സന്താന യോഗം ജ്യോതിഷത്തിൽ. നല്ല കുട്ടികൾ ഉണ്ടാകാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളും
സത്ഗുരു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് അനുഗ്രഹിക്കട്ടെ! മനുഷ്യ ജീവിതത്തിലെ ഏറ്റവും വലിയ ബന്ധമാണ് ദാമ്പത്യ ബന്ധം. ആ പുണ്യ ബന്ധത്തിന്റെ പരിണിത ഫലമാണ് അവർക്കുണ്ടാകുന്ന സന്തതി. സന്താനം വേണം എന്ന് ആഗ്രഹിക്കാത്തവർ കുറയും. സന്താന ദു:ഖമാണ് ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖം. സന്തതി ഇല്ലാത്തത് ഒരു ദുഃഖം, ഉണ്ടായ സന്തതിയെ പറ്റി ഉള്ള ദുഃഖം മറ്റൊന്ന്. സന്താനം ഇല്ലാത്ത ദു:ഖത്തിന്റെ ജ്യോതിഷ വശങ്ങൾ ആണ് ഇവിടെ പ്രതിപാദ്യം. ഈ വിഷയം വിവാഹ പൊരുത്തവുമായും ബന്ധപ്പെട്ടതാണ് . പൊരുത്ത പരിശോധനയിൽ, ഈ ദമ്പതിമാർക്ക് സന്താന ലാഭം ഉണ്ടാവുമോ എന്ന് പ്രശ്ന ചിന്ത ചെയ്യണം എന്ന് ആചാര്യൻ ഉപദേശിക്കുന്നുണ്ട്. സന്താനം ഉണ്ടാവാത്തതിന് പ്രധാനമായും 2 കാരണങ്ങൾ ആണുള്ളത്. 1. ശാരീരിക കാരണങ്ങളും, മറ്റൊന്ന് ജന്മാന്തര പാപങ്ങളും. ശാരീരിക ദോഷങ്ങൾക്ക് മരുന്ന് സേവയും, പാപ ദോഷങ്ങൾക്ക് പ്രായശ്ചിത്തവും ആണ് പരിഹാരം . പാപ ദോഷങ്ങൾ പ്രശ്ന ചിന്തയിലൂടെ വേണം കണ്ടുപിടിക്കാൻ. ജ്യോതിഷത്തിൽ "കന്ന്യാളിഗോ ഹരിഷിന്ദു ലഗ്നയോരല്പ പുത്രത" എന്ന പ്രമാണ പ്രകാരം കന്നി, വൃശ്ചികം, ഇടവം, ചിങ്ങം എന്നീ രാശികൾ ലഗ്നമായാലും ചന്ദ്രലഗ്നം ആയാലും അവയ്ക്ക് ബലം ഇല്ലാ