കാവി ധ്വജം അഭിമാനമാക്കുക.
നമസ്തേ കൃഷ്ണാനന്ദ ഗുരുവേ നമഃ പൂജനീയ ഗുരുനാഥന്മാരുടെ പാദങ്ങൾ നമസ്കരിച്ചു കൊണ്ട് ആരംഭിക്കട്ടെ. ഇത് പൂർണ്ണമായും ഞാൻ സ്വന്തമായി തയ്യാറാക്കിയ പോസ്റ്റല്ല. ആരോ വിട്ട പോസ്റ്റിനെ കുറച്ചുകൂടി കൂട്ടി ചേർത്ത് തയ്യാറാക്കി എന്ന് മാത്രം. തെറ്റുകൾ ക്ഷമിക്കുക. ദേഹി ..... ----------- നാസ്തി. നിങ്ങൾ എന്തിന് കാവി വസ്ത്രം ധരിച്ച് ഇങ്ങിനെ പ്രദർശനപരമായി നടക്കുന്നു.? വിവേകാനന്ദ സ്വാമിജിയോട് ഒരു വിമർശകൻ ചോദിച്ച ചോദ്യമാണിത്. .സ്വാമിജി അതിന് അപ്പോൾ തന്നെ ശാന്തമായി മറുപടിയും കൊടുത്തു. "ഈ കാവി ധാരണം എന്നെ സംബന്ധിച്ചിടത്തോളം പ്രകടനത്തിന് മാത്രമല്ല. രക്ഷയ്ക്കു വേണ്ടിയാണെന്ന് കൂടി പറയാം. ഈ കാവി ധാരണം എല്ലാവരിലും എളിമയുടെയും ലാളിത്യത്തിന്റെയും വലിയ പ്രദർശനമാണ് നടത്തുന്നത്. . കാവി ഉടുത്തു നടക്കുന്നതു കൊണ്ട് ആരും എന്നോട് സാമ്പത്തിക സഹായം (ധർമ്മം) ചോദിച്ചു വരികയില്ല അതുകൊണ്ട് തന്നെ എനിക്കവരോട് ഇല്ല (നാസ്തി ) എന്ന് പറയേണ്ടിയും വരുന്നില്ല. ഇനി ഈശ്വരാന്വേഷികൾ കാവി കണ്ടാൽ ചിലപ്പോൾ ഓടി അടുത്തുവന്നുവെന്ന് വരും. അവർക്ക് വേണ്ടത് പല ജീവൽപ്രശ്നങ്ങൾക്കും വേണ്ട പരിഹാര നിർദ്ദ