കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം
അവസാന കാലംവരെ ആശ്രമം നോക്കി സംരക്ഷി ച്ച പൂജനീയ മാതാജി തങ്കമ്മ ആശ്രമം ആരംഭഘട്ടം മുതൽ ആശ്രമത്തിലുണ്ടായിരുന്ന മാതാജിമാരിൽ രണ്ടു പേർ കേരളത്തിലെ സന്യാസ ആശ്രമങ്ങളിൽ ജഗത്ഗുരു: ശ്രീ ശങ്കരാചാര്യ ഭഗവത് പാദർ സ്ഥാപിച്ച ദശനാമി സമ്പ്രദായത്തിൽ വ്യത്യസ്തമായ ആചാര അനുഷ്ഠാന രീതിയിലുള്ള ഒരു ആശ്രമം (മഠം) തൃശ്ശൂർ ജില്ലയിലെ ചാവക്കാട് - പൊന്നാനി തീരദേശ റോഡിൽ പെരിയമ്പലം ബീച്ചിനടുത്ത് സ്ഥിതി ചെയ്യുന്നു. വിവിധ പരമ്പര സമ്പ്രദായങ്ങളിലെ സന്യാസിമാരുടേയും, ദീക്ഷിതരായ എല്ലാ കുലങ്ങളിലേയും താന്ത്രിക - വൈദിക ജ്യോതിഷ - വാസ്തുശാസ്ത്ര - വൈദ്യശാസ്ത്ര - ഗായത്രീ ഉപാസകർക്ക് ജപത്തിനും ധ്യാനത്തിനും സാധനക്കും മാത്രമായി മാറുന്ന ഇവിടെ നിത്യവും ഉദയാസ്തമന ഗായത്രീ ഹവനം നടക്കും. ഹരി ഓം. തനിക്കു പോകേണ്ട വഴി ഏതെന്ന് അറിയാതെ നാൽക്കവലയിൽ നിൽക്കുന്നവനെപ്പോലെ ജീവിതത്തിൽ ഏതെങ്കിലും സാഹചര്യത്തിൽ നാം ചെന്നെത്താറുണ്ട്. ശരിയുടെയും തെറ്റിന്റേയും വഴികൾക്കൊപ്പം ഒരു മദ്ധ്യ മാർഗ്ഗവും പിന്നെ പിന്നിട്ട വഴികളും ചേരുമ്പോൾ ജീവിത നാൽക്കവലയിൽ നാം പകച്ചു നിൽക്കാറുണ്ടല്ലോ. ഈശ്വരന് ആത്...