സ്ഥാപത്യവേദം (വാസ്തുവേദം)
(കൊഴിക്കര ലക്ഷ്മീനാരായണ ക്ഷേ ത്ര പുനരുദ്ധാരണ വേളയിൽ) വാസ്തുജ്ഞാനമഥാത: കമലഭവാന്മുനിപരമ്പരായാതം ക്രിയതേധുനാ മയേദം.... ബ്രഹ്മദേവനിൽ നിന്നുളവായി മുനിപരമ്പരയിലൂടെ സിദ്ധമായ വാസ്തുജ്ഞാനം ഇപ്പോള്‍ എന്നാല്‍ എഴുതപ്പെടുന്നു. ബ്രഹത്സംഹിത (53.1) ഭാരതീയ സംസ്കാരത്തിന്‍റെ ഊടും പാവുമാണ് വേദങ്ങള്‍. ബ്രഹ്മാവിന്‍റെ മുഖത്തുനിന്നും ആവിര്‍ഭവിച്ച ചതുര്‍വേദങ്ങളായ ഋഗ് വേദം, യജുര്‍ വേദം, സാമവേദം, അഥര്‍വ്വ വേദം എന്നിവയ്ക്ക് ഉപവേദങ്ങള്‍ ഉണ്ട്. ഋഗ് വേദത്തിന് ആയുര്‍വ്വേദവും, യജുര്‍വേദത്തിനു ധനുര്‍ വേദവും, സാമവേദത്തിന് ഗാന്ധര്‍വ വേദവും അഥര്‍വ്വവേദത്തിന് സ്ഥാപത്യവേദവും ഉപവേദങ്ങളാകുന്നു. അഥര്‍വ്വ വേദത്തിന്‍റെ ഉപവേദമായ സ്ഥാപത്യ വേദത്തില്‍ വാസ്തു വിദ്യ, ശില്‍പവിദ്യ, ചിത്രകല എന്നിവ ഉള്‍പ്പെടുന്നു. നിര്‍മ്മാണ ചുമതലക്കാരില്‍ പ്രധാനിയായ സ്ഥപതിയെ സംബന്ധിക്കുന്നതിനാല്‍ ഈ ശാസ്ത്രത്തിന് “സ്ഥാപത്യ വേദം” എന്ന് പറയുന്നു. സാമൂഹ്യ ജീവിയായ മനുഷ്യന്‍റെ ഭൌതികവും ആത്മീയവുമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ നിരവധി നിര്‍മ്മിതികള്‍ ഉണ്ട്. അവയുടെ ആസൂത്രണം, രൂപകല്‍പ്പന, നിര്‍മ്മാണം, പരിപാലനം എല്ലാം വാസ്തുവില്‍ പെടുന്നു. “വസ്” എന്ന സം