗങ്ങൾ എങ്ങനെ നടത്താം എന്നും അതിലെ വിധികളും മന്ത്രങ്ങളുമൊക്കെയാണ്. വേദങ്ങളെ എങ്ങനെ പ്രാവർത്തികമാക്കാം എന്നാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഹിന്ദുക്കളുടെ ആരാധനാ രീതിയായി യാഗങ്ങൾ അഥവാ യജ്ഞങ്ങൾ പരിണമിച്ചു. ഇന്ന് വിവാഹച്ചടങ്ങുകളിലും മറ്റും കാണുന്ന ഹോമവും അഗ്നിയിൽ അർപ്പിക്കുന്ന തരത്തിലുള്ള പൂജകളും യജ്ഞങ്ങൾ തന്നെ. അഞ്ചുതരം യജ്ഞങ്ങളാണ് ഗൃഹനാഥൻമാർ അനുദിനം ആചരിക്കേണ്ടത്. ബ്രഹ്മയജ്ഞം, ദേവയജ്ഞം, പിതൃയജ്ഞം, മനുഷ്യയജ്ഞം, ഭൂതയജ്ഞം. ചില പ്രത്യേക സന്ദർഭങ്ങളിൽ ആഘോഷസന്ദർഭങ്ങളിലും മറ്റും ആചരിക്കുന്ന ബലിയാണ് യാഗം. യാഗം നാലുവിധമുണ്ട്. ഇഷ്ടി, പശുബന്ധം, സോമം, ഹോമം. സോമയാഗം, സൗത്രാമണിയാഗം, പൗണ്ഡരീകം, അശ്വമേധയാഗം, അതിരാത്രം, വാജപേയം, അഗ്നിഹോത്രം എന്നിങ്ങനെ നിരവ