പ്രശ്നോപനിഷത്ത്
സാധു ദർശനം പാപവിമോചനം ഒരു ആത്മീയ ഗുരുവിനെ കണ്ടാൽ പ്രത്യേകിച്ച് സന്യാസി കണ്ടാൽ ഹൈന്ദവരെന്ന് പറയുന്ന പലരും ആദ്യം ചോദിക്കുക വീടെവിടെ? എത്ര മക്കളുണ്ട്? ഭാര്യ എവിടെ? എന്നൊക്കെയാണ്. തന്റെ ജഡിക ഭൗതിക താത്പര്യങ്ങളാകുന്ന പൂർവ്വാശ്രമ ബന്ധങ്ങളെ (ആത്മീയത ഒഴികെ) പൂർവ്വ കാലമെന്ന പോലെ ഓർമ്മയിൽ നിന്നു പോലും മായ്ച്ചുകളയാൻ ജപ ധ്യാനാദികളിലൂടെ വിരക്തി നേടിയ സന്യാസിയോടാണ് ചോദ്യം. ഒരു സന്യാസിയെ കണ്ടാൽ ബഹുമാനിക്കാനോ അദ്ദേഹത്തിലുള്ള ആത്മജ്ഞാനത്തെ നേടാനോ ശ്രമിക്കാതെ ആത്മാന്വേഷണം നടത്താതെ കുറ്റാന്വേഷണം നടത്തുന്ന കേരളീയ ഹിന്ദു ശൈലി തന്നെയാണ് ഹൈന്ദവ ദർശനങ്ങളെ വൈദേശിക മതങ്ങൾ അതിക്രമിക്കാനും അപമാനിക്കാനും ഇടയാക്കുന്നത്. ഭാരതീയദർശനത്തിലെ പ്രഖ്യാതരചനകളായ ഉപനിഷത്തുകളിൽ ഒന്നാണ് പ്രശ്നോപനിഷത്ത്. മാണ്ഡൂക്യം, മുണ്ഡകം എന്നീ ഉപനിഷത്തുകളെപ്പോലെ പ്രശ്നോപനിഷത്തും, അഥർവ്വവേദവുമായി ബന്ധപ്പെട്ടിരിക്കുന്നു. പത്തു മുഖ്യ ഉപനിഷത്തുകളിൽ ഒന്നാണിത്. പിപ്പലാദ ഋഷിയോട് ശിഷ്യർ ചോദിക്കുന്ന ആത്മവിദ്യയെ സംബന്ധിച്ച ചോദ്യങ്ങളും അവയ്ക്കുള്ള മറുപടിയുമാണ് ഉപനിഷത്തിന്റെ ഉള്ളടക്കം. പ്രശ്നങ്ങളുടെ ഉപനിഷത്തായതുകൊണ്ടാണ് ഇതിന് പ്രശ്നോപനിഷത്തെന