പോസ്റ്റുകള്‍

ജനുവരി, 2026 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സമാധി വാർഷികം 2026

ഇമേജ്

സമാധി വാർഷികം 2026

ഇമേജ്
ഗുരുസാന്നിധ്യം പ്രകാശിക്കുന്ന  മുഹൂർത്തം:  പെരിയമ്പലം ആശ്രമത്തിലെ സ്ഥാപക ഗുരുനാഥൻ അവധൂത സിദ്ധ യോഗീശ്വരൻ സത്ഗുരു സ്വാമി കൃഷ്ണാനന്ദ സരസ്വതി മഹാരാജിൻ്റെ 32-ാമത് ജീവസമാധി വാർഷികം  സനാതന ധർമ്മത്തിൽ ഗുരുവിനും ഗുരുസമാധിക്കും നൽകിയിട്ടുള്ള സ്ഥാനം അത്യുന്നതമാണ്. വിശ്വമംഗള പഞ്ചാഹ യജ്ഞം അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന വിവിധ ഹോമ കർമ്മങ്ങൾ. ഭൂമി, ജലം, വായു, അഗ്നി, ആകാശം എന്നീ പഞ്ചഭൂതങ്ങളെ പൂജിക്കുന്നു. "ഗുരുസാക്ഷാത് പരബ്രഹ്മ തസ്മൈ ശ്രീ ഗുരവേ നമഃ" എന്ന പ്രമാണപ്രകാരം ഈശ്വരനെക്കാൾ മുൻപേ വന്ദിക്കപ്പെടേണ്ടവനാണ് ഗുരു. പെരിയമ്പലം കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമത്തിൽ 2026 സെപ്റ്റംബർ 1 മുതൽ 5 വരെ തീയതികളിൽ നടക്കാനിരിക്കുന്ന പൂജ്യ ഗുരുനാഥന്റെ 32-ാമത് ജീവസമാധി വാർഷികം കേവലം ഒരു ചടങ്ങല്ല, മറിച്ച് ഭക്തർക്കും സാധകർക്കും ഗുരുചൈതന്യത്തിൽ ലയിക്കാനുള്ള പുണ്യവേളയാണ്. ഇതിന് തുടക്കം കുറിച്ചു കൊണ്ട്  ഏപ്രിൽ മുതൽ വിവിധ സംഘാടന പരിപാടികൾക്ക് തുടക്കം കുറിക്കുന്നു.  സമാധിയുടെ മഹിമ 'ജീവസമാധി' എന്നത് സിദ്ധപരമ്പരകളിലെ ഉന്നതമായ ഒരവസ്ഥയാണ്. ശരീരം ഉപേക്ഷിച്ചാലും ഗുരുവിന്റെ ആത്മചൈതന്യം ആ സ്ഥാനത്ത് കുടികൊ...