ആരാണ് ഞാൻ ?
സജ്ജനങ്ങളേ, നാം അറിഞ്ഞിരിക്കണ്ട ചില പ്രധാന വിഷയങ്ങളാണ് ഈ ആത്മ സന്ദേശത്തിലൂടെ നൽകുന്നത്. സത്ഗുരു : സ്വാമി കൃഷ്ണാനന്ദ സരസ്വതി മഹാരാജിന്റെ സമാധിയിലെ ചൈതന്യം എല്ലാവർക്കും അനുഗ്രഹമാകട്ടെ!. പൂജനീയ ഗുരു : ശ്രീ രമണ മഹർഷിയുടെ ഉപദേശങ്ങളുടെ സാരസംഗ്രഹമാണ് ഇന്നത്തെ ആത്മസന്ദേശത്തിന്റെ ഉള്ളടക്കം. “ഞാന്‍ ആരാണ്” എന്ന ആത്മവിചാരമാണ് എല്ലാത്തരം ദുഃഖനിവൃത്തിക്കും പരമാനന്ദപ്രാപ്തിക്കുമുള്ള പ്രധാനഉപായം എന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. സകലജീവികളും ദുഃഖത്തിന്റെ ബാധകൂടാതെ എന്നും സുഖമനുഭവിക്കാന്‍ ആഗ്രഹിക്കുന്നു. എല്ലാവര്‍ക്കും അവരവരില്‍ത്തന്നെ അധികം പ്രീതിയുളവാകുന്നു. പ്രീതിക്ക് സുഖം തന്നെയാകുന്നു മൂലകാരണം. ദിവസംതോറും സുഷുപ്തിയില്‍ അനുഭവിക്കുന്ന ആ സ്വാഭാവികമായ സുഖത്തെ പ്രാപിക്കുവാന്‍ ആത്മജ്ഞാനം അത്യാവശ്യമാകുന്നു. അതിലേക്കു “ഞാന്‍ ആരാണ്” എന്ന വിചാരം പ്രധാനപ്പെട്ടതാണ്. 1. ഞാന്‍ ആരാണ്? സപ്തധാതുമയമായ സ്ഥൂലദേഹമല്ല ‘ഞാന്‍’. ശബ്ദ സ്പര്‍ശ രൂപ രസ ഗന്ധമെന്ന പഞ്ചവിഷയങ്ങള്‍ യഥാക്രമം അറിയുന്ന ചെവി, ത്വക്ക്, കണ്ണ്, നാക്ക്, മൂക്ക് എന്നീ ജ്ഞാനേന്ദ്രിയങ്ങളും ‘ഞാന്‍’ അല്ല. വചനം, ഗമനം, ദാനം, മലവിസര്‍ജ്ജനം, ആനന്ദിക്